EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സൗദിയിലുള്ളവർക്ക് ഇനി സാധനങ്ങൾ എളുപ്പത്തിൽ ഇന്ത്യയി​ലേക്കയക്കാം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സൗദിയിലുള്ളവർക്ക് ഇനി സാധനങ്ങൾ എളുപ്പത്തിൽ ഇന്ത്യയി​ലേക്കയക്കാം
News

സൗദിയിലുള്ളവർക്ക് ഇനി സാധനങ്ങൾ എളുപ്പത്തിൽ ഇന്ത്യയി​ലേക്കയക്കാം

News Desk
Last updated: January 14, 2023 10:59 AM
News Desk
Published: January 14, 2023
Share

സൗദി അറേബ്യയിൽനിന്ന്​ എളുപ്പത്തിലും സുരക്ഷിതത്തോടും കൂടി ഇന്ത്യയിലേക്ക്​ സാധനങ്ങളയക്കാൻ സൗദി പോസ്​റ്റ്​ സംവിധാനമൊരുക്കി. സമ്മാനങ്ങൾ, ഉപഭോക്താവിനുള്ള ഉൽപന്നങ്ങൾ, ബിസിനസ്​ പങ്കാളികൾക്കുള്ള രേഖകൾ തുടങ്ങി സൗദി അറേബ്യയിൽ നിന്ന്​ ഇന്ത്യയിൽ എത്തിക്കാൻ ഏറ്റവും വിശ്വസനീയമായ ഒരു കൊറിയർ സംവിധാനമാണ്​ സൗദി പോസ്​റ്റ്​ഒരുക്കിയിരിക്കുന്നത്.

1926-ൽ വിവിധ തരത്തിലുള്ള ലോജിസ്​റ്റിക്കൽ, തപാൽ സേവനങ്ങൾ നൽകുന്നതിനായി സ്ഥാപിതമായ സർക്കാർ സ്ഥാപനമാണ് എസ്​.പി.എൽ. 96 വർഷമായി മികവുറ്റതും സജീവവുമായ തപാൽ, ലോജിസ്​റ്റിക് സേവനങ്ങളാണ് ഇവർ നൽകിവരുന്നത്​. വ്യത്യസ്‌ത ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വിവിധ തരത്തിലുള്ള ഡെലിവറി സംവിധാനങ്ങളാണ്​ ഇവിടെ പ്രവർത്തിക്കുന്നത്​.

എക്കണോമി എന്ന സാധാരണ സർവീസും എക്‌സ്‌പ്രസ്​ എന്ന അതിവേഗത്തിലുമുള്ള ഡെലിവറി സംവിധാനവും ലഭ്യമാണ്. കൂടാതെ സൗദിക്കുള്ളിലും വിദേശരാജ്യങ്ങളിലുമായി ഒന്നിലധികം വിതരണ ശൃംഖലകളുടെ സംവിധാനവും എസ്​.പി.എൽ ഒരുക്കിയിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്​ ഇന്ത്യയിലെ എസ്​.പി.എൽ നെറ്റ്​വർക്ക്​. സൗദി അറേബ്യയിലെ ഏറ്റവും വലിയ വിദേശി സമൂഹം​ ഇന്ത്യക്കാരുടേതാണ്​.

​ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്​ട്ര വിപണികളിലൊന്നായാണ് ഇന്ത്യയെ കാണു​ന്നതെന്നും സൗദി പോസ്റ്റ്‌ വ്യക്തമാക്കി. ഇന്ത്യയിലുടനീളമുള്ള മേൽവിലാസക്കാരുടെ വീട്ടുപടിക്കലിലോ അല്ലെങ്കിൽ ഏറ്റവും അടുത്തുള്ള പോസ്​റ്റ്​ ഓഫീസിലോ പാഴ്​സൽ എത്തിച്ചേരും. കൂടാതെ പാഴ്​സൽ അയച്ചാൽ അത്​ ഡെലിവറി ചെയ്യപ്പെടും വരെ ട്രാക്ക്​ ചെയ്യാനും സൗദി പോസ്റ്റിൽ സംവിധാനമുണ്ട്.

TAGGED:Saudi post
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

യുദ്ധം ഞങ്ങളുടെ പേരില്‍ വേണ്ട; പലസ്തീനെ സ്വതന്ത്രമാക്കണം; ന്യൂയോര്‍ക്കില്‍ പലസ്തീനെ പിന്തുണച്ച് ജൂതരുടെ റാലി

October 28, 2023
News

സൗദി കിരീടാവകാശിയും മോദിയും ജി-20യിൽ കൂടിക്കാഴ്ച നടത്തും

November 14, 2022
News

ഊട്ടിയിലേക്ക് ടൂര്‍ പോകാനായി എത്തിച്ച ബസുകള്‍ പുലര്‍ച്ചെ പിടിച്ചെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്

November 9, 2023
News

വയറ്റില്‍ കത്രിക കുടുങ്ങിയത് മെഡിക്കല്‍ കോളേജില്‍ നിന്ന് തന്നെയെന്ന് പൊലീസ് റിപ്പോര്‍ട്ട്; സത്യം പുറത്ത് വന്നെന്ന ഹര്‍ഷിന

July 24, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?