EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കു​വൈ​ത്തി​ലേ​ക്ക് ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​കളെ അയക്കുന്നത് ഫി​ലി​പ്പീ​ൻസ് താത്കാലികമായി നിർത്തിവച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കു​വൈ​ത്തി​ലേ​ക്ക് ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​കളെ അയക്കുന്നത് ഫി​ലി​പ്പീ​ൻസ് താത്കാലികമായി നിർത്തിവച്ചു
News

കു​വൈ​ത്തി​ലേ​ക്ക് ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​കളെ അയക്കുന്നത് ഫി​ലി​പ്പീ​ൻസ് താത്കാലികമായി നിർത്തിവച്ചു

Web desk
Last updated: February 9, 2023 5:52 AM
Web desk
Published: February 9, 2023
Share

കു​വൈ​ത്തി​ലേ​ക്ക് ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളെ അ​യ​ക്കു​ന്ന​ത് ഫിലിപ്പീൻസ് താ​ല്‍ക്കാ​ലി​ക​മാ​യി നിർത്തിവച്ചു. ഫി​ലി​പ്പീ​ൻ കു​ടി​യേ​റ്റ തൊ​ഴി​ൽ മ​ന്ത്രി സൂ​സ​ൻ ഒ​പ്ലെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. അതേസമയം തൊ​ഴി​ലാ​ളി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന് വേണ്ടി കൂ​ടു​ത​ൽ ഉ​റ​പ്പ് ല​ഭി​ക്കാ​നു​ള്ള ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ കു​വൈ​ത്ത് സ​ര്‍ക്കാ​റു​മാ​യി ന​ട​ത്തിവരികയാണ്. ക​രാ​ര്‍ നി​ല​വി​ല്‍ വ​രു​ന്ന​തു വ​രെ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളെ അ​യ​യ്ക്കു​ന്ന​ത് നി​ർത്തും.

അ​ടു​ത്തി​ടെയാണ് ഫി​ലി​പ്പീ​ൻ​സ് സ്വദേശിയായ 35കാ​രി​ ജു​ലേ​ബി റ​ണാ​ര കു​വൈ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടത്. ഗാർഹിക തൊഴിലാളിയായിരുന്ന ഇ​വ​രു​ടെ ക​ത്തി​ക്ക​രി​ഞ്ഞ അ​വ​ശി​ഷ്ട​ങ്ങ​ൾ സാ​ൽ​മി മ​രു​ഭൂ​മി​യി​ൽ നിന്നും ക​ണ്ടെ​ത്തിയി​രു​ന്നു. ഇ​വ​രു​ടെ തൊ​ഴി​ലു​ട​മ​യു​ടെ 17 വ​യ​സ്സു​ള്ള മ​ക​നെ കൊ​ല​ ്കു​റ്റ​ത്തി​ന് അ​റ​സ്റ്റ് ചെ​യ്യുകയും ചെയ്തു. ഇ​തി​നു പി​റ​കേയാണ് തൊ​ഴി​ലാ​ളി​ക​ളെ കു​വൈ​ത്തി​ലേ​ക്ക് വി​ന്യ​സി​ക്കു​ന്ന​ത് നി​ർ​ത്ത​ണ​മെ​ന്ന് ഫി​ലി​പ്പീ​ൻ​സി​ലെ പാ​ർ​ല​മെ​ന്റ് അം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടത്

എ​ന്നാ​ൽ കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് സ​ലീം അ​ബ്ദു​ല്ല അ​ൽ ജാ​ബ​ർ അ​സ്സ​ബാ​ഹും ഫി​ലി​പ്പീ​ൻ​സ് ഷ​ർ​ഷെ ദ​ഫേ ജോ​സ് ക​ബ്രേ​ര​യും ത​മ്മി​ൽ കൂ​ടി​ക്കാ​ഴ്ച​ നടത്തിയതിനെ തു​ട​ർ​ന്ന് ഈ പ്ര​ശ്ന​ത്തി​ൽ അ​യ​വു​വ​ന്നി​രു​ന്നു. വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് സ​ലീം കൊ​ല​പാ​ത​ക​ത്തെ അ​പ​ല​പി​ക്കുകയും പ്ര​തി ശി​ക്ഷി​ക്ക​പ്പെ​ടു​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കു​ക​യും ചെയ്തിരുന്നു. യു​വ​തി​യു​ടെ കു​ടും​ബ​ത്തോടും ഫി​ലി​പ്പീ​ൻ​സ് സ​ർ​ക്കാ​റി​നോ​ടും അ​നു​ശോ​ച​നം അ​റി​യി​ക്കു​ക​യും ചെയ്തു. ശേഷം പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ടെ​ സുര​ക്ഷ​യും അ​വ​കാ​ശ​ങ്ങ​ളും സം​ര​ക്ഷി​ക്കു​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പും ന​ൽ​കി​.

