EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: സീതാറാം യെച്ചൂരിക്ക് യാത്രാമൊഴി;എ കെ ജി ഭവനിൽ പൊതുദർശനം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > സീതാറാം യെച്ചൂരിക്ക് യാത്രാമൊഴി;എ കെ ജി ഭവനിൽ പൊതുദർശനം
News

സീതാറാം യെച്ചൂരിക്ക് യാത്രാമൊഴി;എ കെ ജി ഭവനിൽ പൊതുദർശനം

Web News
Last updated: September 14, 2024 10:36 AM
Web News
Published: September 14, 2024
Share

ന്യൂഡൽഹി: അന്തരിച്ച സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് ഡൽഹി എകെജി ഭവനിൽ പൊതുദർശനത്തിന് വെക്കും. നിലവിൽ വസന്ത്കുഞ്ചിലെ യെച്ചൂരിയുടെ വസതിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം 11 മണിയോടെ എകെജി ഭവനിൽ എത്തിക്കും. രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി അന്തിമോപചാരം അർപ്പിച്ചേക്കും. വൈകീട്ട് മൂന്ന് മണി വരെയാണ് എകെജി ഭവനിൽ പൊതുദർശനം.

രാഷ്ട്രീയ, സാമൂഹിക, സാംസ്‌ക്കാരിക മേഖലകളിലെ പ്രമുഖർ അന്തിമോപചാരം അർപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള കേരള നേതാക്കൾ ഡൽഹിയിൽ തുടരുകയാണ്. മൂന്ന് മണിക്ക് വിലാപയാത്രയായി മൃതദേഹം ഡൽഹി എയിംസ് ആശുപത്രിയിൽ എത്തിക്കും. ശേഷം എയിംസ് അനാട്ടമി വിഭാഗത്തിന് കൈമാറും.
ശ്വാസകോശ അണുബാധയെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലായിരിക്കെയായിരുന്നു യെച്ചൂരിയുടെ വിയോഗം. 72 വയസായിരുന്നു. 2015 ഏപ്രിൽ മാസത്തിൽ സിപിഐഎമ്മിന്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി നിയോഗിതനായ യെച്ചൂരി ഏറ്റവും ഒടുവിൽ 2022 ഏപ്രിലിൽ കണ്ണൂരിൽ വെച്ച നടന്ന സിപിഐഎമ്മിന്റെ 23-ാം പാർട്ടി കോൺഗ്രസിൽ മൂന്നാംവട്ടവും ജനറൽ സെക്രട്ടറിയായി തിരഞ്ഞടുക്കപ്പെട്ടിരുന്നു. സിപിഐഎമ്മിന്റെ 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സമ്മേളന കാലയളവിലാണ് സീതാറാം യെച്ചൂരി വിടവാങ്ങിയിരിക്കുന്നത്. 1952 ഓഗസ്റ്റ് 12ന് മദ്രാസിലായിരുന്നു ജനനം.

TAGGED:AKG CENTRELDFSEETHA RAM YECHURI
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ധനുഷ് വീണ്ടും സംവിധായകനാവുന്നു

January 13, 2023
News

ഹിന്ദു-മുസ്ലീം വിവാഹം നടന്നാല്‍ മതേതരത്വം ആയെന്നാണ് ധാരണ; സിപിഎം മിശ്രവിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു: നാസര്‍ ഫൈസി

December 6, 2023
News

ജസീറ എയർവേയ്സ് കുവൈറ്റ്-തിരുവനന്തപുരം സർവീസ് ആരംഭിക്കുന്നു

September 21, 2022
News

കെഎംസിസി ആസ്ഥാന നിർമ്മാണത്തിന് ഭൂമി നല്‍കി ദുബായ് സർക്കാർ

December 9, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?