EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പെരുന്നാളുകൾക്ക് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി അനുവദിക്കണം: സമസ്ത
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പെരുന്നാളുകൾക്ക് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി അനുവദിക്കണം: സമസ്ത
News

പെരുന്നാളുകൾക്ക് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി അനുവദിക്കണം: സമസ്ത

Web Desk
Last updated: February 10, 2026 9:22 PM
Web Desk
Published: February 10, 2026
Share

കാസര്‍കോട്: രണ്ട് പെരുന്നാളുകൾക്കും ചുരുങ്ങിയത് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാകണമെന്ന് സമസ്ത. നൂറാം വാര്‍ഷിക സമ്മേളന പ്രമേയത്തിലൂടെയാണ് സമസ്ത ആവശ്യം ഉന്നയിച്ചത്.

മുസ്‌ലിം സമുദായത്തിന്റെ ഏറ്റവും വലിയ ആഘോഷങ്ങളായ ഈദുൽ ഫിത്വർ( ചെറിയ പെരുന്നാള്‍) ഈദുൽ അദ്ഹ(ബലി പെരുന്നാള്‍) എന്നിവയുമായി ബന്ധപ്പെട്ട് നിലവിൽ നൽകിവരുന്ന അവധി ദിനങ്ങൾ അപര്യാപ്തമാണ്.  കുടുംബബന്ധങ്ങൾ പുതുക്കുന്നതിനും മതപരമായ കർമ്മങ്ങളിൽ ഏർപ്പെടുന്നതിനും ദൂരസ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്കും പഠിക്കുന്നവർക്കും നിലവിലെ ഒന്നോ രണ്ടോ ദിവസത്തെ അവധി ഒട്ടും സഹായകരമല്ല.

ഗൾഫ് രാജ്യങ്ങളിലുൾപ്പെടെ ആഗോളതലത്തിൽ ഈദ് ആഘോഷങ്ങൾക്കായി ദീർഘമായ അവധി നൽകുന്ന മാതൃക പരിഗണിച്ച്, കേരളത്തിലും രണ്ട് പെരുന്നാളുകൾക്കും ചുരുങ്ങിയത് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാകണം. ചന്ദ്രദർശനവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം കാരണം പെരുന്നാൾ അവധി പലപ്പോഴും കൃത്യമായി ലഭിക്കാത്ത സാഹചര്യം ഒഴിവാക്കാൻ പെരുന്നാളിന് മുമ്പും ശേഷവുമുള്ള ദിവസങ്ങൾ കൂടി ഉൾപ്പെടുത്തി അവധി കലണ്ടർ പരിഷ്കരിക്കണം’- സമസ്ത ആവശ്യപ്പെട്ടു.

ജുമുഅ നമസ്കാരത്തിന് തടസ്സമാകാത്ത രീതിയിൽ പരീക്ഷാ സമയം നിശ്ചയിക്കണമെന്ന് സമസ്ത ആവശ്യപ്പെട്ടു. ജുമുഅ സമയത്ത് പരീക്ഷയും ക്ലാസുകൾ നടത്തുന്നതും വിശ്വാസികളായ വിദ്യാർത്ഥികളോടും അധ്യാപകരോടുമുള്ള അനീതിയാണ്. പൊതുവിദ്യാഭ്യാസ കലണ്ടറിൽ സാമുദായിക സാഹചര്യങ്ങൾ പരിഗണിക്കണമെന്നും മദ്റസാ സമയ വിഷയത്തിൽ സർക്കാർ നൽകിയ ഉറപ്പ് നടപ്പിൽ വരുത്തി ഉത്തരവിറക്കണമെന്നും സമസ്ത ആവശ്യപ്പെട്ടു.

TAGGED:Bakrideid ul fitharIdul Fitarsamastha
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  •  ‘മറ്റൊരു തെരുവിൻ്റെ കഥ’യുമായി ‘മംഗളൂരു’, മിഠായിത്തെരുവിൽ വേറിട്ടൊരു പുസ്തക പ്രകാശനം
  • പെരുന്നാളുകൾക്ക് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി അനുവദിക്കണം: സമസ്ത
  • 2025 സാമ്പത്തിക വർഷത്തിൽ 39.5% അറ്റാദായ വളർച്ച നേടി ബുർജീൽ ഹോൾഡിങ്സ്
  • ഇങ്ങനെയൊരു അപൂർവ്വ സിദ്ധിയുള്ള മനുഷ്യനെ നമുക്കെന്നാണ് ഇനി കാണാനാവുക: ഗിരീഷ് പുത്തഞ്ചേരിയെ അനുസ്മരിച്ച് കൈതപ്രം
  • ഹരിതഭൂമിക്കായി ചുവട് വച്ച് ലുലു വാക്കത്തോൺ, പങ്കാളികളായി ആയിരങ്ങൾ

You Might Also Like

News

ആണ്‍സുഹൃത്തിനെ അറസ്റ്റ് ചെയ്തു; പൊലീസിനെതിരെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അതിക്രമം

August 14, 2023
News

അത്ഭുതപൂർവ്വമായ വിജയം; ദുബായ് നൗ ആപ്ലിക്കേഷന് ഒരു മില്ല്യൺ ഉപഭോക്താക്കൾ 

December 25, 2022
News

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ വധശ്രമക്കേസും ചുമത്തി

October 18, 2022
News

അനിശ്ചിതകാല തൊഴിൽ കരാറുകൾ മാറ്റാൻ ഡിസംബർ 31 വരെ സമയം അനുവദിച്ച് യുഎഇ

January 27, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?