EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പുതിയ അഞ്ച് തരം വിസകൾ അവതരിപ്പിച്ച് സൗദ്ദി അറേബ്യ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > പുതിയ അഞ്ച് തരം വിസകൾ അവതരിപ്പിച്ച് സൗദ്ദി അറേബ്യ
Diaspora

പുതിയ അഞ്ച് തരം വിസകൾ അവതരിപ്പിച്ച് സൗദ്ദി അറേബ്യ

Web Desk
Last updated: January 11, 2024 5:45 PM
Web Desk
Published: January 11, 2024
Share

റിയാദ്: ആ​ഗോള ഹബ്ബാക്കി സൗദ്ദിയെ മാറ്റുക എന്ന ലക്ഷ്യത്തോടെ പുതിയ തരം വിസ പ്രഖ്യാപിച്ച് സൗദ്ദി അറേബ്യ. വിവിധ രം​ഗങ്ങളിലെ വിദ​ഗ്ദ്ധരേയും പ്രൊഫഷണലുകളേയും ആക‍ർഷിക്കുകയും കൂടുതൽ നിക്ഷേപം രാജ്യത്ത് എത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ അഞ്ച് തരം വിസകൾ സൗദ്ദി അറേബ്യ അവതരിപ്പിച്ചിരിക്കുന്നത്. പ്രീമീയം റെസിഡൻസി എന്ന വിശേഷണത്തോടെയാണ് പുതിയ വിസയെ സൗദ്ദി അവതരിപ്പിക്കുന്നത്.

കൂടുതൽ തൊഴിലവസരങ്ങൾ, സങ്കേതിക മുന്നേറ്റം, കൂടുതൽ നിക്ഷേപം എന്നിങ്ങനെ പല തരം അജൻ‍ഡകളും പുതുക്കിയ വിസാ നയത്തിന് പിന്നിലുണ്ട്. സ്പെഷ്യൽ ടാലന്റ്, ഗിഫ്റ്റഡ്, ഇൻവെസ്റ്റർ, എന്റർപ്രണർ, റിയൽ എസ്റ്റേറ്റ് ഓണർ എന്നീ വിസകളാണ് സൗദ്ദിയിലെ സ്ഥിരതാമസത്തിനായി സൗദ്ദി അവതരിപ്പിക്കുന്നത്. പുതിയ വിസകൾ പ്രൊഫഷണലുകൾക്കും വിവിധ മേഖലകളിൽ കഴിവ് തെളിയിക്കുന്ന പ്രതിഭകൾക്കും പ്രത്യേക വിഭാഗങ്ങളിൽ പെടുന്ന നിക്ഷേപകർക്കും ​ഗുണപ്രദമാകുമെന്നാണ് കരുതുന്നത്.

സൗദി വിഷൻ 2030 ന് കീഴിൽ സൗദി അറേബ്യയുടെ മുന്നോട്ടുള്ള യാത്രയിൽ ​രാജ്യത്തിനും സൗദ്ദി സമൂഹത്തിനും ​ഗുണം ചെയ്യാൻ സാധിക്കുന്ന വിദേശികളെ രാജ്യത്ത് എത്തിക്കാൻ പുതിയ വിസ സംവിധാനം ​ഉപകാരപ്പെടുമെന്ന് പ്രീമിയം റെസിഡൻസി സെന്റർ ബോർഡ് ചെയർമാൻ ഡോ മജീദ് ബിൻ അബ്ദുല്ല അൽകസാബി പറഞ്ഞു. അതേസമയം ഈ അഞ്ച് പുതിയ വിസകളുടെ കാലാവധിയെക്കുറിച്ചോ അവ ലഭിക്കാൻ ആഗ്രഹിക്കുന്ന നിക്ഷേപകർക്കും സംരംഭകർക്കും വേണ്ടിയുള്ള അനുബന്ധ ചെലവുകളെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

1. സ്പെഷ്യൽ ടാലൻ്റ് വിസ – ആരോഗ്യ സംരക്ഷണം, ശാസ്ത്രം, ഗവേഷണം എന്നിവയിൽ വൈദഗ്ദ്ധ്യം നേടിയ എക്സിക്യൂട്ടീവുകൾക്കും പ്രൊഫഷണലുകൾക്കും സ്പെഷ്യൽ ടാലൻ്റ് റെസിഡൻസി വിസ നൽകും. അറിവിനും സാങ്കേതിക വിദ്യ കൈമാറ്റത്തിനും സംഭാവന ചെയ്യാൻ കഴിയുന്ന അതുല്യമായ കഴിവുകളും അനുഭവങ്ങളുമുള്ള വ്യക്തികളെ ഈ വിസയിലൂടെ സൗദി സ്വീകരിക്കും.

​2. ഗിഫ്റ്റഡ് ടാലൻ്റ് വിസ – കായിക- സാംസ്കാരിക രം​ഗത്ത് മികവ് തെളിയിച്ചവ‍ർക്കാവും ഈ വിസയ്ക്ക് അർഹത

3. ഇൻവസ്റ്റേഴ്സ് വിസ – സൗദ്ദിയിൽ നിക്ഷേപം നടത്താനോ വ്യവസായം തുടങ്ങാനോ ആ​ഗ്രഹിക്കുന്നവ‍ർക്ക് ഈ വിസയ്ക്ക് അർഹതയുണ്ടാവും.

4. എൻ്റർപ്രണർ വിസ – സ്റ്റാർട്ടപ്പുകൾ തുടങ്ങുന്ന സംരംഭകർക്കാവും ഈ വിസയ്ക്ക് അർഹത

5. റിയൽ എസ്റ്റേറ്റ് വിഭാഗം – സൗദ്ദിയിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ നിക്ഷേപം നടത്താൻ തയ്യാറുള്ളവർക്കാവും ഈ വിസയ്ക്ക് അർ‌ഹത

TAGGED:RiyadhSaudisaudi arabia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

DiasporaEditoreal PlusNews

ഖത്തറിന്റെ സൗന്ദര്യ സങ്കൽപം മാറ്റിമറിച്ച കുട്ടനാട്ടുകാരി ഷീല ഫിലിപ്പോസ്

December 12, 2024
DiasporaNews

അബുദാബി ലുലുവിൽ നിന്നും ഒന്നരകോടിയുമായി മുങ്ങിയ ജീവനക്കാരൻ അറസ്റ്റിൽ

April 5, 2024
DiasporaEditoreal PlusNews

ദുബായിലെ ഏറ്റവും വലിയ ക്ഷേത്രം ഭക്തര്‍ക്കായി തുറന്നുനൽകി

October 5, 2022
DiasporaNews

ഓഫർ ലെറ്ററിൽ പറയുന്ന വാഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിൽ പരാതിപ്പെടാം; മാനവവിഭവശേഷി മന്ത്രാലയം

May 16, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?