EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: അദാനി -ഹിൻഡൻബർഗ് റിപ്പോർട്ട്: പ്രശ്നങ്ങൾ പഠിക്കാൻ വിദ​ഗ്ദ സമിതി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > അദാനി -ഹിൻഡൻബർഗ് റിപ്പോർട്ട്: പ്രശ്നങ്ങൾ പഠിക്കാൻ വിദ​ഗ്ദ സമിതി
News

അദാനി -ഹിൻഡൻബർഗ് റിപ്പോർട്ട്: പ്രശ്നങ്ങൾ പഠിക്കാൻ വിദ​ഗ്ദ സമിതി

News Desk
Last updated: March 2, 2023 8:35 AM
News Desk
Published: March 2, 2023
Share

അദാനി-ഹിൻഡൻബർഗ് വിവാദം സംബന്ധിച്ച് സുപ്രധാന നിർദേശവുമായി സുപ്രീംകോടതി. അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള ഹിൻഡൻബർഗിന്റെ റിപ്പോർട്ടിൽ ഉയർന്നുവരുന്ന പ്രശ്‌നങ്ങൾ പരിശോധിക്കാൻ സുപ്രീം കോടതി പ്രത്യേക സമിതിയെ നിയോഗിച്ചു. രണ്ട് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മാർക്കറ്റ് റെഗുലേറ്റർ സെബിയോട് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നിർദേശിച്ചത്.

സർവ്വീസിൽ നിന്നും വിരമിച്ച അഭയ് മനോഹർ സാപ്രെ അധ്യക്ഷനായ സമിതിയിൽ കെ വി കാമത്ത്, ഒ പി ഭട്ട്, ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനി, റിട്ട ജസ്റ്റിസ് ജെ പി ദേവ്ധർ എന്നിവരാണ് അംഗങ്ങൾ. വിദഗ്ധ സമിതി, നിയമപരമായ കാര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ നിർദേശിക്കും. കൂടാതെ ചട്ടലംഘനം നടന്നിട്ടുണ്ടോയെന്നും ഓഹരി വിലയിൽ കൃത്രിമം നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കാൻ സുപ്രീം കോടതി നിർദേശിച്ചു. സമിതിയിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ മുദ്രവച്ച കവറിൽ നൽകിയ പേരുകൾ സ്വീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെ അദാനി ​ഗ്രൂപ്പ് അടിതെറ്റിയപ്പോൾ ഓഹരി നിക്ഷേപകർക്കുണ്ടായ കോടികളുടെ നഷ്ടത്തിൽ കോടതി ആശങ്ക രേഖപ്പെടുത്തിയിരുന്നു. നിക്ഷേപകർക്കു പരിരക്ഷ നൽകാനുള്ള കാര്യക്ഷമമായ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായാണ് വിദഗ്ധസമിതിയുടെ സാധ്യത ആരാഞ്ഞത്.

TAGGED:Adani GroupHindenburgrevisory commiteesupreme court
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ദുരന്തമേഖലയിൽ ഭക്ഷണവിതരണത്തെ ചൊല്ലി തർക്കം: രക്ഷാപ്രവർത്തകർക്ക് ഭക്ഷണം കിട്ടിയില്ല

August 4, 2024
News

കുവൈറ്റിൽ ഉല്ലാസ യാത്രയ്ക്കിടെ ബോട്ട് മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു 

March 25, 2023
News

ലക്ഷ്യം പുരുഷ ഡോക്ടര്‍, ആശുപത്രിയിലുള്ളവര്‍ ആക്രമിക്കുമെന്ന് ഭയന്നു; പ്രതി സന്ദീപ് ജയില്‍ അധികൃതരോട്

May 15, 2023
News

യുഎഇയിലെ തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തത് രണ്ടര ലക്ഷത്തോളം പേർ 

January 13, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?