EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പ്രധാനമന്ത്രി മോദി ചൊവ്വാഴ്ച യുഎഇയിലെത്തും, അബുദാബിയിലെ ക്ഷേത്രം ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പ്രധാനമന്ത്രി മോദി ചൊവ്വാഴ്ച യുഎഇയിലെത്തും, അബുദാബിയിലെ ക്ഷേത്രം ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യും
News

പ്രധാനമന്ത്രി മോദി ചൊവ്വാഴ്ച യുഎഇയിലെത്തും, അബുദാബിയിലെ ക്ഷേത്രം ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യും

2015-ന് ശേഷം യുഎഇയിലേക്കുള്ള പ്രധാനമന്ത്രി ഏഴാമത്തെ സന്ദർശനമാണിത്. കഴിഞ്ഞ എട്ട് മാസത്തിനിടെ മാത്രം മൂന്നാം തവണയാണ് മോദി യുഎഇയിലെത്തുന്നത്.

Web Desk
Last updated: February 11, 2024 7:43 PM
Web Desk
Published: February 11, 2024
Share

രണ്ട് ദിവസത്തെ സന്ദ‍ർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച യുഎഇയിൽ എത്തും. സന്ദ‍ർശനത്തിനിടെ യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ കാണുന്ന മോദി മിഡിൽ ഈസ്റ്റിലെ ആദ്യ ഹിന്ദു ശിലാക്ഷേത്രത്തിൻ്റെ ഉദ്ഘാടനം അബുദാബിയിൽ നിർവഹിക്കും. അബുദാബിയിലും ദുബായിലുമായി നിരവധി പരിപാടികളിൽ ഈ രണ്ട് ദിവസം പ്രധാനമന്ത്രി പങ്കെടുക്കും.

2015-ന് ശേഷം യുഎഇയിലേക്കുള്ള പ്രധാനമന്ത്രി ഏഴാമത്തെ സന്ദർശനമാണിത്. കഴിഞ്ഞ എട്ട് മാസത്തിനിടെ മാത്രം മൂന്നാം തവണയാണ് മോദി യുഎഇയിലെത്തുന്നത്. 2015-ൽ മോദി ആദ്യമായി യുഎഇയിൽ എത്തുമ്പോൾ 34 വ‍ർഷത്തിനിടെ ഒരു പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമായിരുന്നു അത്.

സന്ദ‍ർശനത്തിനിടെ യുഎഇ പ്രസിഡൻ്റുമായി മോദി ഉഭയകക്ഷി ചർച്ചകൾ നടത്തുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം (എംഇഎ) പ്രസ്താവനയിൽ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ വിപുലീകരിക്കാനും ശക്തിപ്പെടുത്താനുമുള്ള പുതിയ തീരുമാനങ്ങൾ ഇരുരാഷ്ട്രത്തലവൻമാരുടേയും കൂടിക്കാഴ്ചയിലുണ്ടാവും. വൈസ് പ്രസിഡൻ്റും യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായും മോദി കൂടിക്കാഴ്ച നടത്തും.

ചൊവ്വാഴ്ച വൈകുന്നേരം അബുദാബിയിലെ സായിദ് സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന ‘അഹ്‌ലൻ മോദി’ പരിപാടിയിൽ 60,000-ത്തിലധികം ഇന്ത്യൻ പ്രവാസികളെ മോദി അഭിസംബോധന ചെയ്യും. പരിപാടിയിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ ഇതിനോടകം പൂ‍ർത്തിയായിട്ടുണ്ട്.

ബുധനാഴ്ച, ദുബായിൽ നടക്കുന്ന ലോക ഗവൺമെൻ്റ് ഉച്ചകോടി 2024 ൽ പ്രധാനമന്ത്രി ആദ്യം പങ്കെടുക്കും. ഇന്ത്യ, തുർക്കി, ഖത്തർ എന്നീ രാജ്യങ്ങൾ പങ്കെടുക്കുന്ന ഉച്ചകോടിയിൽ അദ്ദേഹം മുഖ്യപ്രഭാഷണം നടത്തും. ബുധനാഴ്ച വൈകിട്ട് അബു മുറൈഖയിലെ ബിഎപിഎസ് ഹിന്ദു മന്ദിർ മോദി ഉദ്ഘാടനം ചെയ്യും.

യുഎഇ-ഇന്ത്യ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സിഇപിഎ) 2022 മെയിൽ പ്രാബല്യത്തിൽ വന്നതിനുശേഷം, ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം കഴിഞ്ഞ വർഷം 85 ബില്യൺ ഡോളറിലെത്തി. 2022-23 ലെ നേരിട്ടുള്ള ഇന്ത്യയിൽ നേരിട്ട് നിക്ഷേപം നടത്തിയ നാലാമത്തെ രാജ്യമാണ് യുഎഇ.

TAGGED:Abudhabidubaiindiaindia-uaeIndian PM in DubaiPm modiPM Modi in UAEUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഞാന്‍ തുറന്ന പുസ്തകം, രാഷ്ട്രീയം നിര്‍ത്തി വീട്ടിലിരുന്നാലും എല്‍.ഡി.എഫിനെ വഞ്ചിക്കില്ല: പരാതിക്കാരിയുമായി ബന്ധമില്ല: ഗണേഷ് കുമാര്‍

September 11, 2023
News

ശാസ്ത്രം സത്യം, ഇന്ത്യ സെകുലര്‍; ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കല്‍ വിശ്വാസത്തെ തള്ളിപ്പറയല്‍ അല്ല: എ എന്‍ ഷംസീര്‍

August 3, 2023
News

നേമം, കൊച്ചുവേളി സ്റ്റേഷനുകളുടെ പേരുമാറ്റത്തിന് സര്‍ക്കാര്‍ അംഗീകാരം; ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നല്‍കി

December 31, 2023
News

ബ്രസീലിലെ ആമസോനാസിൽ പാലം തകർന്ന് മൂന്ന് മരണം

September 29, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?