EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മിഡിൽ ഈസ്റ്റിലെ രാസലഹരിയുടെ ഉപയോ​ഗം വ‍ർധിക്കുന്നു: മുന്നറിയിപ്പുമായി സൗദ്ദി വിദേശകാര്യമന്ത്രി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > മിഡിൽ ഈസ്റ്റിലെ രാസലഹരിയുടെ ഉപയോ​ഗം വ‍ർധിക്കുന്നു: മുന്നറിയിപ്പുമായി സൗദ്ദി വിദേശകാര്യമന്ത്രി
Diaspora

മിഡിൽ ഈസ്റ്റിലെ രാസലഹരിയുടെ ഉപയോ​ഗം വ‍ർധിക്കുന്നു: മുന്നറിയിപ്പുമായി സൗദ്ദി വിദേശകാര്യമന്ത്രി

Web Desk
Last updated: September 20, 2023 8:48 PM
Web Desk
Published: September 20, 2023
Share

മിഡിൽ ഈസ്റ്റിലെ സിന്തറ്റിക് മയക്കുമരുന്നിൻ്റെ ഉപഭോ​ഗം വർധിക്കുവെന്ന മുന്നറിയിപ്പുമായി സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ. ന്യൂയോർക്കിലെ യുഎൻ ജനറൽ അസംബ്ലിയിൽ സംസാരിക്കുമ്പോൾ ആണ് മയക്കുമരുന്ന് വിപത്തിനെതിരെ സൗദി വിദേശകാര്യ മന്ത്രി ​​ഗൗരവകരമായ പ്രസ്താവന നടത്തി.

ഭരണസ്ഥിരതയും അരാജകത്വവും നിലനിൽക്കുന്ന രാജ്യങ്ങളിൽ മയക്കുമരുന്നുകളും രാസലഹരിയും വ്യാപാരം ചെയ്യപ്പെടുന്ന നിലയാണ്. സൗദ്ദി അടങ്ങുന്ന മേഖലയിലും ലഹരി വ്യാപാരം ശക്തിപ്പെട്ടിരിക്കുകയാണ്. സിന്തറ്റിക് മരുന്നുകളുടെ വലിയ തോതിലുള്ള ഉപഭോ​ഗമാണ് ഈ കാലഘട്ടത്തിലുണ്ടായിരിക്കുന്നത്. സമൂഹത്തിലടക്കം ​ഗുരുതരമായ പാ‍ർശ്വഫലങ്ങളാണ് ഇതിനെതിരെ ഉണ്ടാവുന്നത്. ഈ വിഷയത്തിൽ വളരെ ശക്തമായ ഇടപെടലാണ് ഇപ്പോൾ ഞങ്ങൾ നടത്തി വരുന്നത് – ഫൈസൽ രാജകുമാരൻ വ്യക്തമാക്കി.

സൗദി അറേബ്യയിൽ അനധികൃത മയക്കുമരുന്ന് ഉൽപ്പാദനത്തിനും പ്രചാരത്തിനും എതിരെ ഞങ്ങൾ ശക്തമായ നടപടി സ്വീകരിച്ചുവരികയാണ്, കഴിഞ്ഞ വർഷങ്ങളിൽ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് ആളുകളെ അറസ്റ്റുചെയ്തിട്ടുണ്ട്. സിന്തറ്റിക് മരുന്നുകളുടെ നോൺ-മെഡിക്കൽ ഉപഭോഗം ആശങ്കപ്പെടുത്തുന്നതാണെന്നും ഫൈസൽ രാജകുമാരൻ പറഞ്ഞു.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

Diaspora

എഡിറ്റോറിയലും ബ്ലഡ് ഡോണേഴ്സ് കേരള-യുഎഇയും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ രക്തദാന ക്യാമ്പ്; സെപ്റ്റംബർ 8ന് ദുബായിൽ

September 3, 2024
DiasporaNews

വയോജന ദിനം: ദുബായിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ച് ജി.ഡി.ആർ.എഫ്.എ

October 2, 2024
DiasporaNews

ഊർജ മേഖലയ്ക്കായി 8 കോടി രൂപയുടെ ആരോഗ്യ ക്ഷേമ അവാർഡ് സംയുക്തമായി പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിങ്സും, ആർപിഎമ്മും

November 5, 2024
Diaspora

യുഎഇയിൽ ഓവർടൈം ജോലിക്കുള്ള നിബന്ധനകൾ

January 29, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?