EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മികച്ച മന്ത്രിയായി ഖത്തര്‍ ആരോഗ്യമന്ത്രി ഹനാന്‍ മുഹമ്മദ് അല്‍ കുവാരി; പ്രഖ്യാപനം ആഗോള സര്‍ക്കാരുകളുടെ ഉച്ചകോടിയില്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മികച്ച മന്ത്രിയായി ഖത്തര്‍ ആരോഗ്യമന്ത്രി ഹനാന്‍ മുഹമ്മദ് അല്‍ കുവാരി; പ്രഖ്യാപനം ആഗോള സര്‍ക്കാരുകളുടെ ഉച്ചകോടിയില്‍
News

മികച്ച മന്ത്രിയായി ഖത്തര്‍ ആരോഗ്യമന്ത്രി ഹനാന്‍ മുഹമ്മദ് അല്‍ കുവാരി; പ്രഖ്യാപനം ആഗോള സര്‍ക്കാരുകളുടെ ഉച്ചകോടിയില്‍

Web News
Last updated: February 13, 2024 3:46 PM
Web News
Published: February 13, 2024
Share

ദുബായില്‍ നടന്ന ആഗോള സര്‍ക്കാര്‍ ഉച്ചകോടിയില്‍ മികച്ച മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട് ഖത്തര്‍ ആരോഗ്യമന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി. ദുബായ് ഫസ്റ്റ് ഡെപ്യൂട്ടി ഭരണാധികാരിയും യുഎഇ ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, കുവാരിക്ക് പുരസ്‌കാരം നല്‍കി ആദരിച്ചു.

ഫെബ്രുവരി 12 മുതല്‍ 14 വരെയാണ് ആഗോള സര്‍ക്കാരുകളുടെ ഉച്ചകോടി യുഎഇയില്‍ വെച്ച് നടക്കുന്നത്. വിവിധ ഭരണാധികാരികളും പ്രമുഖരും പരിപാടിയില്‍ പങ്കെടുത്തു. മികച്ച മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഹനാന്‍ അല്‍ കുവാരി പറഞ്ഞു.

‘ഇങ്ങനെ ഒരു പുരസ്‌കാരം ലഭിക്കുക എന്നത് ഖത്തര്‍ നേതൃത്വത്തിന്റെയും സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനങ്ങളെയുമാണ് വ്യക്തമാക്കുന്നത്. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമിം ബിന്‍ ഹമദ് അല്‍ താനിയുടെ പിന്തുണയ്ക്കും നിര്‍ദേശങ്ങള്‍ക്കും നന്ദി,’ അല്‍ കുവാരി പറഞ്ഞു.

25ലേറെ ലോക നേതാക്കളും 140 സര്‍ക്കാര്‍ പ്രതിനിധികളും 85 രാജ്യാന്തര സംഘടനാ ഭാരവാഹികളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പരിപാടിയുടെ ഭാഗമാകും.

TAGGED:Hanan Mohammed Al Kuwariqatar
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

DiasporaNews

കൊവിഡ് നിയന്ത്രണങ്ങൾ വെട്ടിക്കുറച്ച് അബുദാബി

October 29, 2022
EntertainmentNews

‘ദ കേരള സ്റ്റോറി’ നിരോധിച്ചിട്ടില്ല; ആളില്ലാത്തതുകൊണ്ട് തീയേറ്റര്‍ ഉടമകള്‍ തന്നെ പിന്‍വലിച്ചു; തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

May 16, 2023
News

അഫ്ഗാനിസ്ഥാനിൽ പബ്ജിയും ടിക്ക്‌ടോക്കും നിരോധിക്കുന്നു

September 20, 2022
News

ജർമ്മനി:ലുഫ്താൻസ എയർലൈൻസ് പൈലറ്റുമാരുടെ ശമ്പളം ഉയർത്തുന്നു

September 13, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?