EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അഞ്ചര മണിക്കൂർ… കോയമ്പത്തൂർ – ബെംഗളൂരു വന്ദേഭാരത് ട്രയൽ റൺ പൂ‍ർത്തിയായി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അഞ്ചര മണിക്കൂർ… കോയമ്പത്തൂർ – ബെംഗളൂരു വന്ദേഭാരത് ട്രയൽ റൺ പൂ‍ർത്തിയായി
News

അഞ്ചര മണിക്കൂർ… കോയമ്പത്തൂർ – ബെംഗളൂരു വന്ദേഭാരത് ട്രയൽ റൺ പൂ‍ർത്തിയായി

Web Desk
Last updated: December 28, 2023 9:11 PM
Web Desk
Published: December 28, 2023
Share

കോയമ്പത്തൂ‍ർ‌‌: വന്ദേഭാരത് എക്സ്പ്രസ്സിൻ്റെ ആദ്യ ട്രയൽ റൺ ബെം​ഗളൂരു കൻ്റോൺമെൻ്റിനും കോയമ്പത്തൂ‍ർ ജം​ഗ്ഷനും ഇടയിൽ പൂ‍ർത്തിയായി. പുലർച്ചെ കോയമ്പത്തൂരിൽ നിന്നും ബെം​ഗളൂരുവിലേക്ക് പോയ ട്രെയിൻ രാത്രിയോടെ കോയമ്പത്തൂരിൽ തിരിച്ചെത്തി. ദക്ഷിണ റെയിൽവേയിലേയും ദക്ഷിണ – പശ്ചിമ റെയിൽവേയും ഉദ്യോ​ഗസ്ഥ‍‌ർ ട്രെയൽ റണിനായി ട്രെയിനിൽ സഞ്ചരിച്ചു.

“രാവിലെ 5 മണിക്ക് കോയമ്പത്തൂരിൽ നിന്ന് പുറപ്പെട്ട ട്രെയിൻ 10.38 ന് രണ്ട് സോണുകളിലെയും റെയിൽവേ ഉദ്യോഗസ്ഥരുമായി ബംഗളൂരുവിൽ എത്തി. 380 കിലോമീറ്റർ ദൂരം അഞ്ച് മണിക്കൂറും 38 മിനിറ്റും കൊണ്ട് താണ്ടിയാണ് ട്രെയൽ റണിൽ വന്ദേഭാരത് കോയമ്പത്തൂരിൽ നിന്നും ബെം​ഗളൂരുവിൽ എത്തിയത്. ബെംഗളൂരു കന്റോൺമെന്റിൽ നിന്നുള്ള മടക്കയാത്രയിൽ 1.40 ന് പുറപ്പെട്ട് 6 മണിക്കൂറും 2 മിനിറ്റും എടുത്ത് 7.42ന് കോയമ്പത്തൂരിലെത്തി.

തിരുപ്പൂർ, ഈറോഡ്, സേലം, ധർമപുരി, ഹൊസൂർ എന്നീ സ്റ്റേഷനുകളിലാണ് ട്രെയൽ റണിൽ വന്ദേഭാരത് നി‍ർത്തിയത്. ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ട്രെയിൻ ഫ്ളാ​ഗ് ഓഫ് ചെയ്യും എന്നാണ് റെയിൽവേ അറിയിക്കുന്നത്. ഉദ്ഘാടനത്തിന് പിന്നാലെ ട്രെയിനിൻ്റെ സമയക്രമവും സ്റ്റോപ്പുകളും ടിക്കറ്റ് നിരക്കും സംബന്ധിച്ച ഔദ്യോ​ഗിക പ്രഖ്യാപനം റെയിൽവേ നടത്തും. മറ്റു ട്രെയിനുകളുടെ സമയക്രമത്തെ ബാധിക്കാതെ വന്ദേഭാരത് സർവ്വീസ് നടത്താനാണ് ശ്രമിക്കുന്നതെന്നാണ് റെയിൽവേ ഉദ്യോ​ഗസ്ഥർ പറയുന്നത്.

