EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: തിരക്ക് കൂടിയ ടോൾ ഗേറ്റുകളുടെ കണക്കുകൾ പുറത്ത് വിട്ട് സാലിക് കമ്പനി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > തിരക്ക് കൂടിയ ടോൾ ഗേറ്റുകളുടെ കണക്കുകൾ പുറത്ത് വിട്ട് സാലിക് കമ്പനി
News

തിരക്ക് കൂടിയ ടോൾ ഗേറ്റുകളുടെ കണക്കുകൾ പുറത്ത് വിട്ട് സാലിക് കമ്പനി

Web News
Last updated: March 27, 2023 8:48 AM
Web News
Published: March 27, 2023
Share

ദുബായിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടത് ഷെയ്ഖ് സായിദ് റോഡിലെ ടോൾ ഗേറ്റുകളിലാണെന്ന് സാലിക് കമ്പനിയുടെ കണക്കുകൾ. 2022ലെ കണക്കുകളാണിത്. കഴിഞ്ഞ വർഷം രേഖപ്പെടുത്തിയ മൊത്തം യാത്രകളുടെ 50 ശതമാനത്തിലേറെയും ഈ മൂന്ന് ഗേറ്റുകളിൽ നിന്നാണെന്നും സാലിക് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.

അൽ ബർഷ, അൽ സഫ, അൽ ഗർഹൂദ് ഗേറ്റുകളിലൂടെയാണ് കൂടുതൽ വാഹനങ്ങൾ കടന്നുപോയതെന്ന് റിപ്പോർട്ടുകൾ ചൂണ്ടികാണിക്കുന്നു. സാലിക് ഗേറ്റുകളിൽ ഒരു വാഹനത്തിന് 4 ദിർഹം വീതമാണ് ഈടാക്കുന്നത്. കഴിഞ്ഞ വർഷം മൊത്തം 539.1 ദശലക്ഷം യാത്രകളാണ് രേഖപ്പെടുത്തിയത്. മുൻ വർഷത്തെ 481.2 ദശലക്ഷം യാത്രകളിൽ നിന്ന് 12 ശതമാനം വർധനവുണ്ടായെന്നും കണക്കുകൾ പറയുന്നു.

2022 ഡിസംബർ 31 വരെ 3.7 ദശലക്ഷം വാഹനങ്ങൾ സാലിക്കിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം സൗജന്യ സാലിക് ടാഗുകളുള്ള ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം കഴിഞ്ഞ വർഷം ഇരട്ടിയിലധികം വർധിച്ചെന്നും ദുബായിലെ ടോൾ ഗേറ്റ് ഓപ്പറേറ്ററായ സാലിക് കമ്പനി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അൽ മംസാർ നോർത്ത്, അൽ മംസാർ സൗത്ത് എന്നിവ യഥാക്രമം 13 ശതമാനവും 12 ശതമാനവുമാണ് സംഭാവന ചെയ്യുന്നത്. അൽ മക്തൂം (8.8 ശതമാനം), ജബൽ അലി (7.1 ശതമാനം), എയർപോർട്ട് ടണൽ (4.8 ശതമാനം) എന്നിങ്ങനെയാണ് മറ്റ് ഗേറ്റുകളിലെ കണക്കുകൾ.

TAGGED:dubaitollUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഖത്തർ ദേശീയ ദിനാഘോഷങ്ങൾക്ക് നാളെ തുടക്കം

November 24, 2022
News

ഇരട്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചു; സംസ്ഥാനത്ത് മഴ തുടരും; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

September 30, 2023
News

ഫാദര്‍ ഷൈജു കുര്യന്‍ ബിജെപിയില്‍, ‘വികസനത്തിന്റെ ഭാഗമാകാന്‍ മോദിയോടൊപ്പം ചേരുന്നു’

December 30, 2023
NewsSports

പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഇനി തുല്യ പ്രതിഫലം; ചരിത്ര തീരുമാനവുമായി ബിസിസിഐ

October 27, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?