EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പാകിസ്ഥാൻ വെള്ളപ്പൊക്കം: 10ലക്ഷത്തിലധികം പേർക്ക് പകർച്ചവ്യാധി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പാകിസ്ഥാൻ വെള്ളപ്പൊക്കം: 10ലക്ഷത്തിലധികം പേർക്ക് പകർച്ചവ്യാധി
News

പാകിസ്ഥാൻ വെള്ളപ്പൊക്കം: 10ലക്ഷത്തിലധികം പേർക്ക് പകർച്ചവ്യാധി

News Desk
Last updated: September 10, 2022 7:40 AM
News Desk
Published: September 10, 2022
Share

ശക്തമായ മഴ മൂലം പാകിസ്ഥാനിലുണ്ടായ വെള്ളപ്പൊക്കത്തിൽ സിന്ധിലെ ഒരു ദശലക്ഷത്തിലധികം ജനങ്ങൾക്ക് പകർച്ചവ്യാധി പിടിപെട്ടു. സിന്ധിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തു വിട്ടത്. 10,79,000 പേർക്ക് അസുഖങ്ങൾ പിടിപെട്ടുവെന്നാണ് റിപ്പോർട്ട്‌.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12,819 ആസ്ത്മ രോഗികളുടെയും നെഞ്ച് രോഗങ്ങൾ പിടിപ്പെട്ട വിവിധ ആളുകളുടെയും കണക്കുകൾ രേഖപ്പെടുത്തിയിരുന്നു. ഇതേ കാലയളവിൽ തന്നെ 14,339 ത്വക്ക് രോഗങ്ങളും റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. അതേ സമയം 15,844പേർക്ക് വയറിളക്കം, 2310 പേർക്ക് മലേറിയ,104 പേർക്ക് ഡെങ്കു വൈറസ്, 13 പേർക്ക് നായയുടെ കടിയേൽക്കുക, നാലു പേർക്ക് പാമ്പ് കടിയേൽക്കുക തുടങ്ങിയ കാര്യങ്ങളും ആരോഗ്യ മന്ത്രാലയം രേഖപ്പെടുത്തിയതായി പറയുന്നു. 19,179 പേർക്ക് വിവിധ നേത്ര രോഗങ്ങളും പിടിപെട്ടിട്ടുണ്ട്.

പുറത്ത് വിട്ട കണക്കുകൾ പ്രകാരം തട്ടയിൽ 521 മലേറിയ രോഗികളാണ് ഉള്ളത്. ഇവരിൽ 93 പേർ ഇപ്പോൾ ഹൈദരാബാദിൽ ചികിത്സയിലാണ്. ജംഷോറോയിൽ 102 മലേറിയ കേസുകളും ടണ്ടോ അല്ലഹ്യാറിൽ 103 കേസുകളും മാറ്റിയാരിയിൽ 4 കേസുകളും ദാഡുവിൽ 91 മലേറിയ കേസുകളുമാണ് ആരോഗ്യ വകുപ്പ് റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്.

ദശ ലക്ഷകണക്കിന് ദിർഹവും ടൺ കണക്കിന് ദുരിതാശ്വാസവും യു എ ഇ നൽകിയിരുന്നു. കഴിഞ്ഞ ദിവസം യു എൻ സെക്രട്ടറി അന്റോണിയോ ഗുട്ടറെസ് പാകിസ്ഥാൻ സന്ദർശിച്ച വേളയിൽ ആഗോളതലത്തിൽ സഹായം ആവശ്യമാണെന്ന് ലോകത്തോട് അഭ്യർത്ഥിക്കുകയും ചെയ്തു.

TAGGED:Pakistan Floods
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യൻ നാവികരെ അംബാസിഡർ സന്ദർശിച്ചു

December 7, 2023
News

എയർ ഇന്ത്യയ്ക്ക് പുതിയ ബ്രാൻഡ് ഐഡന്റിറ്റി ലഭിക്കും: സിഇഒ 

December 31, 2022
News

സിദ്ധാർത്ഥൻറെ മരണം; പൂക്കോട് വെറ്റിനറി സർവകലാശാല മുൻ വിസി എം ആർ ശശീന്ദ്രനാഥിന് വീഴ്ച പറ്റി

July 17, 2024
EntertainmentNews

അയ്യര്‍ ഇന്‍ അറേബ്യ കാലത്തോട് സംവദിക്കുന്ന ചലചിത്രം: കെ ടി ജലീല്‍

February 4, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?