EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അയർലൻഡ്: ഗാർഹിക പീഡനത്തിനിരയായവർക്ക് ശമ്പളത്തോടുകൂടിയ അവധി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അയർലൻഡ്: ഗാർഹിക പീഡനത്തിനിരയായവർക്ക് ശമ്പളത്തോടുകൂടിയ അവധി
News

അയർലൻഡ്: ഗാർഹിക പീഡനത്തിനിരയായവർക്ക് ശമ്പളത്തോടുകൂടിയ അവധി

News Desk
Last updated: September 27, 2022 10:12 AM
News Desk
Published: September 27, 2022
Share

അയർലൻഡിൽ ഗാര്‍ഹികപീഡനത്തിന് ഇരയായവർക്ക് അഞ്ച് ദിവസത്തെ ശമ്പളത്തോടുകൂടിയുള്ള അവധി നല്‍കുന്നതിനുള്ള വർക്ക് ലൈഫ് ബാലൻസ് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. ​ഗാർഹിക പ്രശ്നങ്ങൾ പരിഹരിക്കൽ, ഡോക്ടറെ കാണുക, കോടതിയില്‍ ഹാജരാകുക തുടങ്ങിയ കാര്യങ്ങള്‍ക്കായി ഈ ലീവുകള്‍ സഹായകമാകുമെന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്.

ഗാര്‍ഹികപീഡനത്തിന് ഇരയാകുന്നവർക്ക് വരുമാനം നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ വേണ്ടിയാണ് ഈ ബില്ലെന്ന് യുവജനക്ഷേമ വകുപ്പ്മന്ത്രി റോഡറിക് ഒഗോർമാൻ പറഞ്ഞു. ഗാർഹികപീഡനം അനുഭവിക്കുന്നവര്‍ ദാരിദ്ര്യത്തിലേയ്ക്ക് വഴുതിവീഴാൻ പാടില്ലെന്ന സർക്കാർ നിലപാടാണ് പുതിയ നിയമത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച പുതിയ പദ്ധതികള്‍ രൂപീകരിക്കാന്‍ തൊഴില്‍ദാതാക്കള്‍ക്ക് സഹായവും, നിര്‍ദ്ദേശവും നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

ന്യൂസിലാന്റില്‍ ഈ നിയമം ഏറെ ​ഗുണം ചെയ്തിരുന്നു. അതിന്റെ വെളിച്ചത്തിലാണ് ഇവിടേയും നിയമം കൊണ്ടുവരുന്നത്. യൂറോപ്പില്‍ ഈ നിയമം നടപ്പിലാക്കുന്ന ആദ്യ രാജ്യമാണ് അയര്‍ലൻഡ്. കുടുംബസൗഹൃദമായ തൊഴില്‍സംസ്‌കാരം സൃഷ്ടിക്കുന്നതിലും, സ്ത്രീസൗഹൃദ തൊഴിലിടം നിര്‍മ്മിക്കുന്നതിലും പ്രധാന ചുവടുവയ്പ്പാണ് ഈ ബില്ലെന്നും മന്ത്രി റോഡറിക് ഒഗോർമാൻ പറഞ്ഞു.

TAGGED:domestic violenceIrelandPaid leave
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇന്ത്യ – ഒമാൻ സൗഹൃദത്തിന് 70 വയസ്സ്: മോദി നാളെ ഒമാനിൽ, സമഗ്ര സാമ്പത്തിക സഹകരണ കരാർ പ്രഖ്യാപനത്തിന് കാത്തിരിപ്പ്
  • 25.20 കോടിക്ക് കാമറൂണ്‍ ഗ്രീനിനെ തൂക്കി കൊല്‍ക്കത്ത, വെങ്കിടേഷ് അയ്യർ ബെംഗളൂരുവിൽ
  • മേയര്‍, ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് ഡിസംബർ 26ന്, പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 27-ന്
  • കൊൽക്കത്ത സ്റ്റേഡിയത്തിലെ അനിഷ്ട സംഭവങ്ങളിൽ മെസ്സിയെ കുറ്റപ്പെടുത്തി ഗവാസ്കർ
  • മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ അതിഥിയായി ഭാവന

You Might Also Like

News

മുഖത്ത് നായ വിസർജിച്ചു; ഇംഗ്ലണ്ടിൽ 51കാരി ആശുപത്രിയിൽ

September 28, 2022
News

നീരവ് മോദിയെ ഇന്ത്യക്ക് കൈമാറും; അപ്പീൽ യുകെ കോടതി തള്ളി

November 9, 2022
News

പോളണ്ടിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു

January 29, 2023
News

പന്തല്ലൂരില്‍ മയക്കുവെടി വെച്ച പുലി മയങ്ങി, പുലിയെ  നീക്കാന്‍ ശ്രമം 

January 7, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?