EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യു.എ.ഇയിലെ വാഹനാപകടത്തിൽ പെടുന്നവരിൽ പകുതിയും ഇന്ത്യക്കാർ!
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യു.എ.ഇയിലെ വാഹനാപകടത്തിൽ പെടുന്നവരിൽ പകുതിയും ഇന്ത്യക്കാർ!
News

യു.എ.ഇയിലെ വാഹനാപകടത്തിൽ പെടുന്നവരിൽ പകുതിയും ഇന്ത്യക്കാർ!

News Desk
Last updated: August 7, 2022 3:19 AM
News Desk
Published: August 7, 2022
Share

യു.എ.ഇയിലെ വാഹനാപകടത്തെ സംബന്ധിച്ച സുപ്രധാന പഠന റിപ്പോർട്ട് പുറത്ത്. റോഡ് സുരക്ഷാ ബോധവത്കരണ ഗ്രൂപ്പും വാഹനാപകട ഇൻഷൂറൻസ് കമ്പനിയുമായ ടോക്യോമറൈനും നടത്തിയ പഠന റിപ്പോർട്ട് പ്രകാരം യു.എ.ഇയിൽ ഉണ്ടാകുന്ന വാഹനാപകടത്തിൽ പെടുന്നവരിൽ 50% പേരും ഇന്ത്യക്കാരാണ്. ഇതിൽ പകുതിയിലേറെയും 30നും 40നും ഇടയിൽ പ്രായമുള്ള യുവാക്കളാണെന്നുള്ളതാണ് നിർഭാ​ഗ്യകരം.

അപകടത്തിന് ഇരയാകുന്നവരിൽ ഇന്ത്യ കഴിഞ്ഞാൽ കൂടുതലുള്ളത് യു.എ.ഇ സ്വദേശികളാണ്. ഇരകളിൽ19 ശതമാനമാണ് ഇമറാത്തികൾ. ഈജിപ്തുകാരും, പാകിസ്താൻകാരും ആറു ശതമാനം വീതം ഇരകളാകുന്നു. ഫിലിപ്പൈൻസുകാർ നാല് ശതമാനവും മറ്റ് രാജ്യക്കാർ 15 ശതമാനവും അപകടത്തിൽപെടുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ഉച്ചക്ക് 12 മുതൽ രാത്രി എട്ട് വരെയുള്ള സമയത്താണ് കൂടുതൽ അപകടങ്ങളുണ്ടാകുന്നത്. ഇതിൽ ഉച്ചക്ക് 12 മുതൽ രണ്ട് വരെയും വൈകുന്നേരം ആറ് മുതൽ എട്ട് വരെയുമാണ് ഏറ്റവുമധികം വാഹനങ്ങളും അപകടത്തിൽപെടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ സമയങ്ങളിൽ റോഡിന് ചൂട് കൂടുന്നതും വാഹനങ്ങൾ കൃത്യമായി അറ്റകുറ്റപ്പണി നടത്താത്തതുമാണ് അപകടങ്ങളുടെ പ്രധാന കാരണമെന്ന് റോഡ് സേഫ്റ്റി ഗ്രൂപ്പ് യു.എ.ഇ സ്ഥാപകൻ തോമസ് എഡൽമാൻ പറഞ്ഞു.

​ഗൾഫ് രാജ്യങ്ങളിലെ റോഡപകടങ്ങളിൽ നിരവധി മലയാളികളുടെ ജീവനുകൾ ഇതിനകം നഷ്ടമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ യുഎഇയിൽ നിന്നും പുറത്തുവരുന്ന പഠന റിപ്പോർട്ട് മലയാളികൾക്കും ഏറെ ആശങ്കയുണ്ടാക്കുന്ന ഒന്നാണ്.

TAGGED:accidentidiansUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

പെരിയ ഇരട്ടക്കൊല കേസ്; 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം;കെ വി കുഞ്ഞിരാമൻ അടക്കം 4 സിപിഎം നേതാക്കൾക്ക് 5 വർഷം തടവും

January 3, 2025
News

പതിനെട്ടാം പടിയിൽ നിന്ന് പൊലീസുകാർ ഫോട്ടോഷൂട്ട് നടത്തിയ സംഭവത്തിൽ ADGP റിപ്പോർട്ട് തേടി

November 26, 2024
EntertainmentNews

നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു

May 30, 2023
News

നവീൻ ബാബുവിന്റെ മരണത്തിൽ CBI അന്വേഷണമില്ല; ഭാര്യയുടെ ഹർജി ഹൈക്കോടതി തളളി

January 6, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?