EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സുഡാന് തലോടലായി ഖത്തർ, ആശുപത്രികളിൽ മരുന്നും ഭക്ഷണവുമെത്തിച്ച് ഖത്തർ ചാരിറ്റി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സുഡാന് തലോടലായി ഖത്തർ, ആശുപത്രികളിൽ മരുന്നും ഭക്ഷണവുമെത്തിച്ച് ഖത്തർ ചാരിറ്റി
News

സുഡാന് തലോടലായി ഖത്തർ, ആശുപത്രികളിൽ മരുന്നും ഭക്ഷണവുമെത്തിച്ച് ഖത്തർ ചാരിറ്റി

News Desk
Last updated: May 1, 2023 12:39 PM
News Desk
Published: May 1, 2023
Share

ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിലേക്ക് അടിയന്തര വൈദ്യ സഹായമെത്തിച്ച് ഖത്തർ. ഖർത്തൂമിലെ ഖത്തർ എംബസിയുടെ നേതൃത്വത്തിലാണ് സഹായ വിതരണം ഏകോപിപ്പിക്കുന്നത്.28 ടൺ ഭക്ഷണസാധനങ്ങളും ആശുപത്രികളിലേക്ക് അവശ്യമരുന്നുകളും ഖത്തർ ചാരിറ്റിയുടെ നേതൃത്വത്തിൽ സുഡാനിൽ എത്തിച്ചു. യുദ്ധമുഖത്ത് പരുക്കേറ്റ് വീഴുന്നവർക്കും അപകടത്തിൽ പെടുന്നവരുടെ ജീവൻ രക്ഷിക്കാൻ രാപകലില്ലാതെ കഷ്ടപ്പെടുന്ന മെഡിക്കൽ ജീവനക്കാർക്കും വേണ്ടിയാണ് സഹായമെത്തിച്ചത്.

സുഡാനിലെ സാഹചര്യങ്ങൾ നിരീക്ഷിച്ച് വരികയാണെന്നും സഹായം ആവശ്യമുള്ളവർക്ക് എത്തിച്ച് നൽകാനായി വോളന്‍റിയേഴ്സിനെ വിന്യസിക്കുമെന്നും അധികൃതർ വ്യക്തമാക്കി. യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ അവശ്യ മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും ക്ഷാമം നേരിടുന്നതിനാലാണ് സുഡാനിലേക്ക് കൂടുതൽ സഹായം എത്തിക്കുന്നത്. പലയിടത്തായി കുടുങ്ങി കിടക്കുന്നവർക്കും ആവശ്യമായ സഹായം വോളന്‍റിയേഴ്സ് എത്തിക്കുന്നുണ്ട്.

ഷെല്ലാക്രമണവും വെടിവയ്പ്പും തുടരുന്നതിനാൽ പരുക്കേറ്റ് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം വർധിക്കുകയാണ്. സുരക്ഷിത സ്ഥാനം തേടിയുള്ള ജനങ്ങളുടെ പലായനവും തുടരുകയാണ്. വിദേശ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നടപടി ക്രമങ്ങൾ തുടരുകയാണ്

TAGGED:foodstuffhelpmedicalaidqatarsudan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഓസ്‌ട്രേലിയ: പൊതുഗതാഗതത്തിൽ ഇനി മാസ്ക് വേണ്ട

September 19, 2022
NewsSports

ന്യൂസിലൻഡിനെതിരായ ടി20 പരമ്പര ഇന്ത്യയ്‌ക്ക്‌

November 22, 2022
News

രോ​ഗലക്ഷണമുള്ളവർ പുതുവത്സര ആഘോഷങ്ങളിൽ പങ്കെടുക്കരുത്; നിർദ്ദേശവുമായി ഡോക്ടർമാർ

December 29, 2022
News

‘കേരള സ്റ്റോറി സംഘപരിവാറിന്റെ വിഷം പുരട്ടിയ നുണ; വർഗീയ വിദ്വേഷം സൃഷ്ടിക്കാനുള്ള ശ്രമം’

April 29, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?