EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ഖ​ത്ത​ർ​ എ​യ​ർ​വേ​സ് ഏഴ് പുതിയ സർവീസുകൾ പ്രഖ്യാപിച്ചു 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > ഖ​ത്ത​ർ​ എ​യ​ർ​വേ​സ് ഏഴ് പുതിയ സർവീസുകൾ പ്രഖ്യാപിച്ചു 
News

ഖ​ത്ത​ർ​ എ​യ​ർ​വേ​സ് ഏഴ് പുതിയ സർവീസുകൾ പ്രഖ്യാപിച്ചു 

News Desk
Last updated: March 9, 2023 1:03 PM
News Desk
Published: March 9, 2023
Share

ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച എ​യ​ർ​ലൈ​നാ​യ ഖത്തർ​ എ​യ​ർ​വേ​സ് സർവീസുകൾ വ്യാപിപ്പിക്കുന്നു. ഏ​ഴു പു​തി​യ നഗരങ്ങളിലേക്ക് കൂടി സർവീസ് വർധിപ്പിക്കാൻ ആണ് തീരുമാനം. കൂടാതെ നേ​ര​ത്തേ സ​ർ​വി​സ് നടത്തിയിരുന്ന 11നഗരങ്ങളിലേക്കുള്ള യാത്ര പു​ന​രാ​രം​ഭി​ക്കുകയും ചെയ്യും. ഐടിബി ബർലിൻ ക​ൺ​വെ​ൻ​ഷ​നി​ൽ വച്ചായിരുന്നു ഖത്തർ എ​യ​ർ​വേ​യ്‌​സി​ന്റെ പുതിയ പ്രഖ്യാപനം.

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വ്യാ​പാ​ര പ്രദർശനമാണ് ഐടിബി ബ​ർ​ലി​ൻ (ഇന്റർനാഷണൽ ടൂ​റി​സം ബോ​ർ​സെ). പ്രതിവർഷം പ്ര​ദ​ർ​ശ​ന​ത്തി​നാ​യി 180 രാജ്യങ്ങളിൽ നി​ന്ന് ഏ​ക​ദേ​ശം 10,000 പ്രദർശകരാണ് ഐടിബി ബ​ർ​ലി​നി​ൽ പങ്കെടുക്കുക. അതേസമയം ആ​ഗോ​ള യാത്രാ മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രു​മാ​യി വീ​ണ്ടും ഒന്നിക്കാൻ ആ​ഗ്ര​ഹി​ക്കു​ക​യാ​ണെ​ന്ന് ഖത്തർ എയർവേയ്സ് അറിയിച്ചു. പു​തി​യ നേട്ടങ്ങൾക്കായി പുതിയ സർവീസുകൾ ആരംഭിക്കുകയാണെന്നും ഖ​ത്ത​ർ എയർവേയ്സ് ഗ്രൂ​പ് സിഇഒ അ​ക്ബ​ർ അ​ൽ ബാ​കി​ർ കൂട്ടിച്ചേർത്തു. സ്കൈ​ട്രാ​ക്സ് ഉൾപ്പെടെയുള്ള വി​വി​ധ ഏ​ജ​ൻ​സി​ക​ളു​ടെ ഏറ്റവും മി​ക​ച്ച വി​മാ​ന സ​ർ​വീസി​നു​ള്ള പുരസ്‌കാരവും ഖത്തർ എയർവേസ് സ്വന്തമാക്കിയിട്ടുണ്ട്.

