EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അബുദാബിയിൽ ചുവപ്പ് ലൈറ്റ് മറികടന്നാല്‍ ഇനി പി‍ഴ 51,000 ദിര്‍ഹം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അബുദാബിയിൽ ചുവപ്പ് ലൈറ്റ് മറികടന്നാല്‍ ഇനി പി‍ഴ 51,000 ദിര്‍ഹം
News

അബുദാബിയിൽ ചുവപ്പ് ലൈറ്റ് മറികടന്നാല്‍ ഇനി പി‍ഴ 51,000 ദിര്‍ഹം

News Desk
Last updated: February 15, 2023 8:25 AM
News Desk
Published: February 15, 2023
Share

ചുവപ്പ് ലൈറ്റ് കണ്ടിട്ടും നിർത്താതെ വാഹനമോടിക്കുന്നവർക്ക് മറ്റ് എമിറേറ്റുകളേക്കൾ കടുത്ത ശിക്ഷയുമായി അബുദാബി. നിയമം ലംഘിച്ചാൽ 51,000 ദിര്‍ഹം പിഴ ഈടാക്കാനാണ് തീരുമാനം. കുറ്റം ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കും. സിഗ്നലുകളിലെ അമിതവേഗവും പച്ച സിഗ്നല്‍ മാറുംമുമ്പ് പോകാനുള്ള തിടുക്കം എന്നിവയും നിയമലംഘനത്തിന്‍റെ പരിധിയില്‍ വരുമെന്ന് അധികൃതർ അറിയിച്ചു.

യുഎഇയുടെ ഫെഡറൽ ട്രാഫിക് നിയമപ്രകാരംം ചുവന്ന സിഗ്നലുകളിലൂടെ ലൈറ്റ് വെഹിക്കിൾ വാഹനമോടിച്ചാൽ 1,000 ദിർഹമാണ് പിഴ . ഭാരമുള്ള വാഹനങ്ങൾക്ക് 3000 ദിർഹമാണ് പിഴ. 30 ദിവസത്തേക്ക് വാഹനങ്ങൾ കണ്ടുകെട്ടുകയും വാഹനമോടിക്കുന്നവരുടെ ഡ്രൈവിംഗ് ലൈസൻസിൽ 12 ബ്ലാക്ക് പോയിൻ്റുകൾ വീഴുകയും ചെയ്യും. പിടിച്ചെടുത്ത കാര്‍ മോചിപ്പിക്കാൻ ഉടമകൾ 3,000 ദിർഹം ഫീസ് നൽകണം.

അബുദാബിയില്‍ പരിഷ്കരിച്ച നിയമപ്രകാരം പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാന്‍ 50,000 ദിര്‍ഹമാണ് നല്‍കേണ്ടത്. ഡ്രൈവറുടെ ലൈസന്‍സ് ആറ് മാസത്തേക്ക് റദ്ദ് ചെയ്യും. വാഹനങ്ങൾ തിരിച്ചെടുത്തില്ലെങ്കില്‍ ലേലം ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു. ചുവപ്പ് സിഗ്നല്‍ മറികടക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നതോടെ ഉടമയ്ക്ക് അരലക്ഷത്തില്‍ അധികം ദിര്‍ഹമാണ് പി‍ഴയടക്കേണ്ടി വരിക.

2020 സെപ്റ്റംബറില്‍ കൊണ്ടുവന്ന നിയമം അബുദാബി കര്‍ശനമാക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് അബുദാബി പോലീസ് സോഷ്യൽ മീഡിയ ചാനലുകളിൽ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. പിഴയടച്ചില്ലെങ്കിൽ മൂന്നു മാസത്തിനകം കണ്ടുകെട്ടിയ വാഹനങ്ങൾ ലേലം ചെയ്യുമെന്നാണ് അറിയിപ്പ്. ലൈറ്റുകൾ മറികടക്കുന്നതിലെ അപകടസാധ്യത വ്യാക്തമാക്കുന്ന വീഡിയോകളും പൊലീസ് പങ്കുവച്ചിട്ടുണ്ട്.

TAGGED:Abudhabired lighttraffic law
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

NewsSports

ടി20 ലോ​​​ക​​​ക​​​പ്പ്: ഇന്ത്യ-നെതര്‍ലന്‍ഡ്‌സ് പോരാട്ടം ഇന്ന്‌

October 27, 2022
News

ഇസ്രയേൽ മന്ത്രിയുടെ വിവാദ​ പ്രസ്താവനയെ അപലപിച്ച് യുഎഇ

November 6, 2023
News

തിരുപ്പിറവിയുടെ സ്മരണയില്‍ ഇന്ന് ക്രിസ്മസ്

December 25, 2022
EntertainmentNews

പത്തൊമ്പതാം നൂറ്റാണ്ട് പോലുള്ള ചവറ് സിനിമകള്‍ തെരഞ്ഞെടുത്ത് ജൂറിയെ ബുദ്ധിമുട്ടിക്കരുത്; രഞ്ജിത്ത് ഇടപെട്ടതായി നേമം പുഷ്പരാജിന്റെ ശബ്ദരേഖ

August 6, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?