EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സ്പെയിനിലെ തെരുവിലുറങ്ങുന്ന ‘രാജാവിന്റെ മകൻ ‘
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > സ്പെയിനിലെ തെരുവിലുറങ്ങുന്ന ‘രാജാവിന്റെ മകൻ ‘
EntertainmentNews

സ്പെയിനിലെ തെരുവിലുറങ്ങുന്ന ‘രാജാവിന്റെ മകൻ ‘

News Desk
Last updated: December 9, 2022 9:10 AM
News Desk
Published: December 9, 2022
Share

സിനിമയിലെത്തുന്നതിന് മുൻപ് തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയും ആരാധക വൃന്ദം സൃഷ്ടിക്കുകയും ചെയ്ത താര പുത്രനാണ് പ്രണവ് മോഹൻലാൽ. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന പ്രണവ് യാത്രകളിലൂടെ തന്നെയാണ് മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്നത്. 2018 ഇൽ പുറത്തിറങ്ങിയ ജീത്തു ജോസഫ് ചിത്രം ആദിയിലൂടെയായിരുന്നു താരം അഭിനയലോകത്തേക്ക്‌ ചുവട് വച്ചത്. പ്രണവ് മോഹൻലാലിന്റെ ഒരു യാത്രാ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്ന ചിത്രം ഇതിനോടകം വൈറലായി.

സ്പെയിനിൽ നിന്നുള്ള ചിത്രമാണിതെന്നാണ് സൂചന. പ്രണവ് തന്നെയാണ് ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം ദിവസങ്ങൾക്ക് മുൻപ് സ്പെയിനിൽ നിന്നുള്ള മറ്റൊരു ചിത്രവും താരം പങ്കുവെച്ചിരുന്നു. പഴക്കം ചെന്ന ഒരു വലിയ കെട്ടിടത്തിന് മുന്നിലുള്ള ബെഞ്ചിൽ കിടന്ന് ഉറങ്ങുന്ന പ്രണവാണ് ചിത്രത്തിലുള്ളത്. ക്യാപ്ഷൻ ആയി ഉറങ്ങുന്നത് വ്യക്തമാക്കുന്ന ചിഹ്നവും കാണാം.

ട്രാവൽ ബാഗിൽ തലവെച്ചാണ് പ്രണവിന്റെ സുഖനിദ്ര. തൊപ്പി കൊണ്ട് മുഖം മറച്ചിട്ടുണ്ട്. അതേസമയം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന് മികച്ച കമന്റുകളാണ് ലഭിച്ചിരിക്കുന്നത്. വളരെ ലളിതമായ മനുഷ്യൻ എന്നും നൻപകൽ നേരത്തെ മയക്കം എന്നുമൊക്കെയുള്ള രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഈ അടുത്ത സമയത്താണ് പ്രണവ് ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് ആരംഭിച്ചത്. 1.4 മില്യാൺ ഫോളോവേഴ്സുണ്ട്.

TAGGED:Pranav mohanlal
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

അവധി കഴിഞ്ഞ് റിയാദിലെത്തിയ മലയാളി കുഴഞ്ഞുവീണു മരിച്ചു

September 4, 2023
News

നീതി ആയോഗ് യോഗത്തില്‍ നിന്ന് വിട്ട് നിന്ന് 10 പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍

May 27, 2023
Entertainment

ഒടിടി സേവനങ്ങളുടെ പാസ്‌വേർഡുകൾ പങ്കുവെക്കുന്നത് ബ്രിട്ടണിൽ ക്രിമിനൽ കുറ്റം

December 26, 2022
News

ബഹിരാകാശത്ത് ചരിത്ര നടത്തത്തിനൊരുങ്ങി സുൽത്താൻ അൽ നെയാദി

April 6, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?