EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കെല്‍ട്രോണിനെ മറയാക്കിയുള്ള കൊള്ള, എഐ ക്യാമറ സ്ഥാപിച്ചതില്‍ അഴിമതിയെന്ന് രമേശ് ചെന്നിത്തല
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കെല്‍ട്രോണിനെ മറയാക്കിയുള്ള കൊള്ള, എഐ ക്യാമറ സ്ഥാപിച്ചതില്‍ അഴിമതിയെന്ന് രമേശ് ചെന്നിത്തല
News

കെല്‍ട്രോണിനെ മറയാക്കിയുള്ള കൊള്ള, എഐ ക്യാമറ സ്ഥാപിച്ചതില്‍ അഴിമതിയെന്ന് രമേശ് ചെന്നിത്തല

Web News
Last updated: April 23, 2023 7:19 AM
Web News
Published: April 23, 2023
Share

സംസ്ഥാനത്ത ട്രാഫിക് സുരക്ഷയുടെ ഭാഗമായി എ.ഐ ക്യാമറ സ്ഥാപിച്ചതില്‍ ദുരൂഹതയെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ട്രാഫിക് സുരക്ഷയ്ക്ക് ആരും എതിരല്ല, എന്നാല്‍ പദ്ധതി നടപ്പാക്കുന്ന കമ്പനികളെ തെരഞ്ഞെടുത്തതില്‍ ക്രമക്കേട് ഉണ്ടെന്നുമാണ് ചെന്നിത്തലയുടെ ആരോപണം.

സേഫ് കേരള പദ്ധതിയുമായി ബന്ധപ്പെട്ട കമ്പനികള്‍ക്ക് മുന്‍പരിചയമില്ലെന്നും സര്‍ക്കാര്‍ ഈ പദ്ധതിക്കുള്ള തുക വര്‍ദ്ധിപ്പിച്ചതില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. 151.22 കോടിക്കാണ് കെല്‍ട്രോണ്‍ എസ്.ഐ ആര്‍ടിക്ക് കരാര്‍ നല്‍കിയത്.

പൊലീസ് ആസ്ഥാനത്ത് സിംസ് എന്ന കമ്പനിയെ ക്യാമറ വെക്കാന്‍ ഏല്‍പ്പിച്ചപ്പോള്‍ താന്‍ അതിനെ എതിര്‍ത്തിരുന്നു. അതിന് ശേഷം ആ പദ്ധതിയെക്കുറിച്ച് കേട്ടിട്ടില്ല. പിന്നീട് പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി സേഫ് കേരളയെന്ന പേരില്‍ നടപ്പാക്കുകയാണെന്നും രമേശ് ചെന്നിത്തല എതിര്‍ത്തു.

2020 ജൂണിലാണ് സര്‍ക്കാര്‍ ഈ പദ്ധതിയുമായി രംഗത്തെത്തിയത്. അന്ന് സര്‍ക്കാര്‍ ചുമതല കെല്‍ട്രോണിനെ ഏല്‍പ്പിച്ചുവന്നാണ് പറഞ്ഞത്. പൊതു മേഖലാ സ്ഥാപനമായ കെല്‍ട്രോണിനെ മറയാക്കിയുള്ള കൊള്ളയാണ് നടക്കുന്നത്. കെല്‍ട്രോണ്‍ കരാര്‍ നല്‍കിയത് എസ്‌ഐആര്‍ടി എന്ന കമ്പനിക്കാണ്. ബാംഗ്ലൂര്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയ്ക്ക് മതിയായ മുന്‍പരിചയം ഇല്ല. ഈ കരാര്‍ നല്‍കിയ ടെണ്ടറിലും അവ്യക്തതയുണ്ടെന്നും രമേശ് ചെന്നിത്തല ആരോപിക്കുന്നു. എസ്ആര്‍ഐടി മറ്റു രണ്ട് കമ്പനികള്‍ക്ക് കരാര്‍ നല്‍കുകയായിരുന്നു.

സേഫ് കേരള പദ്ധതിയുമായി ബന്ധപ്പെട്ട വിവരാവകാശ ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി നല്‍കിയില്ല. വിവരങ്ങള്‍ മറച്ചുവെക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അടിമുടി ദുരൂഹതയും അഴിമതിയും നിറഞ്ഞ പാവപ്പെട്ടവരെ കൊള്ളയടിക്കുന്ന പദ്ധതിയാണിതെന്നും അദ്ദേഹം പറഞ്ഞു.

തിരുവന്തപുരം നാലാഞ്ചിരയിലെ ലൈറ്റ് മാഞ്ചസ്റ്റര്‍ ലൈറ്റ്‌നിംഗ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിനും കോഴിക്കോട് മലാപ്പറമ്പിലുള്ള റസാദിയോ ടെക്‌നോളജീസ് എന്നീ കമ്പനികള്‍ക്കുമാണ് എസ്‌ഐആര്‍ടി ഉപകരാര്‍ നല്‍കിയത്. എന്നാല്‍ ലൈറ്റ് മാസ്റ്റര്‍ ഇതില്‍ നിന്ന് പിന്‍മാറുകയും മറ്റൊരുകമ്പനിയെ ഏല്‍പ്പക്കുകയും ചെയ്തു.

151 കോടിയുടെ പദ്ധതിയെന്ന് സര്‍ക്കാര്‍ പറഞ്ഞ പദ്ധതി 232 കോടി ആയെന്നും 81 കോടിയാണ് അധികം വന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

TAGGED:AI cameraRamesh Chennithala
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ബഹ്റൈനിൽ ആദ്യത്തെ യു-ടേൺ ഫ്ലൈഓവർ ഗതാഗതത്തിന് തുറന്നുകൊടുത്തു

December 26, 2022
News

862 കോടിയുടെ പുതിയ പാർലമെൻ്റ് മന്ദിരം ; ചിത്രങ്ങൾ പുറത്ത് വിട്ടു

January 22, 2023
News

കുടിശ്ശിക അടച്ചില്ല; അട്ടപ്പാടി സ്കൂളിന്റെ ഫ്യൂസ്യൂരി കെ.എസ്.ഇ.ബി

June 21, 2024
News

തക്കാളിത്തോട്ടങ്ങള്‍ക്ക് പൊലീസ് സുരക്ഷ; നടപടി കൃഷി നശിപ്പിക്കലും മോഷണവും സ്ഥിരമായതോടെ

August 8, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?