EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ബ്രിട്ടനിൽ കുടിയേറ്റ വിരുദ്ധ കലാപം രൂക്ഷം: മലയാളി യുവാവ് ആക്രമിക്കപ്പെട്ടു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ബ്രിട്ടനിൽ കുടിയേറ്റ വിരുദ്ധ കലാപം രൂക്ഷം: മലയാളി യുവാവ് ആക്രമിക്കപ്പെട്ടു
News

ബ്രിട്ടനിൽ കുടിയേറ്റ വിരുദ്ധ കലാപം രൂക്ഷം: മലയാളി യുവാവ് ആക്രമിക്കപ്പെട്ടു

Web Desk
Last updated: August 5, 2024 8:39 PM
Web Desk
Published: August 5, 2024
Share

ലണ്ടൻ: ബ്രിട്ടനിൽ കുടിയേറ്റ വിരുദ്ധ കലാപം കൂടുതൽ ശക്തിപ്പെട്ടു. ലിവർപൂളിൽ മൂന്ന് പെൺകുട്ടികൾ കൊല്ലപ്പെട്ട സംഭവത്തോടെയാണ് വംശീയ കലാപം ആളിക്കത്താൻ ആരംഭിച്ചത്. ഇതിനോടകം നിരവധി ആഫ്രിക്കൻ – ഏഷ്യൻ വംശജ്ഞരെ കലാപകാരികൾ ആക്രമിച്ചതായാണ് വിവരം. കലാപത്തിന് ഇറങ്ങുന്നതിലും അക്രമം നടത്തുന്നതിലും ഭൂരിപക്ഷവും പ്രായപൂ‍ർത്തിയാക്കാത്ത കൗമാരക്കാരാണ് എന്നതിനാൽ പൊലീസ് നടപടിയും ശക്തമല്ല. പലയിടത്തും പ്രക്ഷോഭകാരികളുടെ ആക്രമണത്തിൽ നിരവധി പൊലീസുകാ‍‍ർക്കും പരിക്കേറ്റു.

നോർത്തേൺ അയർലൻഡ് തലസ്ഥാനമായ ബെൽഫാസ്റ്റിൽ താമസിക്കുന്ന മലയാളി യുവാവിന് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായത്. ജോലി കഴിഞ്ഞു മടങ്ങുമ്പോൾ രാത്രിയിലായിരുന്നു സംഭവം. നേരത്തെ ഇയാൾക്ക് നേരെ പ്രദേശവാസികളായ ചിലർ മുട്ടയേറ് നടത്തിയിരുന്നു. ഇതിനെ യുവാവ് ചോദ്യം ചെയ്തു. ഈ വൈരാഗ്യത്തിലാണ് യുവാവിനെ ആക്രമിച്ചതെന്നാണ് വിവരം. താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന യുവാവിനെ പിന്നാലെയെത്തിയ സംഘം തള്ളിയിട്ട ശേഷം വളഞ്ഞിട്ട് ചവിട്ടുകയായിരുന്നു. പരിക്കേറ്റ യുവാവ് ആശുപത്രിയിലെത്തി ചികിത്സ തേടി. ആശുപത്രി അധികൃതർ പൊലീസിനെ വിളിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

അക്രമത്തെ തുടർന്ന് ബെൽഫാസ്റ്റിലെ മലയാളികളാകെ ആശങ്കയിലാണ്. പ്രക്ഷോഭമേഖലയിൽ താമസിക്കുന്ന മലയാളികൾ ജാഗ്രത പുലർത്തണമെന്നും അനാവശ്യമായി പുറത്തേക്ക് ഇറങ്ങരുതെന്നും ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോൾ ജാഗ്രത വേണമെന്നും മലയാളി വാട്സാപ്പ് കൂട്ടായ്മകളിൽ പലരും മുന്നറിയിപ്പ് നൽകുന്നു. കൂട്ടമായി മലയാളം സംസാരിച്ചു തദ്ദേശീയരെ പ്രകോപിപ്പിക്കരുതെന്നും ചിലർ ഓർമ്മപ്പെടുത്തുന്നു. അടുത്തിടെ യുകെയിലേക്ക് കുടിയേറിയ പലരും സ്വദേശികളെ പ്രകോപിപ്പിക്കുന്ന തരത്തിലാണ് പെരുമാറുന്നതെന്നും ഇതു പലപ്പോഴും സംഘർഷത്തിന് കാരണമാകുന്നുവെന്നും വിമർശനമുണ്ട്. കഴിഞ്ഞ ദിവസവും ഒരു ഏഷ്യൻ വംശജ്ഞൻ്റെ കടയ്ക്ക് പ്രക്ഷോഭകാരികൾ തീയിട്ടിരുന്നു. ഇപ്പോഴും സമരക്കാരും പൊലീസും പലിയടത്തും ഏറ്റുമുട്ടുന്നുണ്ട്.

TAGGED:BritanBritishLiverpoolUKUk Malayalai
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ദുബായ് ബോട്ട് ഷോയ്ക്ക് തുടക്കമായി

March 2, 2023
News

മന്നം ജയന്തി സമ്മേളനം;ക്ഷേത്രങ്ങളിലെ പുരുഷൻമാരുടെ മേൽവസ്ത്ര വിവാദം;മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി സുകുമാരൻ നായർ

January 2, 2025
News

വിഴിഞ്ഞം സംഘർഷത്തിന് പിന്നിൽ ഗൂഢലക്ഷ്യം: മുഖ്യമന്ത്രി

December 1, 2022
News

ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയ പതാകയുയർത്തി കൊച്ചിയിലെ അശോക സ്കൂൾ

August 15, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?