നി​ല​വി​ൽ ദോ​ഹ ഹ​മ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം ഹബ്ബാക്കി മാ​റ്റി 150ൽ ​പരം നഗരങ്ങളിലേക്കാണ് ഖത്തർ എ​യ​ർ​വേ​സ് സർവീസ് ന​ട​ത്തു​ന്ന​ത്. അതേസമയം ലണ്ടനിലെ ഹീ​ത്രു വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് ആ​ഴ്ചയിലുള്ള 42 സ​ർ​വീസു​ക​ളിൽ നി​ന്നും 45 എണ്ണമായി ഉ​യ​ർ​ത്തിയിട്ടുണ്ട്. മിലാനിലേക്കുള്ള 16 സർവീസുകളിൽ നിന്നും 21 എണ്ണമായി വ​ർ​ധി​പ്പി​ക്കുകയും ചെയ്തു. വേ​ന​ൽ​ക്കാ​ല തി​ര​ക്കു​കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് യൂ​റോ​പ്യ​ൻ, ആ​ഫ്രി​ക്ക​ൻ, ഇ​ന്ത്യ​ൻ ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് സ​ർ​വീസ് കൂ​ട്ടുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇ​ന്ത്യ​യി​ലെ നാഗ്പൂരിലേക്ക് പ്ര​തി​വാ​ര സ​ർ​വീസ് എ​ണ്ണം നാ​ലി​ൽ നി​ന്ന് ഏ​ഴാ​യി ഉ​യ​ർ​ത്തുകയും ചെയ്തു.

പുതിയ സർവീസുകൾ

ചി​റ്റ​ഗോ​ങ് (ബം​ഗ്ലാ​ദേ​ശ്), ടൊ​ളോ​സ് (ഫ്രാ​ൻ​സ്), ജു​ബ (ദ​ക്ഷി​ണ സു​ഡാ​ൻ), കി​ൻ​ഷ (ഡി.​ആ​ർ കോം​ഗോ), ലി​യോ​ൺ, മെ​ഡാ​ൻ (ഇ​ന്തോ​നേ​ഷ്യ), ട്രാ​ബ്‌​സോ​ൺ(​തു​ർ​ക്കി​യ) എ​ന്നീ ഏ​ഴു ന​ഗ​ര​ങ്ങ​ളി​ലേ​ക്കാ​ണ് ഖത്തർ എയർവെയ്‌സിന്റെ പുതിയ സർവീസുകൾ. അ​തോ​ടൊ​പ്പം ബെ​യ്ജി​ങ് (ചൈ​ന), നോം​പ്‌​നെ (കംബോഡി​യ), ബ​ർ​മി​ങ്ഹാം(​ഇം​ഗ്ല​ണ്ട്), കാ​സ​ബ്ലാ​ങ്ക, മ​റാ​ക്കി​ഷ്(​മൊ​റോ​ക്കോ), ദാ​വോ (ഫി​ലി​പ്പീ​ൻ​സ്), ഒ​സാ​ക്ക(​ജ​പ്പാ​ൻ), റാ​സ​ൽ ഖൈ​മ (ദുബായ്), ടോ​ക്യോ ഹ​നേ​ഡ(​ജ​പ്പാ​ൻ), ബ്വേ​ന​സ് ​ഐറി​സ് (അ​ർ​ജ​ന്റീ​ന), നീ​സ്(​ഫ്രാ​ൻ​സ്) എ​ന്നീ ന​ഗ​ര​ങ്ങ​ളി​ലേ​ക്കു​ള്ള സ​ർ​വീസ് പു​ന​രാ​രം​ഭി​ക്കാ​നുമാണ് തീ​രു​മാ​നം.

TAGGED:New servicesQatar airwaysUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഇരട്ടന്യൂനമർദ്ദം: സംസ്ഥാനത്ത് കനത്ത മഴ, അഞ്ച് ദിവസത്തേക്ക് മഴ തുടരും

September 29, 2023
DiasporaNewsUncategorized

പകുത്ത് നൽകി അച്ഛന്റെ കരൾ;നാല് വയസുകാരി റസിയ ജീവിതത്തിലേക്ക്

July 10, 2024
News

സീറ്റ് കിട്ടാതായതോടെ വിമാനത്തിൽ നിന്ന് യാത്രക്കാരൻ, മുംബൈയിൽ ഇൻഡി​ഗോ വിമാനത്തിൽ ഓവർ ബുക്കിം​ഗ്

May 22, 2024
News

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; 23 മുതല്‍ 25 വരെ കേരളത്തില്‍ ട്രെയിന്‍ സമയങ്ങളില്‍ മാറ്റം

April 22, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?