EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അമേരിക്കയുടെ നയതന്ത്രനീക്കം തള്ളി സൗദ്ദി: കിരീടവകാശി ഇറാൻ പ്രസിഡൻ്റുമായി ചർച്ച നടത്തി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അമേരിക്കയുടെ നയതന്ത്രനീക്കം തള്ളി സൗദ്ദി: കിരീടവകാശി ഇറാൻ പ്രസിഡൻ്റുമായി ചർച്ച നടത്തി
News

അമേരിക്കയുടെ നയതന്ത്രനീക്കം തള്ളി സൗദ്ദി: കിരീടവകാശി ഇറാൻ പ്രസിഡൻ്റുമായി ചർച്ച നടത്തി

Web Desk
Last updated: October 14, 2023 9:55 PM
Web Desk
Published: October 14, 2023
Share

റിയാദ്: ഇസ്രായേലും അറബ് രാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിക്കാനുള്ള അമേരിക്കയുടെ നീക്കത്തിൽ നിന്നും സൗദ്ദി അറേബ്യ പിന്മാറിയതായി സൂചന. ഹമാസ് – ഇസ്രയേൽ സംഘർഷത്തിൻ്രെ പശ്ചാത്തലത്തിലാണ് സൗദ്ദിയുടെ പുതിയ നീക്കം. കഴിഞ്ഞ കുറച്ചു വർഷങ്ങളായി അമേരിക്കയുടെ മധ്യസ്ഥതയിൽ ഇസ്രയേലും അറബ് രാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി ബന്ധം ആരംഭിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു. എന്നാൽ മേഖലയിൽ പുതുതായി രൂപംകൊണ്ട സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഈ ശ്രമം തുലാസിലായെന്നാണ് വിവരം.

പാലസ്തീൻ – ഇസ്രായേൽ വിഷയത്തിൽ ഇറാനുമായും സൗദ്ദി കിരീടാവകാശി ചർച്ച നടത്തിയെന്ന വാ‍ർത്തയും ഇതിനിടെ പുറത്തു വന്നിട്ടുണ്ട്. ഇറാൻ പ്രസിഡൻഴ്റ് ഇബ്രാഹിം റെയിസിയുമായി സൌദ്ദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വിഷയം ഫോണിൽ ചർച്ച ചെയ്തുവെന്നാണ് വിവരം. ഇതാദ്യമായാണ് ഇരുനേതാക്കളും തമ്മിൽ ചർച്ച നടക്കുന്നത്. ഫോണിലൂടെയുള്ള ചർച്ച ഏതാണ്ട് 45 മിനിറ്റോളം നീണ്ടെന്നും ഇസ്രയേൽ – ഹമാസ് സംഘർഷം പശ്ചിമേഷ്യയിലാകെ പടരുന്ന സാഹചര്യം ഒഴിവാക്കാൻ ജാഗ്രത പാലിക്കാൻ ഇരുനേതാക്കളും ധാരണയിലെത്തിയെന്നും ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പാലസ്തീൻ വിഷയത്തിൽ ഹമാസിനെ തള്ളിപ്പറയാൻ സൌദ്ദിക്ക് മേൽ അമേരിക്ക സമ്മർദ്ദം ചെലുത്തിയെങ്കിലും സൗദ്ദി ഭരണകൂടം ഇതിനെ അവഗണിച്ചുവെന്നാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. സംഘർഷത്തിന് അറുതി വരുത്താൻ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വിവിധ രാഷ്ട്രത്തലവൻമാരുമായും മേഖലയിലെ പ്രധാന നേതാക്കളുമായും ചർച്ചകൾ നടത്തുന്നുണ്ടെന്ന് ഔദ്യോഗിക പ്രസ്താവനയിലൂടെ സൗദ്ദി ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. സൗദ്ദിയുമായി തങ്ങൾ നിരന്തര സമ്പർക്കത്തിലാണെന്നാണ് വൈറ്റ് ഹൌസ് അധികൃതരും വ്യക്തമാക്കുന്നത്.

TAGGED:AmericaMBSSaudisaudi arabiaUSA
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

EntertainmentNews

നടനും സംവിധായകനുമായ ദിലീഷ് പോത്തന് യുഎഇ ഗോള്‍ഡന്‍ വിസ

March 30, 2023
KS Chithra
News

കെ.എസ് ചിത്ര – സൂരജ് സന്തോഷ് വിവാദത്തിൽ പ്രതികരിക്കാനില്ലെന്ന് ഗായകരുടെ സംഘടന

January 22, 2024
News

സൗദിയിൽ മാസ്‌ക് ധരിക്കാൻ നിർദേശം

October 26, 2022
News

നിപയിൽ കൂടുതൽ ആശ്വാസം: 61 പേർ കൂടി നെഗറ്റീവ്

September 18, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?