EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: റഹീമിന് മാപ്പ് നല്‍കാൻ സ്വദേശിയുടെ കുടുംബം, വക്കീല്‍ ഫീസ് 1.65 കോടി രൂപ സൗദിയിലെത്തി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > റഹീമിന് മാപ്പ് നല്‍കാൻ സ്വദേശിയുടെ കുടുംബം, വക്കീല്‍ ഫീസ് 1.65 കോടി രൂപ സൗദിയിലെത്തി
News

റഹീമിന് മാപ്പ് നല്‍കാൻ സ്വദേശിയുടെ കുടുംബം, വക്കീല്‍ ഫീസ് 1.65 കോടി രൂപ സൗദിയിലെത്തി

Web Desk
Last updated: May 17, 2024 5:21 PM
Web Desk
Published: May 17, 2024
Share

റിയാദ്: റഹീം മോചന കേസുമായി ബന്ധപ്പെട്ട്‌ വാദി ഭാഗം വക്കീലിന് നല്‍കാനുള്ള ഏഴര ലക്ഷം സൗദി റിയാല്‍ (ഏകദേശം 1.65 കോടി രൂപ) സൗദിയില്‍ എത്തിയതായി റഹീം സഹായ സമിതി അറിയിച്ചു. നാട്ടില്‍ റഹീമിനായി സമാഹരിച്ച തുകയില്‍ നിന്ന് സഹായ സമിതി ട്രസ്റ്റാണ് തുക സൗദിയിലേക്ക് അയച്ചത്. അടുത്ത ദിവസം തന്നെ റഹീമിൻ്റെ മോചനത്തിനായുള്ള കരാറുകള്‍ തയ്യാറാക്കി ഇന്ത്യൻ എംബസി മുഖേന പണം കൈമാറും.

അതിനിടെ കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം ദിയധനം സ്വീകരിച്ചു മാപ്പ് നല്‍കാനുള്ള സമ്മതം ഗവർണറേറ്റില്‍ അറിയിച്ചതായും സഹായസമിതി അറിയിച്ചു. ഇനി കാര്യങ്ങള്‍ എളുപ്പമാകുമെന്നാണ് കരുതുന്നത്. ഗവർണറേറ്റില്‍ നിന്ന് കോടതിയിലേക്ക് രേഖാമൂലം കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൈമാറും.

തുടർന്ന് കോടതി വധശിക്ഷ റദ്ദ് ചെയ്ത് ഉത്തരവിറക്കും. വൈകാതെ മോചനവും സാധ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് മലയാളികള്‍ ഉള്‍പ്പടെയുള്ള മനുഷ്യസ്നേഹികള്‍ ഒഴുക്കിയ പണമാണ് റഹീമിന്റെ മോചനത്തിന് സാധ്യത തെളിയിച്ചത്. അവരെല്ലാം റഹീമിന്റെ മോചനം സാധ്യമാകുന്ന ശുഭവാർത്ത കാത്തിരിക്കുകയാണ്. റിയാദില്‍ കഴിഞ്ഞ ദിവസം സഹായ സമിതി സ്റ്റിയറിങ് കമ്മറ്റി ചേർന്ന് ഇതുവരെയുള്ള പ്രവർത്തനങ്ങള്‍ വിലയിരുത്തി. തുടർ നീക്കങ്ങളെക്കുറിച്ചുള്ള ചർച്ചയും നടത്തി. വൈകാതെ റഹീമിന്റെ മോചനമെന്ന ലക്ഷ്യം സാധ്യമാകുമെന്ന് യോഗത്തിന് ശേഷം സഹായ സമിതി അറിയിച്ചു.

TAGGED:Raheemsaudi arabia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

പെൺകുട്ടികളുടെ വിദ്യാഭ്യാസ വിലക്ക്; താലിബാനെതിരെ പ്രതിഷേധവുമായി യുവാക്കൾ 

December 26, 2022
News

‘വേദനയോടെ വിട’; ബ്രിട്ടനില്‍ കൊല്ലപ്പെട്ട മലയാളി നഴ്സിന്‍റെയും മക്കളുടെയും മൃതദേഹം നാട്ടിലെത്തിച്ചു

January 14, 2023
News

പതിനേഴുകാരന്‍ സ്‌കൂട്ടര്‍ ഓടിച്ചു, അമ്മയ്ക്ക് 25000 രൂപ പിഴ

July 15, 2023
News

ഹജ്ജ് 2023: ആഭ്യന്തര തീർത്ഥാടകർക്ക് നേരിട്ട് രജിസ്റ്റർ ചെയ്യാം

August 20, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?