2018ലും സമാനമായ രീതിയിൽ ​ഫി​ലി​പ്പീ​ൻ​സ് വീ​ട്ടു​ജോ​ലി​ക്കാ​രിയായിരുന്ന ജോ​വാ​ന ഡാ​നി​യേ​ല ഡെ​മാ​ഫെ​ലി​സ് കൊ​ല്ല​പ്പെ​ട്ട​തും വ​ലി​യ ച​ർ​ച്ച​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കു​വൈ​ത്തി​ലേ​ക്ക് തൊ​ഴി​ലാ​ളി​ക​ളു​ടെ വി​ന്യാ​സം ഫി​ലി​പ്പീ​ൻ​സ് നി​രോ​ധി​ച്ചു. എന്നാൽ തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള സം​ര​ക്ഷ​ണ ക​രാ​റി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ഒ​പ്പു​വെ​ച്ച​തി​നെ​ത്തു​ട​ർ​ന്ന് നി​രോ​ധ​നം പി​ൻ​വ​ലിക്കുകയും ചെയ്തു. 2019 മേ​യി​ൽ ഫി​ലി​പ്പീ​ൻസ് സ്വദേശിയായ കോ​ൺ​സ്റ്റാ​ൻ​ഷ്യ ലാ​ഗോ ദ​യാ​ഗും കു​വൈ​ത്തി​ൽ വച്ച് കൊ​ല്ല​പ്പെ​ട്ടു. മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷം വീണ്ടും മ​റ്റൊ​രു വീ​ട്ടു​ജോ​ലി​ക്കാ​രി​യാ​യ ജീ​ൻ​ലി​ൻ വി​ല്ല​വെ​ൻ​ഡെ​യും കൊ​ല്ല​പ്പെ​ട്ടു.

ഇ​തോ​ടെ 2020 ജ​നു​വ​രി​യി​ൽ ഫി​ലി​പ്പീ​ൻ​സ് വീ​ണ്ടും തൊ​ഴി​ലാ​ളി വി​ന്യാ​സ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തിയിരുന്നു. എന്നാൽ വി​ല്ല​വെ​ൻ​ഡെ​യു​ടെ തൊ​ഴി​ലു​ട​മ​ക്ക് ക​ടു​ത്ത ശി​ക്ഷ വി​ധി​ച്ച​പ്പോൾ ഫിലിപ്പീൻസ് ഏർപ്പെടുത്തിയ നി​രോ​ധ​നം പിൻവലിച്ചു. വീ​ട്ടു​ജോ​ലി​ക്കാ​ർ ഉ​ൾ​പ്പെ​ടെ ഏ​ക​ദേ​ശം 2,68,000 ഫി​ലി​പ്പീ​ൻ​സു​കാ​രാണ് കു​വൈ​ത്തി​ൽ ജോ​ലി ചെ​യ്യു​ന്നത്. അ​തേ​സ​മ​യം നി​ല​വി​ൽ കു​വൈ​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന ഗാർഹിക തൊഴിലാളികൾ അ​വ​ധി​ക്ക്‌ നാ​ട്ടി​ലെത്തിയതിനു ശേഷം അ​തേ തൊ​ഴി​ലു​ട​മ​യു​ടെ കീ​ഴി​ലേ​ക്കു തിരികെ മടങ്ങുന്നതിന് ത​ട​സ്സ​മി​ല്ല.

TAGGED:domestic workersKuwaitPhilippines
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

News

ലൈഫ് മിഷൻ കോഴ ; എം ശിവശങ്കർ അറസ്റ്റിൽ

February 15, 2023
News

മെക്സിക്കോയിൽ ഇനി സ്വവർഗ വിവാഹം നിയമ വിധേയം

October 27, 2022
News

മുഖ്യമന്ത്രിയും മന്ത്രിമാരും ലണ്ടനില്‍; ലോക കേരള സഭയ്ക്ക് തുടക്കമായി

October 9, 2022
News

 ഡ്രോണുകളെ തകർക്കാൻ ഇന്ത്യൻ സേന പരുന്തുകൾക്ക് പരിശീലനം നൽകുന്നു

November 30, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?