EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കോഴിക്കോട് മാസപ്പിറവി കണ്ടു, കേരളത്തിൽ നാളെ റമദാൻ ഒന്ന്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കോഴിക്കോട് മാസപ്പിറവി കണ്ടു, കേരളത്തിൽ നാളെ റമദാൻ ഒന്ന്
News

കോഴിക്കോട് മാസപ്പിറവി കണ്ടു, കേരളത്തിൽ നാളെ റമദാൻ ഒന്ന്

Web Desk
Last updated: March 11, 2024 7:31 PM
Web Desk
Published: March 11, 2024
Share

കോഴിക്കോട്: വിശ്വാസികൾക്ക് ഇനി ആത്മശുദ്ധീകരണത്തിൻ്റെ നാളുകൾ. കേരളത്തിൽ വിശുദ്ധ റമദാൻ മാസത്തിന് നാളെ ആരംഭം. കോഴിക്കോട് കാപ്പാട് കടപ്പുറത്തും പൊന്നാനിയിലും മാസപ്പിറവി ദൃശ്യമായതായി സ്ഥിരീകരിച്ചതോടെയാണ് റമളാന്‍ മാസത്തിന് തുടക്കമായതായി ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചത്.

ഒമാൻ ഒഴികെയുള്ള ജിസിസി രാജ്യങ്ങളിൽ ഇന്ന് റമദാൻ വ്രതാരംഭമായിരുന്നു. അതേസമയം ഒമാൻ, മലേഷ്യ, തുർക്കി, ഓസ്ട്രേലിയ തുടങ്ങി വിവിധ രാജ്യങ്ങളിൽ നാളെയാണ് റമദാൻ ഒന്ന്. വേനൽക്കാലം ഔദ്യോ​ഗികമായി തുടങ്ങും മുൻപേ ചൂട് കനത്ത സാഹചര്യത്തിൽ കഠിനമായ ഒരു വ്രതമാസമാണ് കേരളത്തിലെ വിശ്വാസികളെ കാത്തിരിക്കുന്നത്.

അതേസമയം യുഎഇയിൽ കനത്ത മഴയ്ക്കിടെയാണ് റമദാൻ മാസമെത്തിയത്. ഒരു മാസം നീണ്ട വ്രതക്കാലത്തിന് ശേഷം വിഷുവിന് തൊട്ടുമുൻപായി കേരളത്തിലും ജിസിസിയിലും പെരുന്നാൾ ആഘോഷമുണ്ടാവും. തെരഞ്ഞെടുപ്പ് – വോട്ടെടുപ്പ് ചൂടിനിടെയാവും കേരളത്തിൽ പെരുന്നാൾ എത്തുക.

TAGGED:moon sightMoon SightingRamadanRamadan kareem
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ആലപ്പുഴയില്‍ കാര്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

August 7, 2023
NewsSports

ഖത്തറിന്റെ ലോകകപ്പ്, മലയാളിയുടെയും…

August 22, 2022
News

റംസാനിൽ പ്രാർത്ഥനയ്ക്കിടെ ബാഹ്യ ഉച്ചഭാഷിണികൾക്ക് അനുവാദമില്ല

March 4, 2023
News

‘വിദഗ്ദ്ധനായ കള്ളൻ’, ഡയമണ്ട് നെക്‌ലേസ് മോഷ്ടിച്ച എലി വൈറൽ

February 6, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?