EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വാട്ടർ മെട്രോ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി കേരളത്തിലെത്തും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വാട്ടർ മെട്രോ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി കേരളത്തിലെത്തും
News

വാട്ടർ മെട്രോ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി കേരളത്തിലെത്തും

News Desk
Last updated: December 27, 2022 8:27 AM
News Desk
Published: December 27, 2022
Share

മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ച വിജയം. ഇന്ന് രാവിലെ 10.30ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. തിങ്കളാഴ്ചയാണ് മുഖ്യമന്ത്രി ഡൽഹിയിലെത്തിയത്. കൂടാതെ കേരളത്തിന്റെ തനത് കലാരൂപമായ കഥകളിയുടെ മാതൃകയും മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് സമ്മാനിച്ചു.

ബഫര്‍ സോണ്‍, സംസ്ഥാനത്തിന്റെ വായ്പ പരിധി, സില്‍വര്‍ ലൈന്‍ തുടങ്ങിയ പ്രധാന വിഷയങ്ങളും കൂടിക്കാഴ്ചയുടെ അജണ്ടയിലുണ്ടായിരുന്നു. മലയോര മേഖലയിൽ വലിയ ആശങ്ക സൃഷ്ടിച്ച കരുതൽമേഖല, സംസ്ഥാന സർക്കാറിന്‍റെ സ്വപ്നപദ്ധതി എന്ന് വിശേഷിപ്പിക്കുന്ന സിൽവർ ലൈൻ തുടങ്ങിയവ ചർച്ച വിഷയമായിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. കൂടാതെ വിവിധ പദ്ധതികൾക്കുള്ള വായ്പപരിധി ഉയർത്തണമെന്ന ആവശ്യവും മുഖ്യമന്ത്രി പ്രധാനമന്ത്രിക്കുമുന്നിൽ ഉന്നയിക്കുമെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.

അതേസമയം ഡി.പി.ആർ അപൂർണമെന്ന് റെയിൽവേ മന്ത്രാലയം ആവർത്തിക്കുന്ന സാഹചര്യത്തിലാണ് സിൽവർ ലൈൻ വിഷയത്തിലെ ഈ കൂടിക്കാഴ്ച. കരുതൽ മേഖലയെ അപേക്ഷിച്ച് കേന്ദ്ര ഇടപെടലുകൾക്ക് സാധ്യതയുള്ളതും സിൽവർലൈനിലാണ്. ഈ പദ്ധതിക്ക് അനുമതിതേടി നേരത്തേ മുഖ്യമന്ത്രി നേരിട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. ഇതിന് അനുബന്ധമായാണ് കൂടിക്കാഴ്ചയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

സി.പി.എം പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കുന്നതിനായി ബുധനാഴ്ചവരെ മുഖ്യമന്ത്രി ഡൽഹിയിലുണ്ടാവും. ചീഫ് സെക്രട്ടറി വി.പി. ജോയും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കാണാനും മുഖ്യമന്ത്രി സമയം തേടിയിട്ടുണ്ടെന്നാണ് വിവരം. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.

TAGGED:cm pinarayi vijayanPM Narendra Modi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

‘ഞാനൊരു പുകയും കണ്ടില്ല’, വ്യത്യസ്തമായ രീതിയിൽ സർക്കാരിനെ വിമർശിച്ച് സംവിധായകൻ ആഷിഖ് അബു

March 15, 2023
NewsReal Talk

എം.ഇ.എസ് മേധാവികളേ.. നിങ്ങൾക്ക് ഒരൽല്പം കനിവുണ്ടാവണം, ലേശം ചരിത്രബോധവും..!!

August 30, 2022
News

ലെഫ്റ്റനന്റ് ഗവർണർ വി.കെ സക്‌സേന ഫയൽ ചെയ്ത മാനനഷ്ട കേസിൽ മേധാ പട്കറിന് 5 മാസം തടവ്

July 1, 2024
News

നിപ ജാഗ്രത; കോഴിക്കോട് ജില്ലയില്‍ ശനിയാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

September 14, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?