EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അയർലൻഡിലേക്ക് അഭയാർത്ഥി പ്രവാഹം; പ്രതിസന്ധി രൂക്ഷം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Videos > Real Talk > അയർലൻഡിലേക്ക് അഭയാർത്ഥി പ്രവാഹം; പ്രതിസന്ധി രൂക്ഷം
DiasporaNewsReal Talk

അയർലൻഡിലേക്ക് അഭയാർത്ഥി പ്രവാഹം; പ്രതിസന്ധി രൂക്ഷം

News Desk
Last updated: October 25, 2022 8:45 AM
News Desk
Published: October 25, 2022
Share

അയർലൻഡിലേക്ക് അഭയാർത്ഥികൾ കൂടുതൽ എത്തിയതോടെ പ്രതിസന്ധി രൂക്ഷമാകുന്നു. ഡബ്ലിനിലെ സിറ്റിവെസ്റ്റ് ട്രാൻസിറ്റ് ഹബ്ബിൽ അഭയാർത്ഥികളാൽ നിറഞ്ഞതോടെ മറ്റ് താമസ സൗകര്യം ഒരുക്കാനാവാതെ പ്രതിസന്ധിയിലായിരിക്കുകയാണ് രാജ്യം. താമസിക്കാൻ ഇടമില്ലാത്തതിനാൽ യുക്രൈനിൽ നിന്നെത്തിയ 33 അഭയാർഥികളെയാണ് ഇവിടെ നിന്നും തിരിച്ചയച്ചത്. തിരിച്ചയച്ചവരെല്ലാം പുരുഷൻമാരാണെന്നും, സ്ത്രീകളെയും കുട്ടികളെയും മടക്കി അയച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

അഭയാർഥികൾക്ക് താമസസൗകര്യം ഉറപ്പുനൽകാൻ‍ നിലവിലെ സാഹചര്യത്തിൽ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം ചിൽഡ്രൻ ആൻഡ് ഇന്റ​ഗ്രേഷൻ വകുപ്പ് മന്ത്രി റോഡറിക് ഒ’ഗോർമാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ വിഷയം യുക്രൈൻ എംബസിയെ അറിയിച്ചതായും, മറ്റു ഇ.യു രാജ്യങ്ങളിലേക്ക് അഭയാർഥികളെ അയക്കണമെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. സാധ്യമാവുന്നിടത്തെല്ലാം മാനുഷിക സഹായങ്ങൾ നൽകുന്നത് അയർലൻഡ് തുടരുമെന്ന് സഹമന്ത്രി നിയാൽ കോളിൻസ്പറഞ്ഞു. യുക്രൈനിൽ നിന്നും യുദ്ധം ഭയന്ന് എത്തുന്നവരെ സംരക്ഷിക്കാൻ കൂടുതൽ ഇടങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് സർക്കാർ എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അയര്‍ലന്‍ഡിലെത്തുന്ന യുക്രൈന്‍ അഭയാര്‍ഥികള്‍ക്ക് താമസസൗകര്യം നല്‍കാതെ തിരിച്ചയക്കുന്ന നടപടികള്‍ ആശങ്കാജനകമെന്ന് അയര്‍ലന്‍ഡിലെ യുക്രൈന്‍ അംബാസിഡര്‍ ലാരിസ ഗെരാസ്കോ പറഞ്ഞു. കൂടുതൽ പേരെ തിരിച്ചയച്ച സാഹചര്യത്തിലാണ് യുക്രൈന്‍ അംബാസിഡറുടെ പ്രതികരണം.

TAGGED:Irelandrefugee flows
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Editoreal PlusNews

പുതിയ പ്രതീക്ഷകളുമായി പുതുവർഷം പിറന്നു

January 1, 2023
News

ബിസ്‌കറ്റ് മോഷ്ടിച്ചതിന് കുട്ടികള്‍ക്ക് കെട്ടിയിട്ട് മര്‍ദ്ദനം; ബിഹാറില്‍ കടയുടമയ്‌ക്കെതിരെ കേസ്

October 31, 2023
News

കൊല്ലത്ത് ഗർഭിണിയായ യുവതി വീട്ടിനുള്ളിൽ മരിച്ച നിലയിൽ

May 15, 2023
News

യുഎസ് തെരഞ്ഞെടുപ്പ്; 230 ഇലക്ട്രൽ വോട്ടുകളുമായി ഡോണൾഡ് ട്രംപ് മുന്നിൽ;കമലയ്ക്ക് 187 ഇലക്ട്രൽ വോട്ടുകൾ

November 6, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?