EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കുവൈത്തിലേക്കുള്ള എല്ലാ കര അതിർത്തികളും തുറന്ന് സൗദ്ദി അറേബ്യ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > കുവൈത്തിലേക്കുള്ള എല്ലാ കര അതിർത്തികളും തുറന്ന് സൗദ്ദി അറേബ്യ
Diaspora

കുവൈത്തിലേക്കുള്ള എല്ലാ കര അതിർത്തികളും തുറന്ന് സൗദ്ദി അറേബ്യ

Web Desk
Last updated: March 17, 2026 1:49 PM
Web Desk
Published: March 17, 2026
Share

കുവൈറ്റ് സിറ്റി: സംഘർഷ സാഹചര്യം തുടരുന്നതിനിടെ കുവൈത്തിലേക്കുള്ള എല്ലാ കര അതിർത്തികളും തുറന്ന് സൗദ്ദി അറേബ്യ. കുവൈറ്റിലെ ജനങ്ങളോടുള്ള ഐക്യദാർഢ്യവും സഹോദരബന്ധവും ഊട്ടിയുറപ്പിക്കുന്നതിനുള്ള മാതൃകാപരമായ നീക്കമാണിതെന്ന് സൗദ്ദി അറേബ്യൻ സർക്കാർ വൃത്തങ്ങൾ വിശദീകരിച്ചു.

കുവൈത്ത് ഭരണകൂടത്തിൽ നിന്നും പ്രത്യേകിച്ച് അഭ്യർത്ഥന ഇല്ലാതെ സ്വമേധയായാണ് സൗദി ഭരണകൂടം കര അതിർത്തിയിലെ എല്ലാ റോഡുകളും തുറക്കാൻ തീരുമാനിച്ചത്.യാത്ര സുഗമമാക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനുമായി ഖഫ്ജി അതിർത്തിയിൽ മാത്രം 44 പാതകളാണ് സൗദി പാസ്‌പോർട്ട് വിഭാഗം തുറന്നത്. ഈ പാതകൾ 24 മണിക്കൂറും പ്രവർത്തിക്കും.

കുവൈറ്റ് വിമാനത്താവളം താൽക്കാലികമായി അടച്ചിരിക്കുന്ന സാഹചര്യത്തിൽ, വിദേശങ്ങളിലേക്ക് പോകേണ്ടവർക്കും തിരികെ വരുന്നവർക്കും ഈ നീക്കം വലിയ ആശ്വാസമാകും. അവശ്യസാധനങ്ങളുടെയും ചരക്കുകളുടെയും നീക്കം തടസ്സപ്പെടാതിരിക്കാനും ട്രക്കുകൾക്ക് വേഗത്തിൽ കടന്നുപോകാനുള്ള സൗകര്യവും അതിർത്തികളിൽ ഒരുക്കിയിട്ടുണ്ട്.

കുവൈറ്റും സൗദി അറേബ്യയും ഒരേ ജനതയും ഒരു രാജ്യവും പോലെയാണെന്നും പ്രതിസന്ധി ഘട്ടങ്ങളിൽ സൗദി നൽകുന്ന ഈ പിന്തുണക്ക് വലിയ നന്ദിയുണ്ടെന്നും കുവൈറ്റ് വൃത്തങ്ങൾ പ്രതികരിച്ചു. 1990-ലെ ഇറാഖ് അധിനിവേശ കാലത്തെന്നപോലെ, ഈ പ്രതിസന്ധി ഘട്ടത്തിലും സൗദി തങ്ങളുടെ ഏറ്റവും വിശ്വസ്തരായ പങ്കാളിയാണെന്ന് തെളിയിച്ചിരിക്കുകയാണ്.

അതിർത്തികളിൽ സുരക്ഷയും ക്രമീകരണങ്ങളും ഉറപ്പാക്കാൻ കുവൈറ്റ് ആഭ്യന്തര മന്ത്രാലയവും സജീവമായി രംഗത്തുണ്ട്. കരമാർഗ്ഗം യാത്ര ചെയ്യുന്നവർ സൗദി ട്രാൻസിറ്റ് വിസകളും മറ്റ് യാത്രാ രേഖകളും കയ്യിൽ കരുതണമെന്ന് അധികൃതർ നിർദ്ദേശിച്ചു. കുവൈറ്റിൽ നിന്നുള്ള പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാൻ സൗദി വിമാനത്താവളങ്ങളെ ആശ്രയിക്കാൻ ഈ തീരുമാനം വഴിതുറക്കും.

TAGGED:Kuwait Bordersaudi arabiaSaudi BorderSaudi Kuwait Border
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Diaspora

പിടിതരാതെ പൊന്ന്; ഇന്നലെ മാത്രം കൂടിയത് ഗ്രാമിന് 3 ദിർഹം

April 2, 2024
Diaspora

പ്രവാസികളെ കാണാൻ മുത്തപ്പനെത്തുന്നു, തിരുവപ്പന മഹോത്സവം അജ്മാനിൽ

April 24, 2024
Diaspora

ദുബായ് ഷോപ്പിംഗ് മാമാങ്കത്തിന് നാളെ തുടക്കം

December 14, 2022
Diaspora

നിർധന വീടുകളിലും കല്ല്യാണമേളമൊരുങ്ങട്ടെ; ‘ട്രൂത്ത് മാംഗല്യം’ പ്രഖ്യാപിച്ച് എഡിറ്റോറിയൽ

April 16, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?