EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഖത്തറിൽ ഇനി മഴക്കാലം; ജനങ്ങൾക്ക് ജാ​ഗ്രത നിർദേശം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഖത്തറിൽ ഇനി മഴക്കാലം; ജനങ്ങൾക്ക് ജാ​ഗ്രത നിർദേശം
News

ഖത്തറിൽ ഇനി മഴക്കാലം; ജനങ്ങൾക്ക് ജാ​ഗ്രത നിർദേശം

News Desk
Last updated: October 16, 2022 6:30 AM
News Desk
Published: October 16, 2022
Share

ഖത്തറിൽ ഇന്നു മുതൽ മഴക്കാലത്തിനു തുടക്കമാകും. അൽ വാസ്മി എന്നറിയപ്പെടുന്ന മഴക്കാലം ഇന്നു മുതൽ ഡിസംബർ 6 വരെയാണ്. 52 ദിവസമുള്ള അൽ വാസ്മിക്കാലത്ത് ശക്തമായ മഴയായിരിക്കും ഇവിടെ ലഭിക്കുക. ഇന്നലെ രാജ്യത്തിന്റെ വടക്കൻ പ്രദേശങ്ങളിൽ മഴ പെയ്തിരുന്നു.

വിവിധതരം പ്രാദേശിക ചെടികളുടെ വളർച്ചയ്ക്ക് ഏറ്റവുമധികം ഗുണകരമാണ് അൽ വാസ്മിക്കാലം. പകൽ സമയം ചൂടും രാത്രി മിതമായ കാലാവസ്ഥയുമായിരിക്കും ഈ കാലയളവിൽ. ഇടിയും മഴയും മിന്നലും ഉണ്ടാകുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണമെന്നും കാലാവസ്ഥാ വകുപ്പിന്റെ നിർദേശമുണ്ട്.

പാലിക്കേണ്ട ജാ​ഗ്രതാ നിർദേശങ്ങൾ:

ഇടിമിന്നലുള്ളപ്പോൾ വീടിന് പുറത്താണെങ്കിൽ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി നിൽക്കണം. തുറസ്സായ സ്ഥലങ്ങളിലും മരങ്ങളുടെയും വൈദ്യുത തൂണുകളുടെയും താഴെയും വീടിന്റെയും കെട്ടിടങ്ങളുടെയും ടെറസുകളിലും നിൽക്കരുത്. മോശം കാലാവസ്ഥയിൽ വാഹനം ഓടിക്കുന്നവർ അമിത വേഗവും ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗവും ഒഴിവാക്കണം. വൈപ്പറുകൾ പ്രവർത്തനക്ഷമമായിരിക്കണം.

കാറിന്റെ ജനലുകൾ അടച്ചെന്നും ഉറപ്പാക്കണം. വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലൂടെ വാഹനം ഓടിക്കരുത്. വീട്ടിനകത്തും ജാഗ്രത വേണം. നനഞ്ഞ കൈ കൊണ്ട് സ്വിച്ച് ബോർഡുകളിൽ സ്പർശിക്കരുത്. ഇടിമിന്നലുള്ളപ്പോൾ വീട്ടിനുള്ളിലെ വൈദ്യുത ഉപകരണങ്ങളുടെ പവർ സപ്ലൈ ഓഫ് ചെയ്യണമെന്നും അധികൃതർ നിർദേശത്തിൽ പറയുന്നു. അടിയന്തര ഘട്ടത്തിൽ സഹായത്തിനായി 999 എന്ന നമ്പറിൽ സേവനം തേടാം.

 

غداً الأحد أول أيام #الوسمي وهو بداية موسم الأمطار والخير بإذن الله، ويستمر لمدة ٥٢ يوم.
⁧#قطر⁩ pic.twitter.com/gBjly7lhtE

— أرصاد قطر (@qatarweather) October 15, 2022

TAGGED:qatarrainy season
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ADGPയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ മകളുടെ കാര്യത്തിൽ ഇടപെട്ടത് കൊണ്ടെന്ന് സമൂഹം ചർച്ച ചെയുന്നു:പി വി അൻവർ

September 27, 2024
News

യാത്രക്കാരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം

April 8, 2023
News

തമിഴ്‌നാട് മന്ത്രി വി. സെന്തില്‍ ബാലാജിയുടെ ഔദ്യോഗിക വസതിയില്‍ ഇ.ഡി റെയ്ഡ്

June 13, 2023
NewsSports

ഇന്ത്യ-ഓസ്‌ട്രേലിയ ടി20; ടിക്കറ്റെടുക്കാനെത്തിയ ആരാധകർക്ക് നേരെ പോലീസ് ലാത്തി വീശി

September 22, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?