EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ചിരഞ്ജീവിക്ക് ഔട്ട്സ്റ്റാൻഡിങ് അച്ചീവ്‌മെന്റ് അവാർഡ്; പുരസ്‍കാരനേട്ടം IIFA അബുദാബിയിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ചിരഞ്ജീവിക്ക് ഔട്ട്സ്റ്റാൻഡിങ് അച്ചീവ്‌മെന്റ് അവാർഡ്; പുരസ്‍കാരനേട്ടം IIFA അബുദാബിയിൽ
Entertainment

ചിരഞ്ജീവിക്ക് ഔട്ട്സ്റ്റാൻഡിങ് അച്ചീവ്‌മെന്റ് അവാർഡ്; പുരസ്‍കാരനേട്ടം IIFA അബുദാബിയിൽ

Web Desk
Last updated: September 28, 2024 6:02 PM
Web Desk
Published: September 28, 2024
Share

അബുദാബിയിലെ യാസ് ദ്വീപിലെ ഇത്തിഹാദ് അരീനയിൽ നടന്ന 24-ാമത് ഐഫാ ഫെസ്റ്റിവലിൽ, തെലുങ്ക് സിനിമാ ഇതിഹാസം ചിരഞ്ജീവിയെ ഇന്ത്യൻ സിനിമയ്ക്കുള്ള ഔട്ട്സ്റ്റാൻഡിങ് അച്ചീവ്‌മെന്റ് അവാർഡ് നൽകി ആദരിച്ചു. മുതിർന്ന ബോളിവുഡ് നടി ഷബാന ആസ്മിയും പ്രശസ്ത ഗാനരചയിതാവ് ജാവേദ് അക്തറും ചേർന്നാണ് താരത്തിന് പുരസ്കാരം സമ്മാനിച്ചത്.

തെലുങ്ക് ചലച്ചിത്ര വ്യവസായത്തിനും ആരാധകർക്കും അവരുടെ അചഞ്ചലമായ പിന്തുണയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് ചിരഞ്ജീവി നിറഞ്ഞ സദസ്സിനെ അഭിസംബോധന ചെയ്തു. “ഈ അവാർഡ് എന്റെ പ്രവർത്തനത്തിനുള്ള അംഗീകാരം മാത്രമല്ല, എന്റെ ആരാധകരിൽ നിന്ന് എനിക്ക് ലഭിച്ച സ്നേഹത്തിന്റെയും പ്രോത്സാഹനത്തിന്റെയും തെളിവാണ്. ഞാൻ അവരോട് എക്കാലവും കടപ്പെട്ടിരിക്കുന്നു “, ആർപ്പുവിളികൾക്കും കൈയടിക്കും ഇടയിൽ അദ്ദേഹം പറഞ്ഞു.

തെലുങ്ക് അഭിനേതാക്കളായ റാണാ ദഗ്ഗുബതി, തേജ സജ്ജ എന്നിവർ ആതിഥേയത്വം വഹിച്ച പരിപാടിയിൽ, നാസർ, ബ്രഹ്മാനന്ദം, പ്രിയദർശൻ, പ്രിയാമണി, ജയരാമൻ, ശരത്കുമാർ, രാധിക, വരലക്ഷ്മി, കരൺ ജോഹർ എന്നിവരുൾപ്പെടെ ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിൽ നിന്നുള്ള നിരവധി താരങ്ങൾ പങ്കെടുത്തു.

മൂന്ന് ദിവസം നീണ്ടും നിൽക്കുന്ന ഐഫാ ഫെസ്റ്റിവൽ ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ചവയെ ആഘോഷിക്കുന്ന പുരസ്‍കാര വേദിയാണ്. വിനോദ ലോകത്തിന് ചിരഞ്ജീവി നൽകിയ ശ്രദ്ധേയമായ സംഭാവനകൾക്കുള്ള ഉചിതമായ ആദരവാണ് അദ്ദേഹത്തിന് നൽകിയ അവാർഡ്.

TAGGED:chiranjeevi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Entertainment

നടി സുരഭി ലക്ഷ്മിക്ക് ഗോൾഡൻ വിസ

March 21, 2023
Entertainment

മോഹന്‍ലാലിന്റെ ശബ്ദത്തില്‍ ‘റാക്ക്’; മലൈക്കോട്ടൈ വാലിഭനിലെ രണ്ടാമത്തെ ഗാനം

December 29, 2023
EntertainmentNews

‘പ്രതിസന്ധി ഘട്ടങ്ങളിൽ പിന്തുണച്ചിട്ടുണ്ട്’, കന്നഡ സിനിമാ താരം കിച്ച സുദീപ് ബിജെപിയിലേക്ക് 

April 5, 2023
EntertainmentNews

ട്രൂ സ്‌റ്റോറി എന്ന് എഴുതിയാല്‍ മാത്രം പോര, ട്രൂ ആയിരിക്കണം; കേരള സ്‌റ്റോറി പ്രൊപഗാണ്ട ചിത്രമെന്ന് കമല്‍ഹാസന്‍

May 28, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?