EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇയിൽ വിദ്യാര്‍ത്ഥികൾക്ക് പിസിആര്‍ ടെസ്റ്റ് നിർബന്ധം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യുഎഇയിൽ വിദ്യാര്‍ത്ഥികൾക്ക് പിസിആര്‍ ടെസ്റ്റ് നിർബന്ധം
News

യുഎഇയിൽ വിദ്യാര്‍ത്ഥികൾക്ക് പിസിആര്‍ ടെസ്റ്റ് നിർബന്ധം

News Desk
Last updated: August 26, 2022 9:04 AM
News Desk
Published: August 26, 2022
Share

വേനലവധിക്ക് ശേഷം യുഎഇയിൽ സ്കൂൾ തുറക്കുന്ന പശ്ചാത്തലത്തിൽ വിദ്യാർഥികൾക്ക് പിസിആര്‍ ടെസ്റ്റ് നിർബന്ധമാക്കി. ഇതിനായി ആശുപത്രികൾ, ക്ലിനിക്കുകൾ, ഹോം ടെസ്റ്റിംഗ് സേവനങ്ങൾ എന്നിവിടങ്ങളില്‍ കുറഞ്ഞ തുകയ്ക്ക് RT-PCR ടെസ്റ്റ് സേവനങ്ങൾ ലഭ്യമാക്കിയതായി അധികൃതർ അറിയിച്ചു. 40 ദിർഹം വരെയുള്ള കുറഞ്ഞ തുകയ്ക്ക് ഇവിടെ ടെസ്റ്റുകൾ നടത്താനാകും.

12 വയസിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്കും അധ്യാപകര്‍ക്കും സ്കൂളുകളിലെ മറ്റ് ജീവനക്കാര്‍ക്കും പുതിയ അധ്യയന വർഷം തുടങ്ങുന്നതിന് 96 മണിക്കൂറിനുളളില്‍ എടുത്ത പിസിആർ പരിശോധന ഫലം നിർബന്ധമാണ്. രോഗലക്ഷണമുളള വിദ്യാർത്ഥികളും അധ്യാപകരും വീട്ടിൽ തന്നെ തുടരുകയോ പരിശോധന നടത്തുകയോ ചെയ്യണമെന്നാണ് നോളജ് ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ ഉപദേശം. ആരോഗ്യ പ്രവർത്തകർ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

പ്രത്യേക യോഗ്യതാ പട്ടികയില്‍പ്പെട്ട യുഎഇയിലെ താമസക്കാർക്ക് ഏഴ് എമിറേറ്റുകളിലും എമിറേറ്റ്സ് ഹെൽത്ത് സർവീസസ് (ഇഎച്ച്എസ്) കേന്ദ്രങ്ങൾ വ‍ഴിയും സൗജന്യമായി പിസിആർ ടെസ്റ്റ് നടത്താം. സേവനം മുന്‍കൂട്ടി ബുക്ക് ചെയ്ത് ഉറപ്പാക്കണം. ദുബായിലെ ഇറാനിയൻ ആശുപത്രി, സെഹ കോവിഡ്-19 സ്‌ക്രീനിംഗ് സെന്ററുകൾ, എൻഎംസി മെഡിക്കൽ സെന്റർ, ലൈഫ്‌ലൈൻ മോഡേൺ ഫാമിലി ക്ലിനിക് തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍ കുറഞ്ഞ നിരക്കില്‍ പിസിആര്‍ പരിശോധനാഫലം ലഭ്യമാണ്.

അബുദാബി, ദുബായി എന്നിവിടങ്ങളിലെ സ്വകാര്യ സ്കൂളുകളില്‍ പുതിയ നിര്‍ദ്ദേശം ലഭിക്കുംവരെ പഴയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങൾ തുടരേണ്ടതാണെന്ന് സ്കൂൾ എസ്റ്റാബ്ളിഷ്മെന്‍റ് അതോറിറ്റിയുടെ നിർദേശമുണ്ട്.

TAGGED:pcr teststudentsUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഉരുൾപൊട്ടൽ മുന്നറിയിപ്പ് നൽകാനുളള സംവിധാനമൊരുക്കി അമൃത വിശ്വവിദ്യാപീഠം

August 2, 2024
News

ദേശീയ പാത: വടകര, തുറവൂർ, തിരുവനന്തപുരം റീച്ചുകളിൽ മെല്ലെപ്പോക്കെന്ന് മുഖ്യമന്ത്രി

September 11, 2025
News

പെലെയെ ചരിത്രത്തിൽ രേഖപ്പെടുത്തിയ ആ പന്ത് ഖത്തറിലുണ്ട്

January 1, 2023
News

ഉപപ്രധാനമന്ത്രിയായി ഷെയ്ഖ് ഹംദാനും അബ്ദുള്ള അൽ നഹ്യാനും, യുഎഇയെ സർക്കാരിലേക്ക് ഫസ

July 14, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?