EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: റാഷിദ് റോവർ ലക്ഷ്യത്തിലേക്ക്: ഏപ്രിൽ അവസാനത്തോടെ ചന്ദ്രോപരിതലത്തിൽ എത്തും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > റാഷിദ് റോവർ ലക്ഷ്യത്തിലേക്ക്: ഏപ്രിൽ അവസാനത്തോടെ ചന്ദ്രോപരിതലത്തിൽ എത്തും
News

റാഷിദ് റോവർ ലക്ഷ്യത്തിലേക്ക്: ഏപ്രിൽ അവസാനത്തോടെ ചന്ദ്രോപരിതലത്തിൽ എത്തും

News Desk
Last updated: March 1, 2023 7:34 AM
News Desk
Published: March 1, 2023
Share

ലാൻ്റിംഗിന് തയ്യാറെടുത്ത് യുഎഇയുടെ ചാന്ദ്ര പര്യവേഷണ ദൗത്യമായ ‘റാഷിദ് റോവർ’. ‘റാഷിദ് റോവർ’ ചന്ദ്രനിലേക്ക് കൊണ്ടുപോകുന്ന ലാൻഡർ ദൗത്യത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചെന്നാണ് പുതിയതായി പുറത്തുവരുന്ന റിപ്പോർട്ട്. 2023 ഏപ്രിൽ അവസാനത്തോടെ ലാൻഡർ ചന്ദ്രനിലിറങ്ങുമെന്നാണ് നിഗമനം.

ഫ്ലോറിഡയിലെ കേപ് കനാവറലിൽ നിന്ന് 2022 ഡിസംബർ 11 ന് , സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റിലാണ് ‘റാഷിദ് റോവർ’ വിക്ഷേപിച്ചത്.
റാഷിദ് പേടകം, സ്വപ്ന തടാകം എന്ന് അർത്ഥം വരുന്ന ലാക്കസ് സോംനി യോറം എന്ന ചന്ദ്രനിലെ ഭാഗത്താണ് ഇറങ്ങുക.

ചന്ദ്രന്റെ വടക്ക് കിഴക്കൻ ഭാഗം പര്യവേഷണം നടത്താനും റോവർ ലക്ഷ്യമിടുന്നുണ്ട്. ചന്ദ്രനിലെ മണ്ണും പൊടിപടലവും ഫോട്ടോ ഇലക്ട്രോൺ കവചവും എല്ലാം ‘റാഷിദ് റോവർ’ പഠനവിധേയമാക്കും. 10 കിലോഗ്രാമാണ് റോവറിന് വരുന്ന ഭാരം. റോവറിൽ ഉയർന്ന റെസല്യൂഷനുള്ള രണ്ട് ക്യാമറകൾ, ഒരു മൈക്രോസ്‌കോപ്പിക് ക്യാമറ, ഒരു തെർമൽ ഇമേജറി ക്യാമറ എന്നിവയുമുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും കുഞ്ഞൻ ചന്ദ്ര പര്യവേക്ഷണ പേടകമാണ് ‘റാഷിദ് റോവർ’. ഈ ചരിത്ര നിമിഷത്തോടുകൂടി ചന്ദ്രനിൽ ആദ്യമായെത്തുന്ന അറബ് രാജ്യമാകും യുഎഇ.

TAGGED:Moon MissionRashid roverSpace X Falcon 9UAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ജപ്പാന് മുകളിലൂടെ ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍

October 4, 2022
News

അമേരിക്കയുടെ നയതന്ത്രനീക്കം തള്ളി സൗദ്ദി: കിരീടവകാശി ഇറാൻ പ്രസിഡൻ്റുമായി ചർച്ച നടത്തി

October 14, 2023
News

വാഴ കര്‍ഷകന് നഷ്ടപരിഹാരം നല്‍കും; വെട്ടിയത് അപകടം ഒഴിവാക്കാനെന്ന് വൈദ്യുതി മന്ത്രി

August 7, 2023
News

ന്യൂയോർക്കിൽ നടന്ന മിസ് ശ്രീലങ്ക സൗന്ദര്യ മത്സരത്തിന് ശേഷം സംഘർഷം

October 27, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?