EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കേസിൽ കുടുങ്ങി, കാഴ്ച നഷ്ടമായി, ക്ഷയരോഗം ബാധിച്ചു: ഒടുവിൽ പ്രവാസിക്ക് തുണയായി ജസ്ബീർ ബാസിയും കോൺസുലേറ്റും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > കേസിൽ കുടുങ്ങി, കാഴ്ച നഷ്ടമായി, ക്ഷയരോഗം ബാധിച്ചു: ഒടുവിൽ പ്രവാസിക്ക് തുണയായി ജസ്ബീർ ബാസിയും കോൺസുലേറ്റും
Diaspora

കേസിൽ കുടുങ്ങി, കാഴ്ച നഷ്ടമായി, ക്ഷയരോഗം ബാധിച്ചു: ഒടുവിൽ പ്രവാസിക്ക് തുണയായി ജസ്ബീർ ബാസിയും കോൺസുലേറ്റും

Web Desk
Last updated: October 7, 2023 8:44 PM
Web Desk
Published: October 7, 2023
Share

ദുബായ്: സിവിൽ കേസിൽ കുടുങ്ങി ദുബായിൽ നരകിച്ച പ്രവാസിക്ക് തുണയായി ഇന്ത്യൻ കോൺസുലേറ്റ്. സാമ്പത്തിക പ്രതിസന്ധിയെ തുട‍ർന്ന് കേസുകളിൽ കുടുങ്ങിയതോടെയാണ് ബൽജിത് സിം​ഗിൻ്റെ ജീവിതം ദുരിതപൂ‍‍ർണമായത്. മാൽവ കിം​ഗ്സ് ടെക്നിക്കൽ സ‍ർവ്വീസസ് എന്ന പേരിൽ 2017-ൽ ദുബായിൽ സ്വന്തമായി സ്ഥാപനം തുടങ്ങിയ ആളാണ് ബൽജിത് സിം​ഗ്. എന്നാൽ 2020-ൽ സാമ്പത്തിക പ്രതിസന്ധിയെ തുട‍ർന്ന് ബിസിനസ് തക‍ർന്നു. ബൽജിത് സിം​ഗിൻ്റെ പേരിലുള്ള ചെക്കുകൾ പലതും മടങ്ങിയതോടെ ഇടപാടുകൾ ഇദ്ദേഹത്തിനെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്തു.

സാമ്പത്തിക പ്രതിസന്ധിയും കേസുകളും സൃഷ്ടിച്ച മാനസികപ്രയാസത്തിന് പിന്നാലെ ബൽജിത് സിം​ഗിന് 2023-ൽ ക്ഷയരോ​ഗം സ്ഥിരീകരിച്ചു. ചികിത്സയ്ക്കിടെ അദ്ദേഹത്തിന് ഭാ​ഗീകമായി കാഴ്ചശക്തിയും നഷ്ടമായി. ഇതിനിടെ ബൽജിത് സിം​ഗിൻ്റെ ദുരവസ്ഥ അറിഞ്ഞ ദുബായ് കോൺസുലേറ്റ് ജനറൽ വിഷയത്തിൽ ഇടപെടുകയും അദ്ദേഹത്തിന് താത്കാലികമായി അഭയം നൽകുകയും ചെയ്തു. എന്നാൽ 2020-ൽ വിസാ കാലാവധി അവസാനിച്ചതോടെ ബൽജിത് സിം​ഗിൻ്റെ അതിജീവനം കൂടുതൽ കഷ്ടത്തിലായി.

എങ്കിലും ഇന്ത്യൻ കോൺസുലേറ്റ് ജനറൽ സിങ്ങിന് ഭക്ഷണത്തിനും താമസത്തിനും സാമ്പത്തിക സഹായം നൽകി. കോൺസുലേറ്റിൻ്റെ അഭ്യർത്ഥന പ്രകാരം ജസ്ബി‍ർ ബാസി എന്ന പ്രവാസി വ്യവസായി ദുബായ്കോടതിയിൽ ആറ് ലക്ഷം രൂപ അടച്ച് നിയമനടപടികൾ തീർത്തു. കേസുകൾ തീർന്നതോടെ ദുബായ് ഇന്ത്യൻ കോൺസുലേറ്റിലെ മദാദ് വിഭാ​ഗം ഇമി​ഗ്രേഷൻ ക്ലിയറൻസ് നേടിയെടുത്ത് സിം​ഗിന് ചണ്ഡീ​ഗണ്ഡിലേക്ക് പോകാനുള്ള ടിക്കറ്റ് നൽകി. തുടർന്ന് ഒക്ടോബ‍ർ ആറിന് അദ്ദേഹം ഇന്ത്യയിലെത്തി.

ഇന്ത്യൻ കോൺസുലേറ്റിൻ്റെ പിന്തുണയൊന്ന് കൊണ്ട് മാത്രമാണ് തനിക്ക് ഇന്ത്യയിലേക്ക് തിരിച്ചെത്താനായതെന്ന് ബൽജിത് സിം​ഗ് പറയുന്നു. തൻ്റെ യാത്രയ്ക്കായി സഹായിച്ച ജസ്ബിർ ബാസി അടക്കമുള്ള ഇന്ത്യൻ പ്രവാസികളോടും അദ്ദേഹം നന്ദി പറഞ്ഞു. യുഎഇയിൽ ദുരിതമനുഭവിക്കുന്ന ഇന്ത്യക്കാരുടെ സഹായത്തിന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് എല്ലാ സമയത്തും സജ്ജമാണെന്ന് കോൺസുൽ ജനറൽ അറിയിച്ചു. ഇന്ത്യൻ സർക്കാരും ഇന്ത്യൻ സമൂഹവും തങ്ങളുടെ പൗരന്മാർ വീട്ടിൽ നിന്ന് അകലെയാണെങ്കിലും അവരെ പിന്തുണയ്ക്കാൻ എപ്പോഴും ഒപ്പമുണ്ട് എന്നും അദ്ദേഹം ഓർമപ്പെടുത്തി.

TAGGED:dubaiindiaIndian ConsulateUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Diaspora

ഒപ്പമുള്ളവരെ രക്ഷപ്പെടുത്തി, പക്ഷേ സ്വയം രക്ഷിക്കാനാവാതെ നൂഹ്

June 14, 2024
BusinessDiaspora

ശരീയ അടിസ്ഥാനത്തിലുള്ള ഏറ്റവും മികച്ച ഗോൾഡ് ഇൻവെസ്റ്റ്മെൻ്റ് ആപ്പ് പുരസ്കാരം ഓ ഗോൾഡിന്

October 30, 2025
Diaspora

പോരാടി മക്കളെ പോറ്റിയ അമ്മമാർക്ക് ആദരമായി തനിഷ്ക് മിഡിൽ ഈസ്റ്റ് ‘മ’

August 20, 2024
BusinessDiaspora

ക്രേസ് ബിസ്കറ്റ്സ് ഗൾഫിൽ അവതരിപ്പിച്ച് മോഹൻലാൽ

October 15, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?