EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പുതുപ്പള്ളിയില്‍ സ്ഥാനാര്‍ത്ഥി കുടുംബത്തില്‍ നിന്ന് തന്നെ: കെ സുധാകരന്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പുതുപ്പള്ളിയില്‍ സ്ഥാനാര്‍ത്ഥി കുടുംബത്തില്‍ നിന്ന് തന്നെ: കെ സുധാകരന്‍
News

പുതുപ്പള്ളിയില്‍ സ്ഥാനാര്‍ത്ഥി കുടുംബത്തില്‍ നിന്ന് തന്നെ: കെ സുധാകരന്‍

Web News
Last updated: July 23, 2023 8:00 AM
Web News
Published: July 23, 2023
Share

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് തന്നെ ആയിരിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.. സുധാകരന്‍ മാധ്യമങ്ങളോട്. ഔദ്യോഗിക ചര്‍ച്ചകള്‍ രണ്ട് ദിവസത്തിനകം ആരംഭിക്കുമെന്നും അനൗദ്യോഗികമായി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സ്ഥാനാര്‍ത്ഥി ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന്  തന്നെയായിരിക്കും. ആരെ സ്ഥാനാര്‍ത്ഥി ആക്കണമെന്ന് കുടുംബവുമായി ആലോചിച്ച് തീരുമാനിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

പുറത്ത് നിന്ന് സ്ഥാനാര്‍ത്ഥിയില്ല. കുടുംബം നിര്‍ദേശിക്കുന്ന പേര് സ്വീകരിക്കും. പാര്‍ട്ടി അല്ല കുടുംബമാണ് തീരുമാനിക്കേണ്ടതെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. നല്ല മത്സരം തന്നെ കാഴ്ചവെക്കാന്‍ സാധിക്കുമെന്നും സുധാകരന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയോട് ഏതെങ്കിലും തരത്തില്‍ ആദരവ് ഉണ്ടെങ്കില്‍ മത്സരം ഒഴിവാക്കുകയാണ് വേണ്ടതെന്നും സുധാകരന്‍ പറഞ്ഞു.

ചാണ്ടി ഉമ്മനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാര്‍ട്ടി തീരുമാനം വരുന്നതിന് മുമ്പ് അത്തരത്തില്‍ ഒന്നും പറയാന്‍ പാടില്ലെന്നും ചെറിയാന്‍ ഫിലിപ്പിനോട് കാര്യങ്ങള്‍ പറഞ്ഞുവെന്നും സുധാകരന്‍ പറഞ്ഞു.

എല്‍.ഡി.എഫ് ഇതുവരെയും സ്ഥാനാര്‍ത്ഥി സംബന്ധമായി വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. രണ്ട് തവണയും ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ച ജെയ്ക് സി തോമസിനെ തന്നെ കളത്തിലിറക്കാനാണ് സാധ്യത. ഉമ്മന്‍ ചാണ്ടിക്കെതിരെ രണ്ട് തവണ മത്സരിച്ച് പരാജയപ്പെട്ടെങ്കിലും രണ്ട് തവണയും ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം കുറയ്ക്കാന്‍ ജെയ്ക് സി തോമസിന് കഴിഞ്ഞിട്ടുണ്ട്.

TAGGED:K SudhakaranOommen ChandyPuthuppally byelection
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ: ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി പൊലീസ്

November 28, 2025
News

ലഹരിമരുന്ന് നിർമാർജനത്തിനുള്ള പഞ്ചവത്സര പദ്ധതിക്ക് തുടക്കം കുറിച്ച് അറബ് ലോകം

March 29, 2023
News

ഫുട്ബോൾ ലീഗിൽ കൂടുതൽ നിക്ഷേപത്തിന് സൗദ്ദി: പുതിയ പദ്ധതി പ്രഖ്യാപിച്ച് സൽമാൻ രാജകുമാരൻ

June 6, 2023
News

കേരളത്തിലെ മെസ്സി ആരാധകന് ഫുട്ബോൾ ആകൃതിയിലുള്ള വീട് സമ്മാനിച്ച് ദുബായ് വ്യവസായി

March 20, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?