EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ബിജെപിയും കോണ്‍ഗ്രസിലെ ചിലരും ചേര്‍ന്ന് സര്‍ക്കാരിനെതിരെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നു: പി എ മുഹമ്മദ് റിയാസ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ബിജെപിയും കോണ്‍ഗ്രസിലെ ചിലരും ചേര്‍ന്ന് സര്‍ക്കാരിനെതിരെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നു: പി എ മുഹമ്മദ് റിയാസ്
News

ബിജെപിയും കോണ്‍ഗ്രസിലെ ചിലരും ചേര്‍ന്ന് സര്‍ക്കാരിനെതിരെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നു: പി എ മുഹമ്മദ് റിയാസ്

Web News
Last updated: May 12, 2023 11:34 AM
Web News
Published: May 12, 2023
Share

എല്‍.ഡി.എഫ് തുടര്‍ ഭരണത്തിലെത്തിയതു മുതല്‍ ബിജെപിയും കോണ്‍ഗ്രസിലെ ചിലരും ചേര്‍ന്ന് സര്‍ക്കാരിനെതിരെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയാണെന്ന് പൊതു മരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.

ഇടതുപക്ഷ ബദലിനെ കേന്ദ്ര സര്‍ക്കാരും ബിജെപി ദേശീയ നേതൃത്വവും ഭയക്കുന്നുണ്ടെന്നും റിയാസ് പറഞ്ഞു. ഇടതുപക്ഷം രാജ്യത്ത് മുഴുവന്‍ വ്യാപിച്ച് കിടക്കുന്ന ഒരു പാര്‍ട്ടി ഒന്നുമല്ലെങ്കിലും എന്താണ് ഇടതുപക്ഷ ബദല്‍ എന്ന് രാജ്യത്തെ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ആയാല്‍ അത് ബിജെപിയില്‍ നിസ്വാര്‍ത്ഥരായി പ്രവര്‍ത്തിക്കുന്നവരെ പോലും ബിജെപിക്ക് എതിരാക്കുമെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.

ബിജെപി ആഗ്രഹിക്കുന്ന പണി കേരളത്തില്‍ നടപ്പിലാക്കാന്‍ കോണ്‍ഗ്രസ് നേതാക്കന്മാരും കൈകോര്‍ക്കുന്നു. ബിജെപി സംസ്ഥാന നേതൃത്വവും കേരളത്തിലെ കോണ്‍ഗ്രസും മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നുണ്ട്. അതിന്റെ ഭാഗമായി എന്തിനെയും എതിര്‍ക്കുകയാണ്. ഏത് വികസനം വന്നാലും അപ്പോള്‍ ചാടി വീണ് എതിര്‍ക്കുന്നുവെന്നും റിയാസ് കോഴിക്കോട് പറഞ്ഞു.

മുഹമ്മദ് റിയാസിന്റെ വാക്കുകള്‍

എല്‍ഡിഎഫ് തുടര്‍ഭരണത്തിലെത്തിയതിന്റെ തുടക്കം മുതലേ ബിജെപിയും കോണ്‍ഗ്രസിലെ ചിലരും മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി ആക്രമിക്കുകയാണ്. കേരളം എടുത്ത് പരിശോധിച്ചാല്‍ 2016 മുതല്‍ എല്‍ഡിഎഫിന്റെ ആദ്യ അഞ്ച് വര്‍ഷം, പിന്നെ തുടര്‍ഭരണം, അങ്ങനെ ഏഴ് വര്‍ഷം.

ഇടതുപക്ഷ ബദലിനെ കേന്ദ്ര സര്‍ക്കാരും ബിജെപി ദേശീയ നേതൃത്വവും ഭയക്കുന്നുണ്ട്. ഇടതുപക്ഷം രാജ്യത്ത് മുഴുവന്‍ വ്യാപിച്ച് കിടക്കുന്ന ഒരു പാര്‍ട്ടി ഒന്നുമല്ലെങ്കിലും എന്താണ് ഇടതുപക്ഷ ബദല്‍ എന്ന് രാജ്യത്തെ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ആയാല്‍ അത് ബിജെപിയില്‍ നിസ്വാര്‍ത്ഥരായി പ്രവര്‍ത്തിക്കുന്നവരെ പോലും ബിജെപിക്ക് എതിരാക്കും.

അതുകൊണ്ട് തന്നെ ഇടതുപക്ഷ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുക എന്ന നയം ബിജെപി ദേശീയ നേതൃത്വത്തിനുണ്ട്. തുടര്‍ഭരണം വന്നതിന് ശേഷം കോണ്‍ഗ്രസ് തുടര്‍ പ്രതിപക്ഷമായിരിക്കുന്നത് ആദ്യമായാണ്. കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്ക് അതുകൊണ്ട് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്.

അവരും ഇതിന്റെ കൂടെ കൂടുകയാണ്. ബിജെപി ആഗ്രഹിക്കുന്ന പണി കേരളത്തില്‍ നടപ്പിലാക്കാന്‍ കോണ്‍ഗ്രസ് നേതാക്കന്മാരും കൈകോര്‍ക്കുന്നു. ബിജെപി സംസ്ഥാന നേതൃത്വവും കേരളത്തിലെ കോണ്‍ഗ്രസും മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നുണ്ട്. അതിന്റെ ഭാഗമായി എന്തിനെയും എതിര്‍ക്കുകയാണ്. ഏത് വികസനം വന്നാലും അപ്പോള്‍ ചാടി വീണ് എതിര്‍ക്കുന്നു, ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ വന്നാല്‍ ചാടി വീണ് എതിര്‍ക്കുന്നു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള എന്തെങ്കിലും പദ്ധതിയുണ്ടെങ്കില്‍ അതിനെയും ചാടിവീണ് എതിര്‍ക്കുന്നു. ഇതാണ് കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. ജനങ്ങള്‍ക്ക് കൃത്യമായി ബോധ്യപ്പെടുന്നുണ്ട്. ജനങ്ങള്‍ കൃത്യമായി മനസിലാക്കുന്നുണ്ട്.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

യു എ ഇ യിൽ മൂടൽമഞ്ഞിന് സാധ്യത

October 26, 2022
News

യുഎഇയിൽ കോവിഡ്, ഇൻഫ്ലുവൻസ വാക്സിനുകൾ ഫാർമസികളിൽ ലഭ്യമാക്കും

September 26, 2022
Editoreal PlusEntertainmentNewsReal LifeReal StoryReal Talk

പ്രണയം പൂക്കുന്ന താഴ്വരയിൽ ലൗവ് ഓൺ എയറുമായി ഞാൻ മാത്തുക്കുട്ടി

November 29, 2024
News

നേപ്പാളിൽ വിമാനം തകർന്നു വീണ് 45 മരണം 

January 15, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?