EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ദുബായ് വിമാനത്താവളത്തിൽ കവർച്ചാ സംഘം പിടിയിൽ 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ദുബായ് വിമാനത്താവളത്തിൽ കവർച്ചാ സംഘം പിടിയിൽ 
Diaspora

ദുബായ് വിമാനത്താവളത്തിൽ കവർച്ചാ സംഘം പിടിയിൽ 

Web Desk
Last updated: October 27, 2025 1:50 PM
Web Desk
Published: October 27, 2025
Share

ദുബായ്: ദുബായിലെ സൂപ്പർമാർക്കറ്റില്‍ നിന്ന് 660,000 ദിർഹം മോഷ്ടിച്ച്‌ രാജ്യം വിടാൻ ശ്രമിച്ച രണ്ട് പേർ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിൽ.

ദുബായ് പൊലിസാണ് ഇവരെ അറസ്റ്റ് ചെയ്തത്. മോഷണം നടന്നതായി റിപ്പോർട്ട് ലഭിച്ച്‌ കേവലം മണിക്കൂറുകള്‍ക്കുള്ളിലാണ് ബർ ദുബൈ പൊലിസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടിയത്. മോഷ്ടിച്ച മുഴുവൻ പണവും ഇവരിൽ നിന്നും വീണ്ടെടുത്തു.

 

ഒരു വലിയ സൂപ്പർമാർക്കറ്റ് കൊള്ളയടിക്കാൻ ആസൂത്രണം ചെയ്ത പ്രതികള്‍ അർധ രാത്രി മൂർച്ചയുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ പിൻവശത്തെ വാതിൽ തകർത്ത് അകത്ത് കയറി.

 

ആദ്യം 60,000 ദിർഹം അടങ്ങിയ നാല് പണപ്പെട്ടികള്‍ കൈക്കലാക്കിയ ശേഷം, പ്രധാന സേഫ് ലക്ഷ്യമാക്കി നീങ്ങുകയും അതേ ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ അത് ബലമായി തുറന്ന് 600,000 ദിർഹം കൂടി മോഷ്ടിക്കുകയായിരുന്നു. ആകെ 660,000 ദിർഹവുമായാണ് ഇവർ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത്.

 

പിറ്റേന്ന് രാവിലെ ജീവനക്കാരൻ കട എത്തിയത്തോടെയാണ് മോഷണ വിവരം പുറത്തറിയുന്നത്. ഉടൻതന്നെ പൊലിസില്‍ വിവരമറിയിച്ചു. ഡ്യൂട്ടി ഓഫീസർമാർ, ഫോറൻസിക് വിദഗ്ധർ, സിഐഡി അന്വേഷകർ എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

 

പ്രതികള്‍ മുഖംമൂടി ധരിച്ചാണ് കവർച്ച നടത്തിയതെങ്കിലും എ. ഐ ഉപകരണങ്ങളും മറ്റു ആധുനിക സാങ്കേതികവിദ്യകളും ഉപയോഗിച്ച്‌ ഉദ്യോഗസ്ഥർ ഇവരുടെ നീക്കങ്ങള്‍ കണ്ടെത്തുകയും തിരിച്ചറിയുകയും ചെയ്തു.

 

അന്വേഷണത്തില്‍ മോഷ്ടിച്ച പണവുമായി രാജ്യം വിടാനായിരുന്നു ഇവരുടെ പദ്ധതി എന്ന് പൊലിസിന് ബോധ്യമായി. ബർ ദുബൈ പൊലിസ് സ്റ്റേഷനും ജനറല്‍ ഡിപ്പാർട്ട്മെന്റ് ഓഫ് എയർപോർട്ട് സെക്യൂരിറ്റിയും തമ്മിലുള്ള വേഗത്തിലുള്ള ഏകോപനത്തിലൂടെ, ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച്‌ പ്രതികളെ വിമാനത്തില്‍ കയറുന്നതിന് തൊട്ടുമുൻപായി അറസ്റ്റ് ചെയ്യുകയായിരുന്നു. മോഷ്ടിച്ച പണം മുഴുവൻ വീണ്ടെടുക്കാൻ കഴിഞ്ഞത് പൊലിസിന് നേട്ടമായി. നിയമനടപടികള്‍ക്കായി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

 

 

TAGGED:Dubai airportdubai policeDXBദുബായ് എയർപോർട്ട്
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

DiasporaNews

രാസ് അൽ ഖൈമയിലുണ്ടായ വിമാനാപകടത്തിൽ രണ്ട് പേർ മരണപ്പെട്ടു;മരിച്ചവരിൽ ഇന്ത്യക്കാരനായ ഡോക്ടറും പാക്കിസ്ഥാനി വനിതാ പൈലറ്റും

December 30, 2024
DiasporaNews

പ്രവാസികളുടെ മൃതദേഹങ്ങൽ നാട്ടിലെത്തിക്കുന്നതിൽ ഏജന്റുമാരുടെ ചൂഷണം തടയാനൊരുങ്ങി ഇന്ത്യൻ കോൺസുലേറ്റ്

November 25, 2024
DiasporaEntertainmentNews

രാജസ്ഥാനിൽ നിന്ന് 30 കുതിരകൾ അങ്ങാടിപ്പുറത്ത് എത്തി;കുട്ടികൾക്ക് കുതിര സവാരിക്ക് വഴിയൊരുക്കി പ്രവാസി

November 22, 2024
DiasporaNews

ഡ്രൈവർ വിസയില്‍ സൗദിയില്‍ എത്തുന്നവര്‍ക്ക് ഇളവ്; മൂന്ന് മാസം സ്വരാജ്യത്തെ ലൈസന്‍സ് ഉപയോഗിക്കാം

February 13, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?