EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഓസ്കാർ അവാർഡ്, ഡോക്യൂമെന്ററി വിഭാഗത്തിലേക്ക് മത്സരിക്കാൻ രണ്ട് ഇന്ത്യൻ ചിത്രങ്ങൾ 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ഓസ്കാർ അവാർഡ്, ഡോക്യൂമെന്ററി വിഭാഗത്തിലേക്ക് മത്സരിക്കാൻ രണ്ട് ഇന്ത്യൻ ചിത്രങ്ങൾ 
Entertainment

ഓസ്കാർ അവാർഡ്, ഡോക്യൂമെന്ററി വിഭാഗത്തിലേക്ക് മത്സരിക്കാൻ രണ്ട് ഇന്ത്യൻ ചിത്രങ്ങൾ 

News Desk
Last updated: March 12, 2023 12:35 PM
News Desk
Published: March 12, 2023
Share

ഓസ്കറിൽ ഡോക്യുമെന്ററി വിഭാഗത്തിലേക്ക് മത്സരിക്കാൻ രണ്ട് ഇന്ത്യൻ ചിത്രങ്ങൾ. ‘ദി എലിഫന്റ് വിസ്പറേഴ്സും’ ‘ഓള്‍ ദാറ്റ് ബ്രീത്ത്സുമാണ്’ ഇത്തവണ ഡോക്യുമെന്ററി വിഭാഗത്തിലേക്ക് മത്സരിക്കുന്നത്. മനുഷ്യനും ആനക്കുട്ടികളുമായുള്ള സ്നേഹബന്ധത്തിന്റെ കഥ പറയുന്ന ഡോക്യുമെന്ററിയാണ് ദി എലിഫന്റ് വിസ്പറേഴ്സ്. പരിക്കേറ്റ പക്ഷിയെ പരിചരിക്കുന്ന യുവാക്കളുടെ കഥയാണ് ‘ഓള്‍ ദാറ്റ് ബ്രീത്ത്സിൽ’ പറയുന്നത്.

കാർത്തികി ഗോൺസാൽവസ് സംവിധാനം ചെയ്ത ‘ദി എലിഫന്റ് വിസ്പറേഴ്സ് ‘, മനുഷ്യനും മൃഗങ്ങളുമായുള്ള ആത്മബന്ധത്തിന്റെ കഥയാണ് പറയുന്നത്. തമിഴ്നാട്ടിലെ ഗോത്രവിഭാഗത്തിൽപെട്ട ബൊമ്മൻ ബെല്ല ദമ്പതികളുടെ ജീവിതമാണ് ഈ ഡോക്യുമെന്ററി. കാട്ടിൽ ഉപേക്ഷിക്കപ്പെട്ട ആനക്കുട്ടികൾക്കായി ജീവിതം ഉഴിഞ്ഞുവച്ചവരാണ് ബൊമ്മനും ബെല്ലയും. ഇവർ വളർത്തുന്ന രഘു, അമ്മു എന്ന് പേരുള്ള രണ്ട് ആനക്കുട്ടികളാണ് കഥയുടെ കേന്ദ്രബിന്ദു. നാൽപ്പത് മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. അതേസമയം ഏറെ പ്രതീക്ഷകളോടെയാണ് നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ ഡോക്യുമെന്ററി ഓസ്കാറിൽ മൽസരിക്കുന്നത്.

ഷൗനക് സെൻ സംവിധാനം ചെയ്ത ‘ഓൾ ദാറ്റ് ബ്രീത്ത്സ്’, ഡൽഹിയിലെ വസീറാബാദിലുള്ള രണ്ട് സഹോദരങ്ങളായ മുഹമ്മദ് സൗദിന്റെയും നദീം ഷഹ്സാദിന്റെയും കഥയാണ്. പരുക്ക്‌ പറ്റിയ പക്ഷികളെ രക്ഷപ്പെടുത്തുകയും പരിചരിക്കുകയും ചെയ്യുന്നതാണ് ഇതിവൃത്തം. ഒന്നര മണിക്കൂറാണ് ഡോക്യുമെന്ററിയുടെ ദൈർഘ്യം. അതേസമയം ബ്രിട്ടീഷ് അക്കാഡമി പുരസ്കാരത്തിനും (ബാഫ്റ്റ്) ഡോക്യുമെന്ററി മത്സരിക്കുന്നുണ്ട്. കൂടാതെ കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെന്ററിക്കുള്ള ഗോൾഡൻ ഐ പുരസ്കാരം സ്വന്തമാക്കിയ ഡോക്യുമെന്ററി കൂടിയാണ് ‘ഓൾ ദാറ്റ് ബ്രീത്ത്സ്’.

TAGGED:All that breathsDocumentaryIndian filmOscar awardsThe elephant whispers
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Entertainment

അല്ലു അർജ്ജുൻ റിമാൻഡിൽ, ജാമ്യാപേക്ഷ ഹൈക്കോടതിയിൽ, തള്ളിയാൽ താരം ജയിലിൽ?

December 13, 2024
Entertainment

അയ്യര്‍ ഇന്‍ അറേബ്യ പ്രദര്‍ശനം തുടരുന്നു

February 13, 2024
Entertainment

സൈജു കുറുപ്പ്- വിൻസി അലോഷ്യസ് ചിത്രം ‘ഓകെ ഡിയർ’ മോഷൻ പോസ്റ്റർ പുറത്ത്

September 23, 2024
EntertainmentNews

സിനിമയിലെ റേപ്പ് യഥാര്‍ത്ഥമാണോ?; സ്ത്രീവിരുദ്ധ പ്രസ്താവനയില്‍ മാപ്പ് പറയില്ലെന്ന് മന്‍സൂര്‍ അലി ഖാന്‍

November 21, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?