EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: സൗദി സ്വദേശിവത്കരണം ആറ് മേഖലകളില്‍ കൂടി നടപ്പാക്കുന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > സൗദി സ്വദേശിവത്കരണം ആറ് മേഖലകളില്‍ കൂടി നടപ്പാക്കുന്നു
News

സൗദി സ്വദേശിവത്കരണം ആറ് മേഖലകളില്‍ കൂടി നടപ്പാക്കുന്നു

News Desk
Last updated: October 6, 2022 9:24 AM
News Desk
Published: October 6, 2022
Share

ആറ് മേഖലകളില്‍ കൂടി സൗദി സ്വദേശിവത്കരണം നടപ്പാക്കാനൊരുങ്ങുന്നു. വിവിധ ഘട്ടങ്ങളിലായാണ് സ്വദേശിവത്കരണം നടപ്പാക്കുക. ഓരോ തൊഴിലാളി മേഖലകളിലും സൗദി തൊഴിലാളികൾ അവരുടെ ആരോഗ്യ സ്പെഷ്യാലിറ്റികളിൽ അക്രഡിറ്റേഷൻ നേടിയിരിക്കണം. ഡിസംബർ 17 മുതൽ നിയമം പ്രാബല്യത്തിലെത്തുമെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

കസ്റ്റമർ സർവീസുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ 100 ​​ശതമാനം സൗദിവൽക്കരണം നടപ്പിലാക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. ലീഡർഷിപ്പ്, സൂപർവൈസറി എന്നീ പോസ്റ്റുകളായിരിക്കും സൗദിവത്ക്കരണത്തിനു വിധേയമാകുക. അതേസമയം ഒപ്റ്റിക്കൽ മേഖലയിലെ നാലോ അതിലധികമോ തൊഴിലാളികളുള്ള സ്വകാര്യ മേഖല സ്ഥാപനങ്ങളിൽ മുതൽ 50 ശതമാനം ജോലികൾ സൗദിവൽക്കരിക്കും. 2023 മാർച്ച് 18 മുതലായിരിക്കും പദ്ധതി നടപ്പിലാക്കുക. മെഡിക്കൽ ഒപ്റ്റിഷ്യൻ, ഒപ്റ്റിക്കൽ ലബോറട്ടറി ടെക്നീഷ്യൻ, ഒപ്റ്റിക്കൽ ടെക്നീഷ്യൻ എന്നീ വിഭാഗങ്ങളും ഇതില്‍ ഉൾപ്പെടും. അതേസമയം പുതിയ നീക്കം ആയിരം സൗദി പൗരന്‍മാര്‍ക്ക് തൊ‍ഴിലവസരം ഒരുക്കുമെന്നാണ് വിലയിരുത്തുന്നത്.

പദ്ധതി ലക്ഷ്യമിടുന്ന തൊഴിലുകളിൽ സൗദിവൽക്കരണം കണക്കാക്കുന്നതിനുള്ള കുറഞ്ഞ വേതനം 5,500 റിയാലാണ്. അതേസമയം വാഹനങ്ങളുടെ സർവീസ് ഔട്ട്‌ലെറ്റുകളിലും സൗദിവൽക്കരണവും നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സൈറ്റ് മാനേജർ, ക്വാളിറ്റി മാനേജർ, ഫിനാൻഷ്യൽ സൂപ്പർവൈസർ, ട്രാക്ക് ഹെഡ്, ഇൻസ്പെക്ഷൻ , ടെക്നീഷ്യൻ, മെയിന്റനൻസ് ഇൻഫർമേഷൻ , ഡാറ്റാ എൻട്രി തുടങ്ങിയ മേഖലകളിലാണ് മാറ്റം. ആദ്യഘട്ടത്തിൽ 50 ശതമാനം രണ്ടാം ഘട്ടത്തിൽ 100 ​​ശതമാനം എന്നിങ്ങനെയായിരിക്കും സൗദി വൽക്കരണം നടപ്പിലാക്കുക. ഈ മേഖലയിൽ അടുത്ത വർഷം ജൂണിലായിരിക്കും പദ്ധതി പ്രാബല്യത്തില്‍ വരുക.

TAGGED:Saudi indigenization
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഷാര്‍ജയില്‍ കാണാതായ ഓട്ടിസം ബാധിച്ച യുവാവിനെ ദുബായ് എയര്‍പോര്‍ട്ടില്‍ കണ്ടെത്തി

February 19, 2024
News

അഗ്നിബാധയ്ക്ക് കാരണം കെട്ടിട ഉടമയുടേയും കമ്പനിയുടേയും ആർത്തി: കുവൈത്ത് ഉപപ്രധാനമന്ത്രി

June 12, 2024
News

സിപിഎം അധികം അഹങ്കരിക്കേണ്ട, കേരളം ഞെട്ടുന്ന വാർത്ത വരാനുണ്ട്: മുന്നറിയിപ്പുമായി സതീശൻ

August 26, 2025
News

‘ജീവന്‍ രക്ഷിക്കാന്‍ അനുമതി തേടുമ്പോള്‍ കേന്ദ്രം തടയുന്നതെന്തിന്’; നിമിഷപ്രിയയുടെ അമ്മയ്ക്ക് യെമനില്‍ പോകാന്‍ അനുമതി

December 12, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?