EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കന്യകാത്വ പരിശോധന വേണ്ട: സുപ്രീം കോടതി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കന്യകാത്വ പരിശോധന വേണ്ട: സുപ്രീം കോടതി
News

കന്യകാത്വ പരിശോധന വേണ്ട: സുപ്രീം കോടതി

News Desk
Last updated: October 31, 2022 9:32 AM
News Desk
Published: October 31, 2022
Share

ബലാത്സംഗത്തെ അതിജീവിച്ചവരിൽ കന്യകാത്വം പരിശോധിക്കുന്ന രണ്ട് വിരൽ പരിശോധന നടത്തരുതെന്ന് സുപ്രിം കോടതി. ഇത്തരം പരിശോധന നടത്തുന്നവർക്കെതിരെ കേസ് എടുക്കുമെന്നും കോടതി വ്യക്തമാക്കി . പ്രാകൃതമായ പരിശോധനാ രീതിയാണിത്. എന്നാൽ ഇതിന് ശാസ്ത്രീയ അടിത്തറ ഇല്ല. ഒരു ബലാത്സംഗ കേസിൽ വിധി പറയുന്നതിനിടെ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡാണ് വിധി പുറപ്പെടുവിച്ചത്.

അതിജീവിതയെ വീണ്ടും ഇരയാക്കുന്ന നടപടിയാണ് രണ്ട് വിരൽ പരിശോധന. സ്ത്രീകളുടെ ലൈംഗികാവയവം വിരൽ ഉപയോഗിച്ച് പരിശോധിക്കുന്നതാണ് ഈ രീതി. ശാസ്ത്രീയ അടിത്തറയില്ലാത്ത ഈ പരിശോധന നിർബാധം തുടർന്നു വരികയാണെന്നും കോടതി വിലയിരുത്തി. കൂടാതെ ഇത്തരം പരിശോധനകൾ പാടില്ലെന്ന് എല്ലാ ആശുപത്രികൾക്കും നിർദേശം നൽകണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.

എന്താണ് ഇരട്ട വിരല്‍ പരിശോധന?

ടിഎഫ് ടി (Two-Finger Testing) എന്ന ചുരുക്കപ്പേരിലാണ് ഇരട്ട വിരല്‍ പരിശോധന അറിയപ്പെടുന്നത്. ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകളുടെ കന്യകാത്വം പരിശോധിക്കാൻ ഡോക്ടര്‍മാര്‍ വിരലുകള്‍ ഉപയോഗിച്ച് ഇരയുടെ സ്വകാര്യ ഭാഗം പരിശോധിക്കുന്ന രീതിയാണിത്.

എന്നാൽ‌ ഈ പരിശോധനയ്ക്കെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നിട്ടുണ്ട്. ഇത്തരം പരിശോധനകൾ ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രികളുടെ അന്തസ്സിന് എതിരാണെന്നാണ് വാദം.

സുപ്രീം കോടതിയുടെ തീരുമാനം

ബലാത്സംഗം ചെയ്യപ്പെട്ട വ്യക്തിയുടെ സ്വകാര്യതയെയും അന്തസിനെയും ചോദ്യം ചെയ്യുന്ന രീതിയിലുള്ളതാണ് ഈ പരിശോധനയെന്ന് കോടതി വിശേഷിപ്പിച്ചു. ഇത് ശാരീരികവും മാനസികവുമായ മുറിവുകളുണ്ടാക്കുന്ന പരിശോധനയാണെന്നും കോടതി വ്യക്തമാക്കി. പരിശോധനയാണെന്ന് കോടതി പറഞ്ഞു. ഈ പരിശോധനയിലെ ഫലം പോസിറ്റീവാണെങ്കില്‍ ഇരയുടെ സമ്മതം കൊണ്ടാണ് ലൈംഗിക ബന്ധം നടന്നതെന്ന് കരുതാനാവില്ലെന്നും കോടതി പറയുന്നു.

TAGGED:rape casesupreme court
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

യുദ്ധത്തിൽ മരണസംഖ്യ 3500 കടന്നു: ലെബനീസ്, സിറിയൻ അതിർത്തിയിലും ഇസ്രയേലിനെതിരെ ആക്രമണം

October 11, 2023
News

ടിക്കറ്റ് നിരക്കുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി വ്യോമയാന മന്ത്രാലയം

December 6, 2025
News

കുവൈത്തിൽ പുതിയ ഇന്ത്യൻ സ്ഥാനപതി ചുമതലയേറ്റു

December 18, 2022
News

യുഎഇയിൽ ഞായറാഴ്ച താപനില 30 ഡിഗ്രി സെൽഷ്യസ് കടക്കും

March 25, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?