EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: പങ്കാളിയെ കൈമാറിയ കേസ്; ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവും മരിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > പങ്കാളിയെ കൈമാറിയ കേസ്; ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവും മരിച്ചു
News

പങ്കാളിയെ കൈമാറിയ കേസ്; ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവും മരിച്ചു

Web News
Last updated: May 29, 2023 3:30 AM
Web News
Published: May 29, 2023
Share

പങ്കാളിയെ കൈമാറിയ കേസില്‍, പരാതിക്കാരിയായ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ഭര്‍ത്താവും മരിച്ചു. ആത്മഹത്യയ്ക്ക് ശ്രമിച്ച്, കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഷിനോ മാത്യുവാണ് ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ മരിച്ചത്.

വിഷം കഴിച്ചാണ് ഷിനോ മാത്യു ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മണര്‍കാട് മാലത്തെ വീട്ടില്‍ വെച്ച് ഈ മാസം 19നാണ് ജൂബി ജേക്കബിനെ ഭര്‍ത്താവായ ഷിനോ മാത്യു കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ ഇയാള്‍ വിഷം കഴിക്കുകയായിരുന്നു.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഷിനോ ‘പൊളേണിയം’ എന്ന മാരക വിഷമാണ് കഴിച്ചതെന്ന് പൊലീസിനോട് പറഞ്ഞിരുന്നു. വിഷം കഴിച്ച ഇയാള്‍ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അവിടെ വെച്ച് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യസ്ഥിതി വീണ്ടെടുത്ത ശേഷം ചോദ്യം ചെയ്യാനിരിക്കെയാണ് മരണം.

ജൂബിയുടെ മരണത്തിന് പിന്നാലെ കുടുംബാംഗങ്ങള്‍ ഷിനോയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. സമൂഹ മാധ്യമങ്ങള്‍ വഴി പങ്കാളികളെ പരസ്പരം കൈമാറ്റം ചെയ്യുന്നതിനെതിരെ ഷിനോയ്‌ക്കെതിരെ ജൂബി പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് ജൂബിയെ വീടിനുള്ളില്‍ കൊലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജൂബിയുടെ കഴുത്തില്‍ ആഴത്തിലുള്ള മുറിവേറ്റതാണ് മരണകാരണം. കത്തി ഉപയോഗിച്ച് കഴുത്തിലെ ഞരമ്പ് മുറിച്ചാണ് കൊലപ്പെടുത്തിയത്.

TAGGED:Murder case
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

NewsUncategorized

തൃശൂർ ATM കവർച്ച;പ്രതികളെ പിടികൂടിയത് സാഹസികമായി;ഒരാൾ കൊല്ലപ്പെട്ട,പൊലീസുകാരന് കുത്തേറ്റു

September 27, 2024
DiasporaEditoreal PlusNews

ആഗോള ബ്രാൻഡിൻ്റെ തലപ്പത്ത് ഒരു മലയാളി

November 21, 2024
News

സിഎഎ നിയമപ്രകാരം 14 പേർക്ക് പൗരത്വം അനുവദിച്ച് കേന്ദ്രസ‍ർക്കാർ

May 15, 2024
News

പാലക്കാട് വിജയം സുനിശ്ചിതം ; ചേലക്കര പിണറായി ഭരണത്തിൻ്റെ വിലയിരുത്തലാകും – അബിൻ വർക്കി

October 30, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?