EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സാമ്പത്തിക പ്രതിസന്ധി രൂക്ഷം: കറാച്ചി തുറമുഖം യുഎഇയ്ക്ക് കൈമാറാൻ പാക്കിസ്ഥാൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സാമ്പത്തിക പ്രതിസന്ധി രൂക്ഷം: കറാച്ചി തുറമുഖം യുഎഇയ്ക്ക് കൈമാറാൻ പാക്കിസ്ഥാൻ
News

സാമ്പത്തിക പ്രതിസന്ധി രൂക്ഷം: കറാച്ചി തുറമുഖം യുഎഇയ്ക്ക് കൈമാറാൻ പാക്കിസ്ഥാൻ

Web Desk
Last updated: June 20, 2023 12:23 PM
Web Desk
Published: June 20, 2023
Share

ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കറാച്ചി തുറമുഖം യുഎഇയ്ക്ക് കൈമാറാനൊരുങ്ങി പാകിസ്ഥാൻ. പാക്കിസ്ഥാൻ ധനമന്ത്രി ഇഷാഖ് ദറിൻ്റെ അധ്യക്ഷതയിൽ ചേർന്ന ക്യാബിനറ്റ് കമ്മിറ്റി കറാച്ചി പോർട്ട് ട്രസ്റ്റും യുഎഇ സർക്കാരും തമ്മിലുള്ള കരാർ തയ്യാറാക്കാൻ പ്രത്യേക സമിതിയെ രൂപീകരിച്ചെന്ന് പാക്കിസ്ഥാൻ മാധ്യമമായ എക്സ്പ്രസ് ട്രൈബ്യൂണ് പത്രം റിപ്പോർട്ട് ചെയ്യുന്നു.

കറാച്ചി തുറമുഖം ഏറ്റെടുക്കാനുള്ള താത്പര്യം യുഎഇ അറിയിച്ചതോടെയാണ് ഈ ദിശയിലുള്ള ചർച്ചകളിലേക്ക് പാക്കിസ്ഥാൻ അതിവേഗം കടന്നത്. സാമ്പത്തിക പ്രതിസന്ധി കടുത്തതോടെ സർക്കാർ സ്ഥാപനങ്ങളെ വിറ്റൊഴിച്ച് പണം കണ്ടെത്താനായി ഇൻ്റ്ർ ഗവർണ്മെന്റൽ കോമേഴ്സ്യൽ ട്രാൻസാക്ഷൻസ് ആക്ട് എന്ന പ്രത്യേക നിയമം സർക്കാർ കഴിഞ്ഞ വർഷം കൊണ്ടു വന്നിരുന്നു. ഈ ചട്ടം അനുസരിച്ചുള്ള ആദ്യ ഇടപാടാവും കറാച്ചി തുറമുഖത്തിൻ്റെ വിൽപന.

ഐഎംഎഫിൽ നിന്നുള്ള 6.5 ബില്ല്യൺ ഡോളറിൻ്റെ വായ്പാ പദ്ധതിയിൽ ബാക്കിയുള്ള തുക അനുവദിച്ച് കിട്ടാത്തതാണ് പാക്കിസ്ഥാൻ ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. 2019-ലാണ് ഈ പാക്കേജിനായി ഐഎംഎഫും പാക്കിസ്ഥാനും കരാർ ഒപ്പിട്ടത്. ഇതിൻ്റെ കാലാവധി ഈ മാസം മുപ്പതിന് അവസാനിക്കും. 2.6 ബില്ല്യണ് ഡോളറാണ് ഇനി പാക്കിസ്ഥാൻ വായ്പാ ഇനത്തിൽ കിട്ടാൻ ബാക്കിയുള്ളത് ഇതിൽ 1.2 ബില്ല്യണെങ്കിലും നേടിയെടുക്കാനുള്ള കഠിനശ്രമത്തിലാണ് പാക്കിസ്ഥാൻ.

പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് തിങ്കളാഴ്ച യുഎസ്എ, യു.കെ, ഫ്രാൻസ്, ജർമനി, യൂറോപ്യൻ യൂണിയൻ, ജപ്പാൻ, ചൈന, സൌദി അറേബ്യ, ഖത്തർ, യുഎഇ രാജ്യങ്ങളുടെ അംബാസിഡ‍ർമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഐഎംഎഫ് വായ്പ അനുവദിച്ച് കിട്ടേണ്ടതിൻ്റെ ആവശ്യകത പാക് പ്രധാനമന്ത്രി അംബാസിഡർമാരെ അറിയിച്ചതായാണ് സൂചന. എന്നാൽ ഈ കൂടിക്കാഴ്ചയെ കുറിച്ച് പാക് സ‍ർക്കാർ ഔദ്യോ​ഗികമായി പ്രതികരിച്ചിട്ടില്ല.

TAGGED:Karachi portPakistanUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

പ്രവീൺ നാഥിൻ്റെ പങ്കാളി ആത്മഹത്യയ്ക്ക് ശ്രമിച്ചു: ആശുപത്രിയിൽ പ്രവേശിപ്പിച്ചു

May 5, 2023
News

‘ഫ്രണ്ട്‌സ് തമ്മില്‍ ഉപയോഗിക്കില്ലേ? അത്രയേ ഉള്ളു, സുധാകരനുമായി കല്ലുകടിയില്ലെന്ന് വിഡി സതീശന്‍

February 24, 2024
News

‘ഹാദിയ നിയമവിരുദ്ധ തടങ്കലിലല്ല’, ഹേബിയസ് കോര്‍പ്പസില്‍ നടപടികള്‍ അവസാനിപ്പിച്ച് ഹൈക്കോടതി

December 15, 2023
News

തിരുവനന്തപുരത്ത് അമ്മയെ മകന്‍ തീ കൊളുത്തി കൊന്നു

January 26, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?