EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മഞ്ഞുമ്മൽ ബോയ്സിന് പിന്നാലെ പ്രേമലുവും നൂറ് കോടി ക്ലബിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > മഞ്ഞുമ്മൽ ബോയ്സിന് പിന്നാലെ പ്രേമലുവും നൂറ് കോടി ക്ലബിൽ
Entertainment

മഞ്ഞുമ്മൽ ബോയ്സിന് പിന്നാലെ പ്രേമലുവും നൂറ് കോടി ക്ലബിൽ

Web Desk
Last updated: March 11, 2024 9:57 PM
Web Desk
Published: March 11, 2024
Share

മലയാള സിനിമയുടെ ​ഗോൾഡൻ ഫെബ്രുവരിയിൽ റിലീസായ രണ്ടാമതൊരു ചിത്രം കൂടി നൂറ് കോടി ക്ലബിൽ. ഭാവന സ്റ്റുഡിയോസിൻ്റെ ബാനറിൽ ​ഗിരീഷ് എഡി സംവിധാനം ചെയ്ത റോം കോം ചിത്രം പ്രേമലുവാണ് ബോക്സ് ഓഫീസിൽ നൂറ് കോടി എന്ന നേട്ടം ഇന്ന് സ്വന്തമാക്കിയത്. ഫെബ്രുവരി ഒൻപതിന് തീയേറ്ററിലെത്തിയ ചിത്രം 31-ാം ദിവസത്തിലാണ് നൂറ് കോടി ക്ലബിലേക്ക് കടന്നത്.

ഭാവന സ്റ്റുഡിയോസിൻ്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന പ്രേമലു നിർമ്മിച്ചിരിക്കുന്നത്. തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സിനിമകളുടെ സംവിധായകനാണ് ​ഗിരീഷ് എഡിയുടെ മൂന്നാമത്തെ ചിത്രമാണിത്. നസ്ലൻ, മമിതാ ബൈജു, അഖില ഭാർ​ഗ്​ഗവൻ, സം​ഗീത് പ്രതാപ്, ശ്യാം എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.

കേരളത്തിൽ നിന്നും മാത്രം ഇതുവരെ 52.7 കോടി രൂപ ചിത്രം കളക്ട് ചെയ്തു കഴിഞ്ഞു. ജിസിസി കൂടാതെ ഓസ്ട്രേലിയ, ന്യൂസിലാൻഡ്, നോർത്ത് അമേരിക്ക തുടങ്ങി ലോകത്തെ വിവിധ ഭാ​ഗങ്ങളിൽ നിന്നും മികച്ച കളക്ഷനാണ് പ്രേമലു നേടിയത്. റിലീസായി അഞ്ചാമത്തെ തിങ്കളാഴ്ച കേരളത്തിൽ നിന്നും അറുപത് ലക്ഷത്തോളം രൂപ പ്രേമലു കളക്ട് ചെയ്തു.

പ്രേമലു കണ്ട സംവിധായകൻ രാജമൗലിയുടെ മകൻ കാർത്തികേയ്യ ചിത്രത്തിൻ്റെ ഡബിം​ഗ് റൈറ്റ്സ് ഭാവനാ സ്റ്റുഡിയോസിൽ നിന്നും സ്വന്തമാക്കുകയും തെലുങ്ക് പതിപ്പ് റിലീസ് ചെയ്യുകയും ചെയ്തിരുന്നു. മികച്ച പ്രതികരണമാണ് പ്രേമലുവിൻ്റെ തെലുങ്ക് പതിപ്പിനും ഇപ്പോൾ കിട്ടുന്നത്. തെലുങ്ക് ഓഡിയൻസിന് കൃത്യമായി മനസ്സിലാവുന്ന തരത്തിൽ അവിടുത്തെ സമകാലിക സംഭവങ്ങളെ പലതും ഹാസ്യശൈലിയിൽ ഉൾപ്പെടുത്തിയാണ് തെലുങ്ക് പ്രേമലു ഇറക്കിയത്. അതിനാൽ തന്നെ ഡബ് സിനിമ എന്ന അപരിചതത്വം പ്രേമലു മറികടന്നുവെന്നാണ് തീയേറ്റർ റെസ്പോൺസ്. ചിത്രത്തിന് മികച്ച പ്രതികരണമാണ് റിവ്യൂവേഴ്സിൽ നിന്നും ലഭിച്ചത്. സംവിധായകൻ രാജമൗലി ചിത്രം കണ്ട് മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം നടൻ മഹേഷ് ബാബുവും ഭാര്യ നമ്രിത ശിരോദ്കർക്കൊപ്പം സിനിമ കാണാനെത്തിയിരുന്നു.

പ്രേമലു തമിഴ് ഡബ്ബിൻ്റെ സെൻസറിം​ഗ് നാളെ നടക്കും എന്നാണ് വിവരം. ഈ വരുന്ന വെള്ളിയാഴ്ച ചിത്രം തമിഴ്നാട്ടിലെ തീയേറ്ററുകളിൽ റിലീസ് ചെയ്യും. മഞ്ഞുമ്മൽ ബോയ്സ് മികച്ച രീതിയിൽ തീയേറ്ററുകളിൽ തുടരുന്നതിനിടെയാണ് ഒരു മലയാള സിനിമ കൂടി തമിഴ്നാട്ടിലെ തീയേറ്ററുകളിലേക്ക് എത്തുന്നത്.

 

സിനിമകളുടെ കേരളത്തിലെ കളക്ഷൻ

മഞ്ഞുമ്മൽ ബോയ്സ് – 53.20 കോടി (18 ദിവസം)
പ്രേമലു – 52.70 കോടി (31 ദിവസം)
ഭ്രമയു​ഗം – 23.90 കോടി (25 ദിവസം)

 

 

 

 

 

TAGGED:akhila Bharagavanmamitha baijuNaslenPremaluPremalu telugu
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Entertainment

ഷെയ്ന്‍ നിഗത്തിന്റെ ‘ഹാൽ’ ചിത്രീകരണം പൂര്‍ത്തിയായി

September 17, 2024
Entertainment

ജയം രവി ചിത്രം ‘ജീനി ! ഫസ്റ്റ് ലുക്ക് പോസ്റ്റ‍ർ പുറത്ത്

March 25, 2024
Entertainment

ടർബോയ്ക്ക് മെഗാ റിലീസ്: ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ റിലീസ് ചെയ്യുന്ന മലയാള ചിത്രം

May 22, 2024
EntertainmentNews

ഒരു തരത്തിലുള്ള പിഴയും അടക്കേണ്ടിവന്നിട്ടില്ല; മറുനാടന്‍ മലയാളിക്കെതിരെ നിയമനടപടിക്കൊരുങ്ങി പൃഥ്വിരാജ്

May 11, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?