EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: നിമിഷ പ്രിയയെ കാണാൻ അമ്മ ജയിലിലലേക്ക്, ബ്ലെഡ് മണിയിൽ ചർച്ചകൾ ഉടൻ തുടങ്ങും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > നിമിഷ പ്രിയയെ കാണാൻ അമ്മ ജയിലിലലേക്ക്, ബ്ലെഡ് മണിയിൽ ചർച്ചകൾ ഉടൻ തുടങ്ങും
News

നിമിഷ പ്രിയയെ കാണാൻ അമ്മ ജയിലിലലേക്ക്, ബ്ലെഡ് മണിയിൽ ചർച്ചകൾ ഉടൻ തുടങ്ങും

Web Desk
Last updated: April 24, 2024 2:32 PM
Web Desk
Published: April 24, 2024
Share

കൊച്ചി: പതിനൊന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം മകളെ കാണാനൊരുങ്ങി നിമിഷ പ്രിയയുടെ മാതാവ് പ്രേമകുമാരി. യെമനിലെ ജയിലിലിൽ കഴിയുന്ന നിമിഷ പ്രിയയെ കാണാൻ പ്രേമകുമാരിക്ക് അനുമതി ലഭിച്ചു. യെമനിലെ സനയിൽ എത്തിയ പ്രേമകുമാരിയോടും സഹായി സാമുവൽ ജെറോമിനോടും ഉച്ചയ്ക്ക് ശേഷം ജയിലിൽ എത്താൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം നിമിഷ പ്രിയയെ കാണാൻ ഇവർക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പതിനൊന്ന് വ‍ർഷത്തിന് ശേഷമാണ് പ്രേമകുമാരി മകളായ നിമിഷ പ്രിയയെ നേരിൽ കാണുന്നത്. ജയിലിൽ മകളെ കണ്ട ശേഷം പ്രേമകുമാരി മകളുടെ മോചനത്തിനായുള്ള ച‍ർച്ചകൾക്ക് തുടക്കം കുറിക്കും. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ജയിലിലുള്ള നിമിഷ പ്രിയയ്ക്ക് കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നൽകിയാൽ മാത്രമേ മോചനം സാധ്യമാകൂ. വധശിക്ഷയ്ക്ക് എതിരെ യെമൻ സുപ്രീംകോടതി വരെ അപ്പീൽ നൽകിയെങ്കിലും കോടതി വധശിക്ഷ ശരിവച്ചതോടെ നിയമപരമായ സാധ്യതകളെല്ലാം അവസാനിച്ചു.

കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് ബ്ലെഡ് മണി നൽകി ഒത്തുതീ‍ർപ്പാക്കുക എന്ന വഴി മാത്രമേ ഇനി ബാക്കിയുള്ളൂ. ഇതിനായി കൊല്ലപ്പെട്ടയാളുടെ നാട്ടിലെ ​ഗോത്രത്തലവൻമാരുമായി നിമിഷപ്രിയയുടെ അമ്മയും സാമുവൽ ജെറോമും ഇന്ന് ചർച്ച നടത്തും. ​ഗോത്രത്തലവൻമാരെ മധ്യസ്ഥരാക്കി കൊല്ലപ്പെട്ടയാളുടെ കുടുംബവുമായി ഒത്തുതീർപ്പിന് ശ്രമിക്കാനാണ് ഇവരുടെ ശ്രമം. ഈ ചർച്ചയിൽ ബ്ലെഡ് മണി സംബന്ധിച്ച് ധാരണയിലെത്താൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് പ്രേമകുമാരി.

TAGGED:nimisha priyaPremakumariYemen
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

കുവൈത്തിൽ ഈ വർഷം 23,000 പ്രവാസികളെ നാടുകടത്തി

October 25, 2022
News

പനയമ്പാടം അപകടത്തിൽ പിഴവ് സമ്മതിച്ച് ലോറി ഡ്രൈവർ

December 13, 2024
News

വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന 1500ല​ധി​കം മൃ​ഗ​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​നു​ള്ള പദ്ധതി യുമായി സൗദി 

January 20, 2023
News

അത്യധ്വാനം ചെയ്യുന്ന ജീവനക്കാർക്ക് ചെറിയ കിടപ്പ് മുറികൾ ഒരുക്കി ട്വിറ്റർ

December 7, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?