EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: തെറ്റ് ചെയ്തിട്ടില്ലെന്ന് ആവർത്തിച്ച് പ്രമോദ് കോട്ടൂളി;അമ്മയമായി പരാതിക്കാരന്റെ വീടിന് മുന്നിൽ സമരം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > തെറ്റ് ചെയ്തിട്ടില്ലെന്ന് ആവർത്തിച്ച് പ്രമോദ് കോട്ടൂളി;അമ്മയമായി പരാതിക്കാരന്റെ വീടിന് മുന്നിൽ സമരം
News

തെറ്റ് ചെയ്തിട്ടില്ലെന്ന് ആവർത്തിച്ച് പ്രമോദ് കോട്ടൂളി;അമ്മയമായി പരാതിക്കാരന്റെ വീടിന് മുന്നിൽ സമരം

Web News
Last updated: July 13, 2024 7:03 PM
Web News
Published: July 13, 2024
Share

കോഴിക്കോട്: പി.എസ്.സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴവാങ്ങിയെന്ന പരാതിയിൽ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയതിനു പിന്നാലെ പരാതിക്കാരൻറെ വീടിന് മുന്നിൽ കുത്തിയിരിപ്പ് സമരവുമായി പ്രമോദ് കോട്ടൂളി. വിവാദത്തിൽ പാർട്ടിക്ക് പരാതി നൽകിയ ചേവായൂർ സ്വദേശി ശ്രീജിത്തിന്റെ വീടിനു മുന്നിൽ അമ്മക്കും മകനുമൊപ്പമാണ് സമരം തുടങ്ങിയത്. താൻ തെറ്റ് ചെയ്തിട്ടില്ലെന്നും സത്യാവസ്ഥ അമ്മയെ ബോധ്യപ്പെടുത്തണമെന്നും പ്രമോദ് പറഞ്ഞു.താൻ പാർട്ടിയെ വെല്ലുവിളിച്ചിട്ടില്ല. പാർട്ടി തോൽക്കുന്നത് കാണാൻ ആഗ്രഹിക്കുന്നില്ല.

സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്. അതു പുറത്തുകൊണ്ടുവരണമെന്നും പ്രമോദ് പറഞ്ഞു. തനിക്കെതിരെ നടപടിയെടുത്ത പാർട്ടി കോഴ വിവാദത്തിൽ തെളിവ് തരണമെന്നും പ്രമോദ് പ്രതികരിച്ചു. പ്രമോദിനെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കാനും തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽനിന്നും നീക്കാനും ശനിയാഴ്ച ചേർന്ന സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു. പിന്നാലെയാണ് പ്രമോദ് അമ്മക്കൊപ്പം പരാതിക്കാരൻറെ വീടിനു മുന്നിലെത്തിയത്. ആരോപിക്കപ്പെടുന്നതുപോലെ 22 ലക്ഷം രൂപ ആർക്ക് എപ്പോൾ എവിടെ വെച്ച് നൽകിയെന്ന് പ്രമോദ് ചോദിച്ചു.

ഈ 22 ലക്ഷം രൂപ ആരെങ്കിലും വാങ്ങിയിട്ടുണ്ടെങ്കിൽ അത് ആർക്കാണ് നൽകിയത്, എപ്പോഴാണ്, എന്നാണ്- ഇത്തരം വിരങ്ങൾ എന്റെ അമ്മയെ ബോധ്യപ്പെടുത്തണം. പരാതിക്കാരൻ തെളിവുസഹിതം കാര്യങ്ങൾ വ്യക്തമാക്കണമെന്നും പ്രമോദ് നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

 

TAGGED:cpmDYFIFraud casepramod kotooliPSC
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

സിക്കിമില്‍ സൈനിക ട്രക്ക് അപകടത്തില്‍ മരിച്ചവരില്‍ മലയാളി സൈനികനും

December 24, 2022
News

വിലക്കിന് പിന്നാലെ അമ്മയിലെ അംഗത്വത്തിന് അപേക്ഷ നൽകി ശ്രീനാഥ് ഭാസി: തീരുമാനം എക്സിക്യൂട്ടീവ് കമ്മിറ്റിയെടുക്കും

April 27, 2023
News

ജാതി-മത ഭേദമന്യേ കുരുന്നുകളെത്തി; ഇല്ലിക്കുന്ന് ഗുണ്ടര്‍ട്ട് മ്യൂസിയത്തില്‍ ആദ്യാക്ഷരം കുറിച്ച് നല്‍കി സ്പീക്കര്‍ എ.എന്‍ ഷംസീര്‍

October 24, 2023
News

ബിസ്‌കറ്റ് മോഷ്ടിച്ചതിന് കുട്ടികള്‍ക്ക് കെട്ടിയിട്ട് മര്‍ദ്ദനം; ബിഹാറില്‍ കടയുടമയ്‌ക്കെതിരെ കേസ്

October 31, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?