EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: റഷ്യൻ സൈന്യത്തിൽ റിസർവ് പൗരന്മാരെ റിക്രൂട്ട് ചെയ്യും; നടപടിക്രമങ്ങള്‍ പ്രഖ്യാപിച്ച് പുടിൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > റഷ്യൻ സൈന്യത്തിൽ റിസർവ് പൗരന്മാരെ റിക്രൂട്ട് ചെയ്യും; നടപടിക്രമങ്ങള്‍ പ്രഖ്യാപിച്ച് പുടിൻ
News

റഷ്യൻ സൈന്യത്തിൽ റിസർവ് പൗരന്മാരെ റിക്രൂട്ട് ചെയ്യും; നടപടിക്രമങ്ങള്‍ പ്രഖ്യാപിച്ച് പുടിൻ

News Desk
Last updated: September 21, 2022 10:20 AM
News Desk
Published: September 21, 2022
Share

യുക്രൈനെതിരായ യുദ്ധത്തില്‍ തിരിച്ചടി നേരിടുന്ന സാഹചര്യത്തിൽ സൈന്യത്തിലെ റിസ്സർവ് പൗരന്മാരെ റിക്രൂട്ട് ചെയ്യുന്ന നടപടി ക്രമങ്ങള്‍ പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ഇത്തരത്തിൽ മൂന്ന് ലക്ഷം പേരെയാണ് സേനയുടെ ഭാഗമാക്കുന്നത്. നിലവിൽ റിസർവിലുള്ള പൗരന്മാരും, സായുധ സേനയിൽ സേവനമനുഷ്ഠിച്ചവരെയുമാണ് നിർബന്ധിത നിയമനത്തിന് വിധേയമാക്കുന്നുള്ളുവെന്ന് പുടിന്‍ പറഞ്ഞു.

പ്രതിരോധത്തിൽ യുക്രൈനെ സഹായിച്ച മറ്റ് പാശ്ചാത്യ രാജ്യങ്ങൾക്ക് കടുത്ത മുന്നറിയിപ്പും പുടിൻ നൽകി. റഷ്യയെ ദുർബലപ്പെടുത്താനും വിഭജിക്കാനും നശിപ്പിക്കാനും പടിഞ്ഞാറൻ രാജ്യങ്ങൾ ആഹ്വാനം ചെയ്യുന്നുണ്ട് . അവർ അവരുടെ എല്ലാ അതിർത്തികളും കടന്നിരിക്കുകയാണ്. പാശ്ചാത്യ രാഷ്ട്രങ്ങളുടെ ഭീഷണികൾക്ക് മറുപടി നൽകാൻ റഷ്യയുടെ കൈവശം വേണ്ടുവോളം ആയുധങ്ങൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. ഒപ്പം ആണവ ഭീഷണിയും ഉയർത്തിക്കാട്ടിയിട്ടുണ്ട്.

റഷ്യയുടെ ഭാഗമാകണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ നടത്തുന്ന ഹിതപരിശോധന വെളളി മുതൽ ചൊവ്വ വരെയാണ് നടക്കുന്നത്. ഫലം അന്തിമമായിരിക്കുമെന്ന് റഷ്യയുടെ മുൻ പ്രസിഡന്റും സുരക്ഷാസമിതിയുടെ ഡപ്യൂട്ടി ചെയർമാനുമായ ദിമിത്രി വ്യക്തമാക്കി. ഫെബ്രുവരി 24നു തുടങ്ങിയ റഷ്യൻ – യുക്രൈൻ യുദ്ധം ശനിയാഴ്ച 7 മാസം പിന്നിടുകയാണ്.

റഷ്യ കീഴടക്കിയ പല സ്ഥലങ്ങളും യുക്രൈന്‍ തിരിച്ച് പിടിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം നിലവില്‍ പല മേഖലകളിലും റഷ്യ വലിയ തിരിച്ചടിയാണ് നേരിടുന്നത്. ഈ സാഹചര്യത്തിന്റെ പശ്ചാത്തലത്തിലാണ് ഹിത പരിശോധനയുമായി റഷ്യ മുന്നോട്ട് വന്നത്. ഹിത പരിശോധന അനുകൂലമായാൽ യുക്രെയ്നിന്റെ 15% ഭൂപ്രദേശങ്ങൾ റഷ്യൻ ഫെഡറേഷന്റെ ഭാഗമായേക്കും. എന്നാൽ അതിന് ശേഷവും യുക്രൈന്‍ സൈനിക നീക്കങ്ങൾ നടത്തുകയാണെങ്കില്‍ ശക്തമായി തിരിച്ചടിക്കാനാണ് റഷ്യയുടെ തീരുമാനമെന്നും പുടിൻ വ്യക്തമാക്കി.

TAGGED:Russian armyVladimir Putin
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

കള്ള് നല്ലൊരു പോഷക ആഹാരവസ്തു, രാവിലെ എടുത്ത ഉടനെ കഴിക്കുന്നതില്‍ തെറ്റ് പറയാന്‍ പറ്റില്ല: ഇപി ജയരാജന്‍

July 27, 2023
News

സ്പീക്കറുടെ പരാമര്‍ശം ചങ്കില്‍ തറച്ചു, ശാസ്ത്രമല്ല വിശ്വാസമാണ് വലുത്; സ്പീക്കര്‍ അബദ്ധം പറ്റിയെന്ന് സമ്മതിച്ച് മാപ്പ് പറയണമെന്ന് എന്‍എസ്എസ്

August 2, 2023
News

 ഡ്രോണുകളെ തകർക്കാൻ ഇന്ത്യൻ സേന പരുന്തുകൾക്ക് പരിശീലനം നൽകുന്നു

November 30, 2022
News

നീറ്റ് പരീക്ഷ ക്രമക്കേട്; രണ്ട് പേരെ അറസ്റ്റ് ചെയ്ത് സിബിഐ

June 27, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?