EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കേരളത്തില്‍ ചാവേറാക്രമണത്തിന് പദ്ധതിയിട്ടെന്ന കേസ്; റിയാസ് അബൂബക്കറിന് 10 വര്‍ഷം കഠിന തടവ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കേരളത്തില്‍ ചാവേറാക്രമണത്തിന് പദ്ധതിയിട്ടെന്ന കേസ്; റിയാസ് അബൂബക്കറിന് 10 വര്‍ഷം കഠിന തടവ്
News

കേരളത്തില്‍ ചാവേറാക്രമണത്തിന് പദ്ധതിയിട്ടെന്ന കേസ്; റിയാസ് അബൂബക്കറിന് 10 വര്‍ഷം കഠിന തടവ്

Web News
Last updated: February 9, 2024 12:22 PM
Web News
Published: February 9, 2024
Share

ഐ.എസിന് വേണ്ടി കേരളത്തില്‍ ചാവേറാക്രമണത്തിന് പദ്ധതിയിട്ടെന്ന കേസില്‍ പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിന് പത്ത് വര്‍ഷം കഠിന തടവിന് ശിക്ഷ വിധിച്ച് കൊച്ചി എന്‍ഐഎ കോടതി. വിവിധ വകുപ്പുകള്‍ പ്രകാരം 25 വര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ചിട്ടുണ്ടെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും.

പിഴയായി 1,25,000 രൂപയും വിധിച്ചിട്ടുണ്ട്. നാല് വര്‍ഷം പ്രതി ജയിലില്‍ കഴിഞ്ഞ കാലാവധി ശിക്ഷയില്‍ ഇളവ് ചെയ്യും. പ്രതി സമൂഹത്തെ നശിപ്പിക്കാനാണ് ശ്രമിച്ചതെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഭീകര സംഘടനയായ ഐ.എസിന് വേണ്ടി കേരളത്തില്‍ ചാവേറാക്രമണത്തിന് പദ്ധതിയിട്ടെന്ന കേസില്‍ 2018ലാണ് റിയാസ് അബൂബക്കര്‍ എന്‍.ഐ.എയുടെ പിടിയിലായത്.

ഇയാള്‍ക്കെതിരെ ചുമത്തിയ യു.എ.പി.എ വകുപ്പുകളും ഗൂഢാലോചന കുറ്റവും കോടതിയില്‍ തെളിഞ്ഞിട്ടുണ്ട്. റിയാസിനൊപ്പം പിടിയിലായ രണ്ട് പേരെ കേസില്‍ എന്‍ഐഎ മാപ്പ് സാക്ഷിയാക്കുകയും ചെയ്തിരുന്നു.

TAGGED:IS ISriyas aboobecker
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

‘സഹകരണമാണ് പ്രധാനം’; ലോക സാമ്പത്തിക ഫോറം സമാപിച്ചു

January 21, 2023
News

യുഎഇയിൽ താപനില കുറയും

November 29, 2022
News

സൗദിയിൽ ശക്തമായ മഴ; വെള്ളക്കെട്ടില്‍ മൂന്നു കുട്ടികള്‍ മുങ്ങി മരിച്ചു

January 4, 2023
News

മറവി രോഗം ബാധിച്ചു, പൊതുജീവിതം അവസാനിപ്പിക്കുന്നതായി കവി കെ.സച്ചിദാനന്ദൻ

November 6, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?