EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നയതന്ത്ര ഉദ്യോ​ഗസ്ഥ‍ർക്കായി മദ്യശാല തുറക്കാനൊരുങ്ങി സൗദ്ദി അറേബ്യ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > നയതന്ത്ര ഉദ്യോ​ഗസ്ഥ‍ർക്കായി മദ്യശാല തുറക്കാനൊരുങ്ങി സൗദ്ദി അറേബ്യ
News

നയതന്ത്ര ഉദ്യോ​ഗസ്ഥ‍ർക്കായി മദ്യശാല തുറക്കാനൊരുങ്ങി സൗദ്ദി അറേബ്യ

Web Desk
Last updated: January 24, 2024 7:46 PM
Web Desk
Published: January 24, 2024
Share

റിയാദ്: രാജ്യത്തെ ആദ്യത്തെ മദ്യശാല തുറക്കാനൊരുങ്ങി സൌദ്ദി അറേബ്യ. തലസ്ഥാനമായ റിയാദിലാണ് നയതന്ത്ര ഉദ്യോഗസ്ഥർക്കായുള്ള മദ്യവിൽപന കേന്ദ്രം തുറക്കാൻ പോകുന്നത്. അമുസ്ലീം നയതന്ത്ര ഉദ്യോഗസ്ഥർക്ക് മാത്രമായിരിക്കും ഇവിടെ നിന്നും മദ്യപിക്കാൻ അനുമതിയെന്നാണ് വിവരം. സൌദ്ദി അറേബ്യൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മദ്യം ലഭിക്കാൻ മൊബൈൽ ആപ്പ് വഴി രജിസ്റ്റർ ചെയ്യണം. തുടർന്ന് വിദേശകാര്യമന്ത്രാലയം അപേക്ഷകർക്ക് അനുമതി നൽകും. പ്രതിമാസം വാങ്ങി സൂക്ഷിക്കാവുന്ന മദ്യത്തിനും കണക്കുണ്ടാവും. റിയാദിലെ വിവിധ എംബസികളിൽ ജോലി ചെയ്യുന്ന വിദേശ നയതന്ത്ര ഉദ്യോഗസ്ഥർക്ക് മാത്രമായിരിക്കും മദ്യം വാങ്ങാനും സൂക്ഷിക്കാനും അനുമതിയുണ്ടാവുക. മുസ്ലീം നയതന്ത്ര ഉദ്യോഗസ്ഥർക്ക് മദ്യം ലഭിക്കില്ല.

കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ്റെ നേതൃത്വത്തിൽ നടക്കുന്ന പരിഷ്കാര നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനത്തെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഇസ്ലാമിക നിയമങ്ങൾ കർശനമായി പാലിക്കുന്ന സൌദ്ദി അറേബ്യയിൽ കർശന മദ്യനിരോധനം നിലവിലുണ്ട്. ക്രൂഡോയിൽ അധിഷ്ഠിതമായ സൌദ്ദിയുടെ സാമ്പത്തിക വ്യവസ്ഥയെ പരിഷ്കരിക്കാനും വിനോദസഞ്ചാരമേഖലയെ വളർത്താനും കൂടുതൽ നിക്ഷേപം സൌദ്ദിയിൽ എത്തിക്കാനും ലക്ഷ്യമിട്ട് നിരവധി പരിഷ്കാര പദ്ധതികളാണ് വിഷൻ 2030യുടെ ഭാഗമായി സൌദ്ദിയിൽ നടപ്പാക്കുന്നത്.

TAGGED:Riyadhsaudi arabia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

‘മിയാസാകി’, ലോകത്തിലെ ഏറ്റവും വിലയുള്ള മാമ്പഴം വ്യവസായിക അടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കാനൊരുങ്ങി ഇന്ത്യ 

February 15, 2023
News

സ്വാതന്ത്ര്യ ദിനാഘോഷം മാറ്റി നിർത്തി, ടാൻ​സാനി​യ മാതൃകയായി 

December 7, 2022
News

യു എ ഇ : ഫുജൈറയുടെ ഭരണാധികാരിയായ ശൈഖ് ഹമദിൻ്റെ 48 വർഷത്തെ പാരമ്പര്യം ആഘോഷമാക്കുന്നു

September 18, 2022
News

പ്രധാനമന്ത്രിയുടെ സന്ദർശനം: ഗുരുവായൂരിലെ വിവാഹങ്ങളുടെ സമയക്രമം മാറ്റുന്നു

January 10, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?