EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഗർഭസ്ഥ ശിശുക്കളെ ഇന്ത്യൻ സംസ്കാരം പഠിപ്പിക്കാൻ ആർ എസ് എസ് 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഗർഭസ്ഥ ശിശുക്കളെ ഇന്ത്യൻ സംസ്കാരം പഠിപ്പിക്കാൻ ആർ എസ് എസ് 
News

ഗർഭസ്ഥ ശിശുക്കളെ ഇന്ത്യൻ സംസ്കാരം പഠിപ്പിക്കാൻ ആർ എസ് എസ് 

News Desk
Last updated: March 6, 2023 1:45 PM
News Desk
Published: March 6, 2023
Share

ഗർഭസ്ഥ ശിശുക്കളെ ഇന്ത്യൻ സംസ്കാരം പഠിപ്പിക്കൻ ഒരുങ്ങി ആർ എസ് എസ്. ഇതിനായി പുതിയ ക്യാമ്പയിന് രൂപം നൽകിയെന്ന് ആർ എസ് എസിൻ്റെ പോഷക സംഘടനയായ സംവർധിനീ ന്യാസ് അറിയിച്ചു. ‘ഗർഭ സൻസ്കാർ’ എന്ന പേരിൽ ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നടന്ന ക്യാമ്പയിനിൽ 80ഓളം ഡോക്ടർമാരും ആയുർവേദ വൈദ്യന്മാരും പങ്കെടുത്തു. ഡോക്ടർമാരിൽ ഗൈനക്കോളജിസ്റ്റുകളും എയിംസിൽ നിന്നുള്ള ഡോക്ടർമാരും എത്തിയിരുന്നു.

രാമായണവും ഗീതാപാരായണവും യോഗാഭ്യാസവും അടങ്ങുന്നതാണ് പദ്ധതി. ഇതിൽ ഗർഭിണികളാണ് ആദ്യ ഘട്ടത്തിലെ ശ്രോതാക്കളാവേണ്ടത്. കുട്ടിയ്ക്ക് രണ്ട് വയസാവുന്നതുവരെ ക്ലാസുകൾ തുടരുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കൂടാതെ കുട്ടികളുടെ ലിംഗത്തെപ്പറ്റി മാതാപിതാക്കൾ അമിത പ്രതീക്ഷ വയ്ക്കുന്നത് കാരണമാണ് ചില കുട്ടികൾ ട്രാൻസ്ജെൻഡറുകളായി മാറുന്നതെന്നും ക്യാമ്പയിനിൽ സംസാരിച്ച ശ്വേത ഡാംഗ്രെ അവകാശപ്പെട്ടു. ക്യാമ്പയിൻ വഴി ഗർഭസ്ഥ ശിശുവിന്റെ ഡിഎൻഎ വരെ മാറ്റാനാകുമെന്ന് മറ്റു ചിലരും പറഞ്ഞു.

അതേസമയം ഓരോ വർഷവും 1000 സ്ത്രീകളെ ഗർഭ സൻസ്കാർ ക്യാമ്പയിനിൽ പങ്കെടുപ്പിക്കുമെന്നാണ് ഇവരുടെ പ്രതിജ്ഞ. കൂടാതെ ശിവജിയുടെ മാതാവായ ജീജാബായിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ക്യാമ്പയിൻ നടത്തുന്നതെന്ന് സംവർധിനീ ന്യാസ് നാഷണൽ ഓർഗനൈസിങ്ങ് സെക്രട്ടറി മാധുരി മറാത്തെ പറഞ്ഞു. ഇത്തരത്തിലുള്ള ക്ലാസുകൾ കുട്ടികളെ ദേശഭക്തിയുള്ളവരും സ്ത്രീകളോട് ബഹുമാനമുള്ളവരുമായി വളർത്തുമെന്നാണ് ഇവരുടെ വാദം.

TAGGED:Garbha SanskarindiaRSS
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

സൗദിയിൽ ജോലി തേടിയെത്തുന്നവർ രജിസ്റ്റര്‍ ചെയ്യണമെന്ന് ഇന്ത്യന്‍ അംബാസഡര്‍

January 29, 2023
EntertainmentNews

സിനിമ കാരണം കുടുംബം തകർന്നെന്ന് ഷൈൻ ടോം ചാക്കോ; വീഡിയോ കാണാം

December 12, 2022
DiasporaNews

പ‍ഴയ കാറുകൾ വാങ്ങുന്നവര്‍ ജാഗ്രത; തട്ടിപ്പുകളില്‍ കുടുങ്ങരുതെന്ന് മുന്നറിയിപ്പ്

October 5, 2022
News

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യത

July 19, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?