EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ബ്രിട്ടനിൽ പുതു ചരിത്രം; ഇന്ത്യന്‍ വംശജന്‍ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Editoreal Plus > ബ്രിട്ടനിൽ പുതു ചരിത്രം; ഇന്ത്യന്‍ വംശജന്‍ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി
Editoreal PlusNews

ബ്രിട്ടനിൽ പുതു ചരിത്രം; ഇന്ത്യന്‍ വംശജന്‍ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി

News Desk
Last updated: October 24, 2022 1:58 PM
News Desk
Published: October 24, 2022
Share

ബ്രിട്ടൻ്റെ പ്രധാനമന്ത്രിയായി ചരിത്രം കുറിച്ച് ഇന്ത്യൻ വംശജനായ ഋഷി സുനക്. ബ്രിട്ടൻ്റെ പ്രധാനമന്ത്രിയാകുന്ന ആദ്യ ഏഷ്യക്കാരൻ കൂടിയാണ് 42കാരനായ ഋഷി. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസനും പിന്നാലെ ഹൗസ് ഓഫ് കോമൺസ് നേതാവ് പെനി മോർഡൻ്റും പിന്മാറിയതോടെ എതിരില്ലാതെയാണ് ഋഷി സുനക് പ്രധാനമന്ത്രിയായത്.

നൂറിലെറെ എംപിമാരുടെ പരസ്യപിന്തുണ നേടിയാണ് ഋഷി സുനക് പ്രധാനമന്ത്രിയാകുന്നത്. 57 എംപിമാരുടെ പിന്തുണ മാത്രമേ ബോറിസ് ജോൺസന് ഉറപ്പാക്കാനായുള്ളൂ. ഏഴുമാസത്തിനിടെ ബ്രിട്ടന്റെ പ്രധാനമന്ത്രിസ്ഥാനത്തെത്തുന്ന മൂന്നാമത്തെയാളാണ് ഋഷി. ബോറിസ് ജോണ്‍സന്റെ രാജിക്കു പിന്നാലെ അധികാരത്തിലെത്തിയ ലിസ് ട്രസ് ഒക്ടോബര്‍ 20-ന് രാജിവെച്ചിരുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയ്ക്കുള്ളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഋഷിയെ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു മുന്‍പ് ലിസ് അധികാരത്തിലെത്തിയത്. എന്നാല്‍ ഒന്നരമാസത്തിനിപ്പുറം ലിസിന് രാജിവെക്കേണ്ടിവന്നു.

147 എംപിമാരുടെ പരസ്യപിന്തുണ ഉറപ്പാക്കി ഞായറാഴ്ച ഋഷി സുനക് സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നു കരകയറ്റുകയാണ് പ്രഥമ ദൗത്യമെന്ന് വ്യക്തമാക്കുകയും ചെയ്തു. പഞ്ചാബി വേരുകളുള്ള ഋഷി ജനിച്ചത് ഇംഗ്ലണ്ടിലാണ്. ഇൻഫോസിസ് സഹ സ്ഥാപകൻ നാരായണമൂർത്തിയുടെ മകൾ അക്ഷത മൂർത്തിയാണ് ഋഷി സുനകിൻ്റെ ഭാര്യ.

 

pic.twitter.com/w76rEvJdyQ

— Penny Mordaunt (@PennyMordaunt) October 24, 2022

TAGGED:britain Prime ministerRishi Sunak
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഏഷ്യൻ സ്പ്രിന്റ് റാണി ലിഡിയ ഡിവേഗ അന്തരിച്ചു

August 11, 2022
News

വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങൾക്കായി ഭൂപ്രദേശത്തിന്റെ 30% മാറ്റിവച്ച് ഓസ്ട്രേലിയ

October 4, 2022
News

ഫിഫ ലോകകപ്പിൽ സന്ദർശകരെ ആകർഷിക്കാൻ പായ്ക്കപ്പൽ മറീനകൾ

October 8, 2022
News

ലോകത്ത് യുവാക്കളിൽ ക്യാൻസർ വർധിക്കുന്നതായി പഠനം

September 25, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?