EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഓൺലൈനായി സൗദിയിൽ ഗാ​ർ​ഹി​ക ജോ​ലി​ക്കാ​രു​ടെ സ്പോ​ൺ​സ​ർ​ഷി​പ് മാറ്റം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഓൺലൈനായി സൗദിയിൽ ഗാ​ർ​ഹി​ക ജോ​ലി​ക്കാ​രു​ടെ സ്പോ​ൺ​സ​ർ​ഷി​പ് മാറ്റം
News

ഓൺലൈനായി സൗദിയിൽ ഗാ​ർ​ഹി​ക ജോ​ലി​ക്കാ​രു​ടെ സ്പോ​ൺ​സ​ർ​ഷി​പ് മാറ്റം

Web desk
Last updated: November 30, 2022 9:04 AM
Web desk
Published: November 30, 2022
Share

സൗ​ദി​യി​ൽ ഹൗ​സ് ഡ്രൈ​വ​ർ​മാ​രു​ൾ​പ്പെ​ടെ​യു​ള്ള ഗാ​ർ​ഹി​ക ജോ​ലി​ക്കാ​രു​ടെ സ്പോ​ൺ​സ​ർ​ഷി​പ് മാറ്റത്തിനായുള്ള രേഖകൾ ഇ​ല​ക്ട്രോ​ണി​ക് സം​വി​ധാ​നം വ​ഴി ന​ട​പ്പാ​ക്കുന്നതിനുള്ള വ്യ​വ​സ്ഥ​ക​ളെ പറ്റി പാ​സ്പോ​ർ​ട്ട് വ​കു​പ്പ് വി​ശ​ദീ​ക​രി​ച്ചു. ‘അ​ബ്ഷി​ർ’ പ്ലാ​റ്റ്‌​ഫോ​മി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത സ്വ​ദേ​ശി പൗ​ര​ന്മാ​ർ​ക്ക് ത​ങ്ങ​ളു​ടെ ഗാ​ർ​ഹി​ക ജോ​ലി​ക്കാ​രു​ടെ സേ​വ​ന​ങ്ങ​ൾ ഓ​ൺ​ലൈ​ൻ വ​ഴി കൈ​മാ​റു​ന്ന​തി​നു​ള്ള വ്യ​വ​സ്ഥ​ക​ളാണിതെന്ന് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് പാ​സ്‌​പോ​ർ​ട്ട് (ജ​വാ​സ​ത്) വ്യ​ക്ത​മാ​ക്കി​.

ട്വി​റ്റ​റി​ലൂടെയാണ് ഇ​ക്കാ​ര്യം അറിയിച്ചിരിക്കുന്ന​ത്. ഈ ​വ്യ​വ​സ്ഥ​ക​ൾ പാ​ലി​ച്ചാ​ൽ ‘അ​ബ്ഷി​ർ’ പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ ഉടമസ്ഥർക്ക് കീ​ഴി​ലെ ഗാ​ർ​ഹി​ക സ്​​പോ​ൺ​സ​ർ​ഷി​പ് മ​റ്റൊ​രു തൊ​ഴി​ലു​ട​മ​ക്ക് കൈ​മാ​റാ​ൻ സാധിക്കും. നി​ല​വി​ലെ തൊ​ഴി​ലു​ട​മ ഇ​ത്തരത്തിൽ ‘അ​ബ്ഷി​ർ’ വ​ഴി സ്​​പോ​ൺ​സ​ർ​ഷി​പ് കൈ​മാ​റാ​നു​ള്ള ന​ട​പ​ടി ആ​രം​ഭിച്ച് ഏ​ഴു ദി​വ​സ​ത്തി​നു​ള്ളി​ൽ തന്നെ അ​ത് പു​തി​യ തൊ​ഴി​ലു​ട​മ​യും തൊ​ഴി​ലാ​ളി​യും അം​ഗീ​ക​രി​ച്ച് മ​റു​പ​ടി ന​ൽ​കി ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​വും.

വ്യ​വ​സ്ഥ​ക​ൾ

1. പു​തി​യ തൊ​ഴി​ലു​ട​മ​ക്കും തൊ​ഴി​ലാ​ളി​ക്കും ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ത്തി​നു​ള്ള പി​ഴ​യു​ണ്ടാ​വാൻ പാടില്ല.

2. തൊ​ഴി​ലാ​ളി ‘ജോ​ലി​യി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്കു​ന്നു’ (ഹു​റൂ​ബ്) എ​ന്ന നി​യ​മ​ന​ട​പ​ടി നേ​രി​ടു​ന്ന​യാ​ൾ ആ​യിരിക്കാൻ പാടില്ല.

3.പ​ര​മാ​വ​ധി നാ​ലു ത​വ​ണ മാ​ത്ര​മേ സ്​​പോ​ൺ​സ​ർ​ഷി​പ് മാ​റ്റാ​നാവുകയുള്ളു.

5. സ്​​പോ​ൺ​സ​ർ​ഷി​പ് മാ​റ്റു​ന്ന സ​മ​യ​ത്ത് തൊ​ഴി​ലാ​ളി​യു​ടെ താ​മ​സ​രേ​ഖ​ക്ക് (ഇ​ഖാ​മ) കു​റ​ഞ്ഞ​ത് 15 ദി​വ​സ​ത്തെ കാ​ലാ​വ​ധി​യെങ്കിലും ഉണ്ടാ​യി​രി​ക്ക​ണം.

6. സ്​​പോ​ൺ​സ​ർ​ഷി​പ് മാ​റ്റ​ത്തി​ന് ആ​വ​ശ്യ​മാ​യ ഫീ​സു​ക​ൾ മു​ഴു​വ​നായും അ​ട​ച്ചിരിക്കണം

TAGGED:domestic workersOnline sponsorship
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • ഓസീസ് മണ്ണിലെ അവസാന മത്സരത്തിൽ പോരാടി ജയിച്ച് രോഹിത്തും കോഹ്ലിയും
  • പി.എം ശ്രീയിൽ ഒപ്പിട്ടത് അതീവ രഹസ്യമായി: സിപിഎം മന്ത്രിമാരോ നേതാക്കളോ പോലും അറിഞ്ഞില്ല
  • ദേശീപാതയിൽ മലപ്പുറത്ത് നവംബര്‍ 15 മുതല്‍ ടോള്‍പിരിക്കും
  • 26 വ‌ർഷങ്ങൾക്ക് ശേഷം കേരള മുഖ്യമന്ത്രി ഒമാനിൽ
  • വൈഷ്ണവിൻ്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും

You Might Also Like

News

നാടിന് നന്മയുടെ വിഷുക്കണി: ചന്ദ്രസൂര്യോത്സവത്തിന് സമാപനം

April 17, 2024
News

ന്യൂയോര്‍ക്കിൽ പട്ടിണി കിടന്ന് രണ്ട് വയസുകാൻ മരിച്ചു

November 18, 2022
News

കേരളത്തിലെത്തുന്ന പ്രധാനമന്ത്രിയ്ക്ക് നേരെ ചാവേര്‍ ആക്രമണം നടത്തും; ബിജെപി ഓഫീസില്‍ ഭീഷണിക്കത്ത്

April 22, 2023
News

‘ലോകം ഒരു കുടക്കീഴിലേക്ക്’; 27 പവലിയനുകളുമായി ഗ്ലോബൽ വില്ലേജ് ഒരുങ്ങുന്നു

August 7, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?