EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വന്ദേ ഭാരതിന്റെ രണ്ടാംഘട്ട ട്രയല്‍ റണ്‍ തമ്പാനൂര്‍ തൊട്ട് കാസര്‍ഗോഡ് വരെ; മൂന്ന് മണിക്കൂര്‍ 12 മിനിറ്റില്‍ എറണാകുളത്ത്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വന്ദേ ഭാരതിന്റെ രണ്ടാംഘട്ട ട്രയല്‍ റണ്‍ തമ്പാനൂര്‍ തൊട്ട് കാസര്‍ഗോഡ് വരെ; മൂന്ന് മണിക്കൂര്‍ 12 മിനിറ്റില്‍ എറണാകുളത്ത്
News

വന്ദേ ഭാരതിന്റെ രണ്ടാംഘട്ട ട്രയല്‍ റണ്‍ തമ്പാനൂര്‍ തൊട്ട് കാസര്‍ഗോഡ് വരെ; മൂന്ന് മണിക്കൂര്‍ 12 മിനിറ്റില്‍ എറണാകുളത്ത്

Web News
Last updated: April 19, 2023 3:52 AM
Web News
Published: April 19, 2023
Share

വന്ദേ ഭാരതിന്റെ രണ്ടാംഘട്ട ട്രയല്‍ റണ്‍ ഇന്ന് തിരുവനന്തപുരം തമ്പാനൂര്‍ മുതല്‍ കാസര്‍ഗോഡ് വരെ. രാവിലെ 5.20ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെട്ട ട്രെയിന്‍ മൂന്ന് മണിക്കൂര്‍ 12 മിനിറ്റ് കൊണ്ട് എറണാകുളത്ത് എത്തി. ആദ്യ യാത്രയെക്കാള്‍ ആറ് മിനിറ്റ് കുറവ് സമയമെടുത്താണ് ട്രെയിന്‍ എറണാകുളത്ത് എത്തിയത്.

എട്ടര മണിക്കൂര്‍ കൊണ്ട് കാസര്‍ഗോഡ് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരിച്ച് തിരുവനന്തപുരത്തേക്കും പരീക്ഷണ ഓട്ടം നടത്തും. ട്രെയിനിന്റെ വേഗതയും സുരക്ഷയും ഉറപ്പാക്കാനാണ് പരീക്ഷണ ഓട്ടം വീണ്ടും നടത്തുന്നത്.

വന്ദേ ഭാരത് എക്‌സ്പ്രസ് കാസര്‍ഗോഡുവരെ ഉണ്ടാകുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ട്രെയിന്‍ കാസര്‍ഗോഡുവരെ നീട്ടണമെന്ന നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് റെയില്‍വേയുടെ നടപടി. ആദ്യം തിരുവനന്തപുരത്ത് നിന്ന് കണ്ണൂര്‍ വരെയുള്ള സര്‍വീസാണ് പ്രഖ്യാപിച്ചിരുന്നത്.

രണ്ട് ഘട്ടമായി വേന്ദ ഭാരതിന്റെ ട്രാക്ക് പരിഷ്‌കരണം നടപ്പാക്കും. ഇതോടെ നിലവില്‍ മണിക്കൂറില്‍ 70-80 കിലോമീറ്റര്‍ വേഗത്തിലോടുന്ന കേരളത്തിലെ റെയില്‍പാളങ്ങളെല്ലാം 110 കിലോമീറ്ററിലേക്ക് മാറും. അതേസമയം വന്ദേഭാരതിന് കൂടുതല്‍ സ്റ്റോപ്പുകള്‍ അനുവദിക്കില്ല. പകരം കൂടുതല്‍ ട്രെയിന്‍ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

ഈ മാസം 25ന് ആരംഭിക്കുന്ന വന്ദേ ഭാരത് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്യും.

TAGGED:Ashwini VaishnawModiVande Bharat
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

യുക്രൈനിന്റെ നാല് പ്രവിശ്യകൾ ഇന്ന് റഷ്യയുമായി കൂട്ടിചേർക്കും

September 30, 2022
News

യുവ ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യ; സുഹൃത്ത് റുവൈസ് കസ്റ്റഡിയില്‍

December 7, 2023
News

ചാട്ടം പിഴച്ചില്ല, ഷൈൻ ടോം ലഹരി ഉപയോഗിച്ചതിന് തെളിവില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്

December 22, 2025
News

അമേരിക്കയുടെ നയതന്ത്രനീക്കം തള്ളി സൗദ്ദി: കിരീടവകാശി ഇറാൻ പ്രസിഡൻ്റുമായി ചർച്ച നടത്തി

October 14, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?