കോയമ്പത്തൂ‍ർ – ബെം​ഗളൂരുവ വന്ദേഭാരത് കൂടാതെ മറ്റു അഞ്ച് വന്ദേ ഭാരത് ട്രെയിനുകളും രണ്ട് അമൃത് ഭാരത് ട്രെയിനുകളും ഉൾപ്പെടെ ഡിസംബർ 30 ന് പ്രധാനമന്ത്രി അയോധ്യയിൽ നിന്ന് ഉദ്ഘാടനം ചെയ്യും. വന്ദേഭാരത് സീരിസിൽ ഉൾപ്പെടുന്ന നോൺ എസി പുഷ് പുൾ ട്രെയിനായ അമൃത് ഭാരത് ട്രെയിനുകളും ശനിയാഴ്ച മോദി അയോധ്യയിൽ ഫ്ലാ​ഗ് ഓഫ് ചെയ്യുന്നുണ്ട്. 130 കിമീ വേ​ഗതയിൽ വരെ സഞ്ചരിക്കാവുന്ന ഈ ട്രെയിനുകൾ അൺറിസർവ്ഡ് കോച്ചുകളുമായാവും സർവ്വീസ് നടത്തുക. അയോധ്യ-ദർഭംഗ, മാൾഡ ടൗൺ-ബെംഗളൂരു റൂട്ടുകളിലാണ് ആദ്യത്തെ അമൃത് ഭാരത് ട്രെയിനുകൾ ഓടുക. എറണാകുളം – ​ഗുവാഹത്തി റൂട്ടിൽ അമൃത് ഭാരത് ട്രെയിൻ ഓടിക്കാൻ റെയിൽവേയ്ക്ക് പദ്ധതിയുണ്ടെന്നാണ് സൂചന. സ്ലീപ്പർ കോച്ചുകളും, ജനറൽ കോച്ചുകളും മാത്രമാവും ഈ ട്രെയിനിലുണ്ടാവുക.

അയോധ്യ – ആനന്ദ് വിഹാർ (ദില്ലി), ന്യൂഡൽഹി – വൈഷ്‌ണോ ദേവി കത്ര (കശ്മീ‍ർ), ന്യൂഡൽഹി – അമൃത്‌സർ, കോയമ്പത്തൂർ – ബെംഗളൂരു, മംഗലാപുരം – മഡ്‌ഗാവ് (​ഗോവ), മുംബൈ – ജൽന എന്നീ റൂട്ടുകളിലാണ് പുതിയ വന്ദേഭാരത് ട്രെയിനുകൾ വരുന്നത്. ബെം​ഗളൂരു – കോയമ്പത്തൂ‍ർ വന്ദേഭാരത് പാലക്കാട്ടേക്കും, മഡ്​ഗാവ് – മം​ഗലാപുരം വന്ദേഭാരത് കോഴിക്കോട്ടേക്കും നീട്ടണമെന്ന ആവശ്യം കേരളത്തിലെ ട്രെയിൻ യാത്രക്കാർ ഉന്നയിക്കുന്നുണ്ട്. എറണാകുളം – ബെം​ഗളൂരു വന്ദേഭാരതിനായുള്ള കേരളത്തിൻ്റെ കാത്തിരിപ്പും തുടരുകയാണ്.

TAGGED:Pm modivandebharat
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

മെക്സിക്കോയിൽ ഇനി സ്വവർഗ വിവാഹം നിയമ വിധേയം

October 27, 2022
News

വിദേശത്തേക്ക് പറന്ന് വിദ്യാർത്ഥികൾ, കേരളത്തിലെ ആർട്സ് കോളേജുകളിൽ 37 ശതമാനം സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു

January 21, 2024
Mamukoya
News

മാമുക്കോയയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

April 26, 2023
News

സംഭവം ഞെട്ടിക്കുന്നതും വേദനാജനകവും – മുഖ്യമന്ത്രി

May 10, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?