EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മൂന്നാം തവണയും സുസ്ഥിരമായ സർക്കാർ രൂപീകരിക്കാൻ ഇന്ത്യയിലെ ജനങ്ങൾ വോട്ട് ചെയ്തു: രാഷ്ട്രപതി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മൂന്നാം തവണയും സുസ്ഥിരമായ സർക്കാർ രൂപീകരിക്കാൻ ഇന്ത്യയിലെ ജനങ്ങൾ വോട്ട് ചെയ്തു: രാഷ്ട്രപതി
News

മൂന്നാം തവണയും സുസ്ഥിരമായ സർക്കാർ രൂപീകരിക്കാൻ ഇന്ത്യയിലെ ജനങ്ങൾ വോട്ട് ചെയ്തു: രാഷ്ട്രപതി

Web News
Last updated: June 27, 2024 1:45 PM
Web News
Published: June 27, 2024
Share

ഡൽഹി: തുടർച്ചയായി മൂന്നാം തവണയും എൻഡിഎ സ്ഥിരതയുള്ള സർക്കാർ രൂപീകരിക്കുന്നത് ലോകം കണ്ടെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. പാർലമെൻ്റിൻ്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാൻ ജമ്മു കശ്മീരിൽ വൻതോതിൽ വോട്ടർമാരെത്തിയതിനെ രാഷ്ട്രപതി പ്രശംസിച്ചു.

ഇന്ത്യയുടെ ശത്രുക്കൾക്ക് തക്കതായ മറുപടിയാണ് വോട്ടർമാർ നൽകിയതെന്നും രാഷ്ട്രപതി പറഞ്ഞു.”ഇത് ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പായിരുന്നു. ജമ്മു കശ്മീരിൽ പതിറ്റാണ്ടുകൾ നീണ്ട വോട്ടിംഗ് റെക്കോർഡുകൾ തകർത്തു. കഴിഞ്ഞ നാല് പതിറ്റാണ്ടായി, അടച്ചുപൂട്ടലുകൾക്കും പണിമുടക്കുകൾക്കും ഇടയിൽ കശ്മീരിൽ വോട്ടിംഗ് കുറവാണ്. ഇന്ത്യയുടെ ശത്രുക്കൾ അത് കശ്മീരിൻ്റെ അഭിപ്രായമായി പ്രചരിപ്പിച്ചു. എന്നാൽ, ഇത്തവണ കശ്മീർ താഴ്‌വര അത്തരം ശക്തികൾക്കെല്ലാം തക്ക മറുപടി നൽകി.

“18-ാം ലോക്‌സഭയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളേയും ഞാൻ അഭിനന്ദിക്കുന്നു. രാജ്യത്തെ വോട്ടർമാരുടെ വിശ്വാസം നേടിയെടുത്താണ് നിങ്ങൾ എല്ലാവരും ഇവിടെയെത്തിയത്. വളരെ കുറച്ച് പേർക്ക് മാത്രമേ രാജ്യത്തെയും ജനങ്ങളെയും സേവിക്കാൻ ഈ അവസരം ലഭിക്കുന്നുള്ളൂ. നിങ്ങൾ അത് നിറവേറ്റുമെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്. ആദ്യം രാഷ്ട്രവികാരത്തോടെ നിങ്ങളുടെ കടമകൾ ചെയ്യുക,” രാഷ്ട്രപതി പറഞ്ഞു.

TAGGED:draupadi murmuindia presidentModiParliment
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

കുവൈത്തില്‍ അഞ്ച് ദിവസത്തെ പെരുന്നാള്‍ അവധി: സൗദിയിലെ സ്വകാര്യ മേഖലക്ക് നാല്​ ദിവസം അവധി

April 11, 2023
News

എയർ അറേബ്യയുടെ കുവൈറ്റ്-അബുദാബി സർവീസ് ആരംഭിച്ചു

November 1, 2022
News

ഉമ തോമസ് എംഎൽഎ വീണ് പരിക്കേറ്റ സംഭവത്തിൽ സംഘാടകർക്കെതിരെ കേസ്

December 30, 2024
News

മൈക്കിന് പകരം മൂർഖൻ! വാവ സുരേഷ് വിവാദത്തിൽ

November 29, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?